പരാശര ഭട്ടർ

ശ്രീ:

ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഇതിനെ മുമ്പ്  എംബാരുടെ ചരിത്രം കണ്ടു. ഇപ്പോൾ അടുത്ത ഓരാണ്‍ വഴി ആചാര്യനും നംബെരുമാളുടെ സ്വീകാരപുത്രനും ശ്രീരംഗനാച്ച്ചിയാരുടെ ഓമനക്കുട്ടനുവായ പരാശര ഭട്ടരുറെ ചരിത്രം ഓർക്കാം.

parasara-bhattar

ശ്രീരംഗ ക്ഷേത്രത്തിലു തൻടെ തിരുവടികളിൽ നംജീയരോടു പരാശര ഭട്ടർ

തിരുനക്ഷത്രം: ഇടവം അനുഷം

തിരു അവതാര സ്ഥലം: തിരുവരംഗം എന്ന ശ്രീരംഗം

ആചാര്യൻ: എംബാർ

ശിഷ്യൻ: നംജീയർ

പരപദിച്ച സ്ഥലം: തിരുവരംഗം എന്ന ശ്രീരംഗം

ഗ്രന്ഥങ്ങൾ: അഷ്ഠശ്ലോകീ, ശ്രീ രംഗരാജ സത്വം, ശ്രീ ഗുണരത്ന കോശം, ഭഗവദ് ഗുണ ദർപണം എന്ന ശ്രീ വിഷ്ണു സഹസ്രനാമ വ്യാഖ്യാനം, ശ്രീ രംഗരാജ സ്തോത്രം.

മഹാമ്മാരായ ശ്രീ പരാശര ഭട്ടരും അവരുടെ അനുജൻ വേദ വ്യാസ ഭട്ടരും കൂരത്താഴ്വാൻടെ ഭാര്യ ആണ്ടാളമ്മയ്ക്കു ശ്രീരംഗനാഥൻടെ പ്രസാദത്തെ കഴിച്ചതാൾ വരമായ് കിട്ടിയ കുഞ്ഞുകലാണ്. ഈ വൃത്താന്തം വിശതമായിക്കാണാം.

ഒരു ദിവസം മഴ കാരണം കൂരത്താഴ്വാൻ ഉഞ്ചവൃത്തിയില് ഒരു ദാന്യവും ശേഖരിക്കാൻ പറ്റ്രിയില്ലാ. അത്താഴം കഴിക്കാത്തെ ഭാര്യയോടു ഉറങ്ങാരായി. അപ്പോൾ ശ്രീരംഗനാഥൻടെ അത്താഴ ശ്രീവേലി മണിയടി കേട്ട്.  “ഭഗവാനേ! അങ്ങെയുടെ ഭക്തൻ കൂരത്താഴ്വാൻ ഇവിടെ വിശന്തിരുക്കുമ്പോൽ അവിടെ അങ്ങു കൂടിക്കുലവി ഭോഗിക്കുക്കയാണു” എന്ന് ആണ്ടാളമ്മയ്ക്കു തോന്നി.

ഇതെ ഉണർന്ന സര്വജ്ഞനായ ശ്രീരംഗനാഥൻ ഉത്തമ നംബിയെ വാദ്യം, ചത്രം, ചാമരം മുതലായ സകല സമ്മാനങ്ങൾ സഹിതം കൂരത്താഴ്വാനുക്കും അവരുടെ ദേവിക്കും  പ്രസാദം കൊണ്ട് പോയ്ക്കൊടുക്കാൻ അയച്ചു. ഈ ബഹളങ്കണ്ട് കൂരത്താഴ്വാൻ ഞെട്ടിപ്പോയി. “പെരുമാളിടത്തു ഏതും ആവശ്യപ്പെട്ടോ?” എന്ന് ആണ്ടാളമ്മയെ ചോദിച്ചു. ആണ്ടാളമ്മ ചിന്തിച്ചതു അറിഞ്ഞപ്പോൾ വളരെ ദു:ഖിച്ചു. രണ്ടു പിടി പ്രസാദം മാത്രവേ സ്വീകരിച്ചു സ്വയം കഴിച്ചു ആണ്ടാളമ്മയ്ക്കും കൊടുത്തു. ഈ രണ്ടു പിടികൾ പരാസര ഭട്ടർ വേദവ്യാസ ഭട്ടർ എന്ന  രണ്ടു സുന്ദരകുട്ടമ്മാരായി.

രണ്ടു  പേരും ജനിച്ചതിൻ പന്ദ്രണ്ടാന്ദിവസം എംബാർ ദ്വയ മന്ത്രോപദേശം ചെയ്യുകയും എംബെരുമാനാർ എംബാരെത്തന്നെ അവര്ക്ക് ആചാര്യനായി നിയമിക്കുകയുവായി. എംബെരുമാനാർറ്റെ നിർദേശ പ്രകാരം കൂരത്താഴ്വാൻ പരാശര ഭട്ടരെ ശ്രീരംഗനാഥനുടെ വളർപ്പു മകനാക്കി. ശ്രീരംഗനാച്ചിയാർ ഭട്ടരെ സ്വസന്നിധിയിൾ പാർപ്പിച്ചു വളർത്തിയെടുത്തു. ഭാല്യത്തിലെ ഭട്ടർ ശ്രീരംഗനാഥനെ ആരാധികുമ്പോൽ, എംബെരുമാനാർ ആനന്താഴ്വാൻ തുടങ്ങിയ കുറെ ശിഷ്യമ്മാരെ തന്നെപ്പോലെ ഭട്ടരെ അഭിമാനിക്കാൻ ഒരിക്കിൽ അവശ്യപ്പെട്ടു. ചെറുപ്പന്തൊട്ടെ ഭട്ടർ പ്രതിഭാസമ്പന്നനായിരിന്നു. ഉദാഹരണത്തിനു ചില സംഭവങ്ങൾ:

 • ഒരിക്കിൽ ഭട്ടർ കളിക്കിയായിരിന്നു. “ജ്ഞാൻ സര്വജ്ഞ ഭട്ടൻ” എന്നു ഒറു വിദ്വാൻ പൊങ്ങച്ചം വിളിച്ചു കൂവുകയായി. “ഇതാരാ? എംബെരുമാനാർ, കൂരത്താഴ്വാൻ, മുതലിയാണ്ടാൻ, എംബാർ എന്നിവരുള്ള ശ്രീരംഗത്ത് ഇങ്ങിനെ ആത്മപ്രശംസ ചെയ്യാനോ?” എന്ന് നെട്ടിപ്പോയ ഭട്ടർ, ആ വിദ്വാനെ വാദത്തിനായി വെല്ലുവിളിച്ചു. ബാലനല്ലേ എന്ന് ഓർത്തു ഭട്ടരുടെ ഏതു ചോദ്യത്തിനും മറുപടി നൽകാമെന്നു സര്വജ്ഞ ഭട്ടൻ പറഞ്ഞു. ഭട്ടർ ഒരു പിടി മണ്ണെടുത്ത്‌ “ഇതിൽ ഏത്തരത്തോളം മന്നുണ്ട്?” എന്ന് ചോദിച്ചു. വിദ്വാൻ ബ്രമിച്ചു മൌനിയായി. ഭട്ടർ “ഒരു പിടി മാന്നെന്നു ഉത്തരം നൽകാൻ കഴിയാത്തവർക്കു പൊങ്ങച്ചം വേണോ?” എന്ന് കേട്ടു. ഈ ചാതുര്യംകണ്ടു ആശ്ചര്യവായ വിദ്വാൻ തൻടെ പല്ലക്കില്നിന്നും നീങ്ങി, ഭട്ടരെയതിൽ കേറ്റി കൂരത്തഴ്വാൻടെ ഇല്ലത്തിലാക്കി പലവായി പുകഴ്ത്തി.
 • ഗുരുകുലവാസ സമയത്ത് പാഠസാലൈ പോകാത്തെ വീഥിയിൽ കളിച്ചോണ്ടിരുന്ന ഭട്ടരെക്കണ്ട അച്ചൻ കൂരന്താഴ്വാൻ കാരണഞ്ചോദിച്ചു. ഏകചന്ദഗ്രാഹിയായ ഭട്ടർ “ഇന്നുലെ പഠിപ്പിച്ച അതെ പാഠന്തന്നെ ഇന്നും” എന്ന് ഉത്തരം നൽകി. അഴ്വാൻ പരീക്ഷിച്ചപ്പോൾ എളുപ്പവായി പാസുരങ്ങളെ ഉച്ചരിച്ചു അവരെ തൃപ്തിപ്പെടുത്തി.
 • “നെടുമാർക്കടിമൈ” എന്ന തിരുവായ്മൊഴി പാസുരം (എട്ടാമ്പത്ത് പത്താംപതികം മുതൽ പാസുരം) ഭട്ടർക്കു പഠിപ്പിക്കയിലു കൂരത്താഴ്വാൻ “ചെറു മാ മനുഷ്യര്” എന്ന പദത്തെ പഠിപ്പിച്ചു. ഭട്ടർ ചോദിച്ചു: “ഒരേ മനുഷ്യൻ ചെറുതായും വലിതായും ആവാൻ എങ്ങനെ സാദ്യം?”. സന്തോഷവായി കൂരത്താഴ്വാൻ ഈ ഉത്തരം കൊടുത്തു: “മിടുക്കൻ! മുതലിയാണ്ടാൻ, അരുളാളപ്പെരുമാൾ എംബെരുമാനാർ പോലെയുള്ളവരെ കണ്ടോ? ഉടല് മെലിഞ്ഞു ചെറുതായാലും ജ്ഞാനം അനുഷ്ഠാനം എന്നിവ വലിതായി മഹത്വമുള്ളവരായതു പോലാണു”. ഭട്ടരും തെളിഞ്ഞു.

ഭട്ടർ വളർന്നു വലിതായി എംബെരുമാനാർ ദര്ശന പ്രവർത്തകരായി. ഭട്ടർ വിനയം, ഔദാര്യം, നാലായിര ദിവ്യ പ്രബണ്ടത്തില് തിളൈച്ച രശന എന്ന സര്വകല്യാണ ഗുണങ്ങൾ തികഞവരത്രെ. പല വ്യാഖ്യാനങ്ങളില് നമ്പിള്ളൈ മുതലായ പൂർവാചാര്യമ്മാർ ഭട്ടർ പറഞ്ഞ പൊരുളെ ശ്ലാഘിച്ചു. കൂരത്താഴ്വാനെപ്പോലെ ഭട്ടരും തിരുവായ്മൊഴിയിലും, അതിൻടെ അന്തർഗതങ്ങളിലും മുഴുകുവായിരുന്നു. ഭട്ടർ ഇങ്ങനെ തിരുവായ്മൊഴിയിൽ മുങ്ങിയ പല ഘട്ടങ്ങളെ വ്യാഖ്യാനങ്ങളിൽ കാണാം.

നമ്മാഴ്വാര് പരാങ്കുശ നായികാ എന്നും ഭാവത്തോടുകൂടി പാറിയ പാസുരങ്ങളെ അനുസന്ധിക്കുകയിൽ, “ആഴ്വാർ തിരുമനസ്സിൾ വ്യാപിച്ച ചിന്തനകളെ അറിയുന്നവർ ആരുമില്ലാ” എന്ന് ഭട്ടർ മൊഴിയുവായിരിന്നു. ഭട്ടരുടെ വിനയം, ജ്ഞാനം, മാഹാത്മ്യം ഉൾപ്പെടുന്ന കല്യാണഗുണങ്ങലക്ക് ദ്രുഷ്ടാന്തവായി പല സംഭവങ്ങളുണ്ട്. യതിരാജ വിംശതി എന്ന ഗ്രന്ഥത്തില് മണവാള മാമുനി ഭട്ടരുടെ ഒതുക്കത്തെ  കൂരത്താഴ്വാൻ മറ്റും ആളവന്താരുടെ അടക്കത്തേയ്ക്ക് ഒപ്പമായി ആഹ്ലാദിച്ചു. ഭട്ടരുടെ നിര്വചനവും, പൂര്വാച്ചര്യ ശ്രദ്ധയുള്ള വിശദീകരണവും കൊണ്ട് കുറെ വ്യാഖ്യാനങ്ങളെ നിരച്ചീട്ടുണ്ട്.

 • രംഗഗരാജ സ്തവത്തിൽ “അസംനികൃഷ്ടസ്യ” എന്നു തുടങും ഏഴാം സ്ലോകത്തിലു  ഭട്ടർ അഖ്യാനിച്ച ഒരു സംഭവം. ഒരു പട്ടി എങ്ങെനെയോ ശ്രീരംഗ ക്ഷേത്രത്തിനു അകത്തെക്കേരിപ്പോയി. ഈ അശുദ്ധത്തിനെ പ്രായശ്ചിത്തവായി ലഘു സമ്പ്രോക്ഷണം ചെയ്യാൻ അർച്ചകമ്മാർ തീരുമാനിച്ചു. ഇതെയരിഞ്ഞ ഭട്ടർ ശ്രീരംഗനാഥനിടത്ത് വേകഞ്ചെന്നു സങ്കടം പറഞ്ഞു “എല്ലാ ദിവസവും ജ്ഞാൻ ക്ഷേത്രത്തിക്കേരിയതിനെ സംപ്രോക്ഷണം ചെയ്യാത്തെ അർച്ചകമ്മാർ നായ് കേരിയതിനെ ചെയ്യുന്നത് എന്താണു?” മഹാവിദ്വാനായിട്ടും ഇങ്ങിനെ ഒരു പട്ടിയിനെക്കാൾ സ്വയം താഴ്ത്തി പറഞ്ഞത്രെ.
 • രംഗഗരാജ സ്തവത്തിൽതന്നെ  “ന ജാതു” എന്നു തുടങും ആരാം സ്ലോകത്തിലു  ഭട്ടർ കഥിക്കുന്നു “ദേവലോകത്തിൽ ദേവനായ് ജനിക്കുന്നതെക്കാൾ ശ്രീരംഗത്തു ഒരു പട്ടിയായി ജനിക്കുന്നതു എനിക്ക് കൂടുതൽ ഇഷ്ഠവാണു”
 • ഒരിക്കിൽ സ്വയം ശ്രീരംഗനാഥൻടെ മുമ്പേതന്നെ ചില ശേവകമ്മാർ ഭാട്ടരെ നിന്ദിച്ചു. ഭട്ടർ “ഒരു ശ്രീവൈഷ്ണവൻ തീർച്ചയായും രണ്ടു കാര്യങ്കളെ ചെയ്തേപറ്റു. പെറുമാളുടെ കല്യാണഗുണങ്ങളെ സ്വയംവാകൊണ്ടു പാടുന്നത് ഒന്നു. സ്വദോഷങ്ങളെയോർത്തു പശ്ചാത്തപിക്കുന്നതു രണ്ടാവതു” എന്നിട്ട് പിന്നും “പെരുമാളുടെ കല്യാണഗുണ കീര്ത്തനത്തിൾ ലയിച്ചു, അടിയനുടെ ദോഷങളെയോർത്ത് വ്യസനിക്കാത് പോയി. താങ്ങൾ അതെ ഓർമിച്ചു അടിയനുടെ സ്വധര്മം ചെയ്യാൻ വലിയ ഉപകാരികളായി. ഇതിനു അടിയൻ താങ്ങൾകു സമ്മാനങ്കൊടുക്കേണ്ടതാണു” എന്ന് ചൊല്ലി തൻടെ തിരുവാഭരണങ്ങളെയും പുതപ്പെയും കൊടുത്തു. ഭട്ടരുടെ സൌമനസ്യമത്രെ.
 • ഭട്ടരുടെ കാലക്ഷേപ ഘോഷ്ഠിയിലു പണ്‍ദിതമ്മാർ ഉൾപ്പെട്ട ഒരുപാടുപേർ ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കില് ശാസ്ത്രജ്ഞാനം  അധികമില്ലാത്ത ഒരു ശ്രീവൈഷ്ണവർ വരാൻ വേണ്ടി കാത്തിരുന്നു. ഇതെക്കണ്ട പഠിച്ച വിദ്വാമ്മാർ കാരണഞ്ചോദിച്ചു. മഹാശാസ്ത്രജ്ഞൻ  ഇല്ലെങ്കിലും സത്യാവസ്ഥ അരിയാവുന്നവരാണു എന്ന് ഉത്തരം കൊടുത്തു അതെ തെളിയിക്കാരായി. ഘോഷ്ഠിയിലൊരുത്തരെ വിളിച്ചു “ഉപായം ഏതാണു?” എന്ന് ചോദിക്കവും “ശാസ്ത്രത്തില് കർമം, ജ്ഞാനം, ഭക്തി യോഗങ്ങലെന്നു പല ഉപായങ്ങളുണ്ട്” എന്ന് അവര് പ്രത്യുത്തരക്കൊടുത്തു. പിന്നെ “ഉപേയം എതാ?” എന്ന് ഭട്ടർ കേട്ട്. “ശാസ്ത്രത്തില് ഐശ്വര്യം, കൈവല്യം, കൈങ്കര്യം പോല പല ഉപേയങ്ങളുണ്ട്” എന്ന് പറഞ്ഞു. വിദ്വങ്കളായിട്ടും തെളിവില്ലന്നു ഭട്ടർ അഭിപ്രായപ്പെട്ട്‌. അവര് നോക്കിയിരുന്ന ശ്രീവൈഷ്ണവരെത്തി. അവരിടവും അതേ രണ്ടു ചോദ്യങ്ങളെ കേട്ട്. “എംബെരുമാൻ തന്നെ ഉപായവും ഉപേയവും” എന്ന് അവർ ഉത്തരം നൽകി. ഇതാണ് വൈഷ്ണവ നിഷ്ഠ എന്നും ഇതിന് വേണ്ടിയാ താൻ കാത്തിരുന്നുവെന്നും ഭട്ടർ പറഞ്ഞു.
 • ഒരിക്കിൽ സോമാസിയാണ്ടാമ്ഭട്ടരുടെ ഇഷ്ഠമ്പോലെ വിശതമായ തിരുവാരാദന ക്രമം പഠിപ്പിച്ചു. വേറൊ ദിവസം ഭട്ടർ ഉണ്ണാനിരുന്നു പിന്നെ തിരുവാരാധനഞ്ചെയ്യാൻ മരന്നുപോയതോർത്തു. അപ്പത്തന്നെ പെരുമാളെ അവിടെ എടുത്തുക്കൊണ്ടുവന്നു ഭക്ഷണം ചെയ്യിച്ചു പിന്നെ താനും കഴിച്ചു. ഇതെക്കണ്ട സോമാസിയാണ്ടാൻ ലഘുവായ ക്രമത്തെ  തനിക്കു പഠിപിക്കാത്തതെന്താവെന്നു ചോദിച്ചു. “താങ്ങൾ സോമയാഗം മുതലായ വലിയ കാര്യങ്ങളെച്ചെയ്യാൻ കഴിവുള്ളവരാണ്. ആകയാല് ലഘുക്രമം തങ്ങളെ ത്രുപ്തിപ്പെടുത്തുവില്ലാ. ചെരിയതൊരു തിരുവാരാദനം മതി ജ്ഞാൻ ക്ഷോബിച്ചു മയങ്ങാൻ. അത്കൊണ്ടാ താങ്ങൾക്ക്‌ സംപൂര്ണക്രമം പഠിപ്പിച്ചു”  എന്നത്രെ.
 • ഒരു തവണ, ശ്രീരംഗ ക്ഷേത്ര ഉരിയടി ഉല്സവത്തില് വേദപാരായാണ ഘോഷ്ഠിയിൽ നിന്നും ഭട്ടർ വേര്പട്ടു ഇടയൻമാരോടു ചേർന്ന് നിന്ന്. വിവരമന്വേഷിച്ചപ്പോൽ “ഈ ഉല്സവം ഇടയൻമാര്ക്കള്ളതാലു പെരുമാളുടെ കടാക്ഷം അവരുടെ മേലായിരിക്കും. അവിടെത്തന്നെ  നാമുമുണ്ടായിരിക്കണു” എന്ന് സമാധാനംപറഞ്ഞു.
 • “പരമപദനാഥനുക്കു എത്ര തോൾകൾ? രണ്ടോ അഥവാ നാലോ?” ചോദിച്ചത് തിരുമല അനന്താഴ്വാൻ. ഭട്ടർടെ മരുമൊഴി: “എങ്ങിനേയും ആവാം. രണ്ടായാൽ ശ്രീരംഗ ക്ഷേത്ര മൂലസ്ഥാനത്തിലുള്ള മൂലവ മൂർത്തിയായ പെരിയ പെരുമാൾ പോലേയും, നാലായാൽ ഉലാവും  ഉല്സവ മൂർത്തിയായ നമ്പെരുമാളെ പോലേയും ദര്ശിക്കാം”.
 • അമ്മണിയാഴ്വാൻ ദൂരത്തിൽനിന്നും വന്നു തനിക്കു ഹിതമായതെ ഉപദേശിക്കാമ്പ്രാർത്തിച്ചു. “നെടുമാർകടിമൈ” എന്ന് തുടങ്ങും തിരുവായ്മൊഴിയെ  (എട്ടാമ്പത്ത് പത്താംപതികം മുതൽ പാസുരം) വിളക്കി ഭട്ടർ അരുളിയത് “പെരുമാളെ അറിയുന്നത് കുരച്ചു വെള്ളം ഉൾകൊള്ളുന്നത് പോലേ. അടിയവരെ മനസ്സിലാകുന്നതോ വിശപ്പുമുഴുവതായി തീര്ക്കാനുള്ള സദ്യ പോലേ”.
 • ഭട്ടരെക്കുരിച്ചു കേട്ട ഒരു രാജാവ് സാമ്പത്തികവായി സഹായിക്കാമെന്നു വിളിച്ചു. ശ്രീരംഗനാഥൻടെ അഭയഹസ്ഥം പോലും  പുരവോട്ടു തിരിഞ്ഞു പോയാലും വേരോരിടത്ത്  സഹായഞ്ചോദിക്കുവില്ലെന്നു തീര്ത്തുപ്പറഞ്ഞു.
 • തിരുവരംഗത്തമുദനാർ ഭട്ടരുടെ അച്ചൻ കൂരന്താഴ്വാൻടെ ശിഷ്യനാണു. എന്നിട്ട്   ഭട്ടരെക്കാൾ താൻ ഉയർന്നവറെന്നു കരുതി. ഭട്ടർ പറഞ്ഞു “സമ്മദിച്ചു! എന്നാലും അത് പുറത്ത് പറയാമ്പാടില്ലാ”.
 • “ശ്രീവൈഷ്ണവർ ശ്രീമന്നാരായണൻ അല്ലാത്ത മറ്റ ദേവതകളെ എങ്ങിനെ ബഹുമാനിക്കണു?” എന്നൊരുത്തൻ ചോദിച്ചു. “ചോദ്യന്തെറ്റ്രാണു. മറ്റ ദേവതകൾ ശ്രീവൈഷ്ണവരെ എങ്ങിനെ ബഹുമാനിക്കണുവെന്നാ. മറ്റ്ര ദേവതകൾ രജോതമോഗുണങ്ങൾ നിരഞ്ഞവരായതാലും ശ്രീവൈഷ്ണവർ സാത്വീകരായതാലും മറ്റ്ര ദേവതകൾ അവരിടത്ത് അടിമപ്പണി ചെയ്യേണ്ടവരാണു”. കൂരത്താഴ്വാനും ഇതേപോലപ്പരഞത്രെ.
 • ഭട്ടർക്കു പരിതിയില്ലാത്ത മേന്മകലാണ്. താൻ വലിയ വിദുഷിയായിട്ടും ഭട്ടർടെ ശ്രീപാദതീർത്തം ഏൽക്കുകയായിരിന്നു അവരുടെ അമ്മ. ഇത് ശരിയാണോവെന്നു സംശയിച്ചവർക്കു അമ്മ പറഞ്ഞത്: “പ്രാണപ്രതിഷ്ഠൈക്കു ശേഷം ദേവതാമൂർത്തിയായ തൻടെ ശില്പത്തെ, ശ്രുഷ്ഠിച്ച ശില്പി വണങ്ങിക്കൂടെ? അങ്ങിനെതന്നെ എൻടെ ഓമനക്കുട്ടനെങ്കിലും പൂജിക്കാനർഹരാണു”.
 • ഒരിക്കില് ശ്രീമന്നാരായണനല്ലാത്ത വേര് ദൈവതൊഴുന്നവരുടെ വസ്ത്രം സ്പർശിച്ച അശുദ്ധി ഭട്ടർക്കുണ്ടായി. മഹാജ്ഞാനിയെന്നാലും ഓടിച്ചെന്നു അമ്മയിടം പരിഹാരഞ്ചോദിച്ചു. ബ്രാഹ്മണരല്ലാത്തെ ഒരു ശ്രീവൈഷ്ണവരുടെ ശ്രീപാദതീർത്തങ്കുടിക്കുക എന്ന ഒരു പരികാരമേയുള്ളെന്നു അമ്മ പരഞ്ഞു. ഭട്ടർ അങ്ങിനെ ഒരുത്തരെ കണ്ടെത്തി അപേക്ഷിച്ചു. ഭട്ടർടെ മേന്മയരിഞ്ഞ അവര് മനസ്സില്ലാത്ത സമ്മദിച്ചു.
 • ഒരിക്കില് കാവേരി തീരത്തൊരു മണ്ഡപത്തിലെ പെരുമാൾക്കു തിരുവാലവട്ട കൈങ്കര്യം  ചെയ്യുകയായി. അതുകൊണ്ട് മറ്റുള്ള ശ്രീവൈഷ്ണവർ സന്ധ്യാവന്ദനത്തിനായി വിളിച്ചതെ ഏറ്റില്ല. പെരുമാളുടെ അന്തരംഗ കൈങ്കര്യങ്കാരണം ഈ വിട്ടുവീഴ്ച്ച ചിത്രഗുപ്തൻ തൻടെ പാവക്കണക്കിൽ കൂട്ടിച്ചേർക്കുവില്ലെന്നു ഭട്ടർ പറഞ്ഞു. ഇതേ അടിസ്ഥാന തത്വത്തെയാണും ആചാര്യ ഹൃദയം എന്നും ഗ്രന്ഥത്തിൽ “അത്താണി സേവനത്തിൽ പൊതുവായത് നഴുവും” എന്ന് വിസതീകരിച്ചിട്ടുണ്ട്. പക്ഷേ ഭഗവദ് ഭാഗവത കൈങ്കര്യവൊഴിച്ചു മറ്റേ കാരാണങ്ങൾക്കായി നിത്യകർമാ ത്യാഗഞ്ചെയ്യാൻ പറ്റില്ലാ എന്നറിയുക.
 • ഒരു തവണ അദ്യയനോൽസവത്തിലു ഭട്ടർടെ അമ്മ അവർക്ക് ദ്വാദശി പാരണയ ഓർമിച്ചു. “യാരെങ്കിലും വലിയ ഉത്സവത്തിനിടക്ക് ഏകാദശി ദ്വാദശി ഓർത്തിരിക്കുവോ?” എന്ന് പറഞ്ഞു. അർഥാത് ഭഗവദനുഭവത്തിനെ തടസം ഉണ്ടാക്കല്ലേ എന്നാണ്. അല്ലാത്ത കർതവ്യമായ ഏകാദശി വ്രതം അവശ്യമല്ല എന്ന് കാണിക്കാനല്ലാ.
 • ശരീരത്തിനെയും അതിൻടെ അലങ്കാരത്തിലേയും താല്പര്യം വിട്ടുക്കളയണുവെന്നു ഭട്ടർ ശിഷ്യമ്മാരിടത്ത് പറഞ്ഞു. പിറ്റ്രയ ദിവസന്തന്നെ പട്ടു വസ്ത്രങ്ങളും ഉടുത്തി. ഇതെന്താ പരഞ്ഞാപ്പോലെ പ്രവ്രുത്തിക്കാത്തതു എന്ന് ശിഷ്യമ്മാർ ഭട്ടരെക്കേട്ടു. തൻടെ ഉടലെ പെരുമാളിൻ നിത്യവാസസ്ഥലവായി കാണുന്നതായും, എങ്ങിനെ കുറച്ചു സമയവേ പെരുമാൾ വന്നു പോകും ഒരു മണ്ഠപത്തിനെ അലങ്കരിക്കുവോ അങ്ങിനെയാണ് തന്നെ അലങ്കരിച്ചതു  എന്നും ഇങ്ങിനെയോർ അത്യാവശ്യം ഒരുത്തരുക്കുണ്ടായാൽ അവര് തൻടെ ശരീരത്തെ പാങ്ങായഴഗ് ചെയ്യാമെന്നും പറഞ്ഞു.
 • കൂരത്താഴ്വാൻടെ ശിഷ്യൻ വീരസുന്ദര ബ്രഹ്മരായൻ എന്ന ചെരിയതൊരു രാജാവ് ശ്രീരംഗ ക്ഷേത്രത്തിൻടെ മതിൽ കെട്ടുമ്പോൾ പിള്ളൈപ്പിള്ളൈ ആഴ്വാൻടെ ഇല്ലത്തിനെ ബാധിക്കാൻ തീരുമാനിച്ചു. ഭട്ടർ വേണ്ടെന്നു പറഞ്ഞും ശ്രദ്ധിച്ചില്ലാ. സങ്കടങ്കൊണ്ട് ഭട്ടർ ശ്രീരങ്ങത്ത്തിൽ നിന്നും തിരുക്കോഷ്ഠിയൂർക്ക് നീങ്ങി. ശ്രീരംഗനാഥനെ പിരിഞ്ഞു ശോകാകുലവായി. പിന്നീട് രാജാവ് മരിച്ച ശേഷം ശ്രീരംഗത്തിലേക്ക് മടങ്ങി. തിരിക വരുന്ന വഴിയിലേ ചെയ്ത സ്തോത്രവാണ് ശ്രീ രംഗരാജ സ്തവം എന്ന് ഇന്നും അറിയപ്പെടുന്നു.
 • ഭട്ടർ വാദത്തിൽ തോല്പിച്ച ചില വിദ്വാമ്മാർ പകരം വഞ്ചിക്കാൻ തീർമാനിച്ചു കുടത്തിലൊരു പാമ്പയിട്ടു അടച്ചു ഇതിനെ ഉള്ളത് എന്താണോവെന്നു ചോദിച്ചു. അതിലെ പാമ്പുള്ളതെ അറിഞ്ഞു ഭട്ടർ തിരുവെണ്‍കൊറ്റ്രക്കുട ഉണ്ടെന്നു പറഞ്ഞു. കുഴപ്പത്തിലായ വിദ്വാമ്മാർക്കായി വിവരിച്ചു: പൊയ്കൈയാഴ്വാർ ഒരു പാസുരത്തിൽ ആദിശേഷൻ ശ്രീമന്നാരയണൻ ഉലാവുംപോൾ മഴ വെയിൾ സ്പർശിക്കാതിരിക്കാൻ വേണ്ടി കുടരൂപമേൽക്കും എന്ന് പരഞ്ഞാപോലെ അക്കുടത്തിലിട്ട പാമ്പെ കുട എന്നും പറയാം.

ഇങ്ങിനെ എത്ര തവണ കേട്ടാലും മതിയാവാത്ത അമൃതവായ ഭട്ടർടെ വൈഭവങ്ങൾ ഒരുപാടുണ്ട്.

ശ്രീരംഗനാച്ചിയാരിടത്ത് ഭട്ടർക്കു ഒരുപാടു സ്നേഹമുണ്ടായിരിന്നു. സ്രീരംഗനാഥനേക്കാൾ. ഒരിക്കില് ശ്രീരംഗനാച്ചിയാർ പോലേ വേഷന്ധരിച്ച ശ്രീരംഗനാഥൻ “അസലായിട്ടുണ്ടോ?” എന്നു ചോദിച്ചു. “നല്ല ചേർച്ചയുണ്ട് പക്ഷേ തൻടെ കണ്ണുകളിൽ ശ്രീരംഗനാച്ചിയാർ വെളിപ്പെടുത്തുന്ന പരമ കരുണയെ അങ്ങെയുടെ കണ്ണുകളിൽ കാണാൻ കഴിയുന്നില്ലാ” എന്നു പറഞ്ഞു. സീതാ പിരാട്ടി ശ്രീ രാമ പിരാൻ രണ്ടു പേരുടെ കണ്ണുകളെയും ഒത്തു നോക്കി ഹനുമാൻ സീതാ പിരാട്ടിയേ സുന്ദരവായ കണ്ണ്  കൊണ്ടവൾ (അസിതേക്ഷണ) എന്ന് പറഞ്ഞതെ ഈ വൃത്താന്തം നമുക്ക് ബോദിപ്പിക്കിയാണു. ഭട്ടർക്കു ശ്രീരംഗനാച്ചിയാറിടത്തുള്ള അതീത ഭക്തിയുടെ പ്രവാഹവാണു ശ്രീഗുണരത്നകോശം എന്ന സ്തോത്രം.

മനസ്സിലാകാൻ കഠിനവായ പാസുരങ്ങൾക്കു എളുപ്പവായ വിളക്കങ്കൊടുക്കാൻ ഭട്ടർക്കു കഴിയും. അതിലെ രണ്ടു ദൃഷ്ടാന്തം കാണാം:

 • പെരിയ തിരുമൊഴിയിൽ എഴാം പത്തു മുതൽ പതിഗത്തിൽ “കരവാ മടനാകു” എന്ന് തുടങ്ങും മുതൽ പാസുരത്തെ
  • പിള്ളൈ അമുദനാർ ഇങ്ങിനെ വിളക്കി:
   • ഈ പാസുരം രചിച്ച തിരുമങ്കൈയാഴ്വാർ പെരുമാളെക്കാണാൻ കൊതിച്ചു       കാത്തിരിക്കുന്നത് പശു തൻ കന്നുക്കുട്ടിയെക്കാണാൻ നോക്കിയിരിക്കിന്നത് പ്പോലേയാണു.
  • ഭട്ടർ ഇതെ ലേശം മാറ്റി വിളക്കി:
   • “കരവാമടനഗുതങ്കന്രു” എന്ന് ചേർത്തേ വായിക്കുക. എങ്ങിനെ കന്നുക്കുട്ടി തൻ തായ്പ്പശുവെക്കാണാൻ കൊതിച്ചിക്കാത്തിരിക്കുവോ അങ്ങിനെ തിരുമങ്കൈയാഴ്വാർ പെരുമാളെക്കാണാൻ നോക്കിയിരുന്നു.
   • പൂരുവാച്ചര്യരും ഭട്ടർടെ വ്യാഖ്യാനത്തെ ശ്ലാഘിച്ചു.
  •  പെരിയ തിരുമൊഴിയിൽ നാലാം പത്തു ആരാം പതിഗത്തിൽ “മല്ലരൈയട്ടുമാള” എന്ന് തുടങ്ങും ആരാമ്പാസുരത്തുടെ അർഥമ്പറഞ്ഞുതരണുവെന്നു അപ്പൻ തിരുവഴുന്തൂർ അരയർ മുതലായ ഒരു ശ്രീവൈഷ്ണവർ സംഘം പ്രാർത്തിച്ചു. ഭട്ടർ അവരെ പാസുരം പാടാൻ പറഞ്ഞു. ഇടക്കു പെട്ടെന്ന് നിർത്തി ആഴ്വാര് രാവണനുടെ കിടപ്പില് ഈ പാസുരത്തെ പറയുന്നതായി ഇങ്ങിനെ അഭിനയിച്ചു:
   • “മുന്നു ലോകങ്ങളെയും ജയിച്ച എന്നിടം ഒരു സാധാരണ മനുഷ്യൻ വലിയ വീരനെന്നു ഭാവിച്ചു യുദ്ധം ചെയ്യുകയാണു” എന്ന് കരുതി അവശാനം സ്വയം തോറ്റു മാളുകയായി.

തിരുനാരായണപുരഞ്ചെന്നു വേദാന്തിയിടം (നംജീയർ) വാദഞ്ചെയ്തു അവരെ വീട്ടെടുത്ത് എംബെരുമാനാർ ദർശനത്തിലെ ചേർത്തത് ഭട്ടർടെ ഒരു മുഖ്യവായ മാഹാത്മ്യവാണു. നംജീയരെ വീട്ടെടുക്കുന്നത് എംബെരുമാനാരുടെ ദിവ്യമായ ആണെ. മാധവാചാര്യരോടു (നംജീയരുടെ പൂർവാശ്രമപ്പേര്) സിദ്ധാന്തവാദഞ്ചെയ്യാൻ, വാദ്യ ഘോഷം, വലിയ ശ്രീവൈഷ്ണവ ഘോഷ്ഠീ സഹിതം തിരുനാരായണപുരം വരെ പല്ലക്കിൾ ചെന്ന്. ഇങ്ങിനെ വഴിയില് ബഹളവുണ്ടാകിയാൽ മാധവാചാര്യരുടെ ശിഷ്യമ്മാർ വഴിമരിച്ചു വാദത്തിനു വിളിച്ചു മാധവാചാര്യരോടെ വാദഞ്ചെയ്യുന്നതെ താമസിക്കുവെന്നു അറിഞ്ഞ ഭട്ടർ, എളിയ ഉടുപ്പോടു മാധവാചാര്യർടെ ദദിയാരാധനക്കൂടത്തിലേക്കുപ്പോയി.

ഉണ്ണാത്ത ഇരുന്ന ഭട്ടരെക്കണ്ട മാധവാചാര്യാർ കാരണമന്വേഷിച്ചു. അവരോടു വാദഞ്ചെയ്യാൻ വന്നുവെന്ന് പറഞ്ഞു. ഭട്ടരെക്കുരിച്ചു മുമ്പേ കേട്ടിരുന്ന അവര്, ഭട്ടരല്ലാത്തെ വേര് ആര്ക്കും തന്നെ വെല്ലുവിളിക്കാൻ ധൈര്യമുണ്ടാവില്ലെന്ന് അറിയുവായിരിന്നു. വന്നത് ഭട്ടർ എന്ന് തിരിച്ചറിഞ്ഞു അവരോടു വാദഞ്ചെയ്തു. ആദ്യം തിരുനെടുന്താണ്ടകം എന്ന പ്രഭന്ധങ്കൊണ്ട് എംബെരുമാൻടെ പരത്വത്തെ ഭട്ടർ സ്ഥാപിച്ചു പിന്നിട് സർവ ശാസ്ത്രാർഥങ്ങളെയും പറഞ്ഞു. തോല്വിയേറ്റ്രു ഭട്ടർടെ ത്രുപ്പാദങ്ങളെ ആശ്രയിച്ചു ശിഷ്യനായി അങ്ങീഹരിക്കുകവെന്നു പ്രാർത്തിച്ചു. ഭട്ടർ അരുളിച്ചെയൽകളെയും (നാലായിര ദിവ്യ പ്രബന്ധം) സമ്പ്രദായ അർഥങ്ങളെയും നംജീയർക്കു ഉപദേശിച്ചു. മാധവാചാര്യരിടത്തു വിടവാങ്ങി ആദ്യയനോത്സവത്തിനു തലദിവസം ശ്രീരംഗത്തു തിരിച്ചെത്തി.

ഭട്ടരെ ഗംബീരവായി സ്വാഗതഞ്ചെയ്യാൻ  ഏർപ്പാടുകൾ  സ്രീരംഗത്ത് തയ്യാരാക്കി. നടന്നതൊക്കെ ഭട്ടർ പെരിയ പെരുമാളെ അറിയിച്ചു. പെരിയ പെരുമാൾ തിരുമനസ്സ് വളരെ സന്തോഷിച്ചു തിരുനെടുന്താണ്ടകം സേവിക്കാൻ നിർദേശിച്ചു. ഇത് കൊണ്ട് അന്ന് മുതലായി ശ്രീരംഗത്തിൽ മാത്രം ആദ്യയനോൽസവം തുടങ്ങുന്നത് തിരുനെടുന്താണ്ടക അനുസന്ധാനത്തോടാണു.

രഹസ്യ ത്രയത്തെ ആദ്യം രേഖപ്പെടുത്തിയതു ഭട്ടരാണു. ഭട്ടർ രചിച്ച അഷ്റ്റശ്ലോകീ അതിശയവായി വെറും എട്ടു ശ്ലോകങ്ങളിൽ തിരുമന്ത്രം, ദ്വയം മറ്റും ചരമ ശ്ലോകങ്ങളെ വിവരിക്കുകയാണ്. രംഗരാജസ്തവത്തിലു  സരളമല്ലാത്ത ശാസ്ത്രാർഥങ്ങലെ വളരെ എളുപ്പവായ ശ്ലോകങ്ങൽ കൊണ്ട് ഭട്ടർ വ്യക്തമാക്കി. വിഷ്ണു സഹസ്രനാമ വ്യാഖ്യാനത്തില്, ഭഗവാൻടെ ഓരോരോ തിരുനാമവും അങ്ങെയുടെ ഓരോരോ ഗുണത്തെ പ്രക്ഷേപിക്കുന്നതെ ഭട്ടർ എടുത്തുപറഞ്ഞു. ശ്രീരംഗനാച്ചിയാരെ കുറിച്ച ഗുണരത്നകോശം അനുപമമായ ഗ്രന്ഥവാണു.

ഏകദേശം നൂരു കൊല്ലങ്ങളോ അതിൻടെ മേൽപ്പോട്ടോ ജീവിച്ചിരുന്ന പൂര്വാചാര്യർകളെക്കാൾ കുറഞ്ഞ പ്രായവേ  ജീവിച്ചിരുന്ന  ഭട്ടർ, ഇനിയും ചില കാലം ജീവിച്ചിരുന്നാൽ പരമപദത്തിലേക്കു പടി കെട്ടിക്കാണുന്നത്രെ! നംജീയരെ തിരുവായ്മൊഴിക്കു വ്യാഖ്യാനം എഴുതാൻ ഭട്ടർ നിയമിച്ചു. അവരെ ദർശന പ്രവര്ത്തകരായും സ്ഥാപിച്ചു.

ഒരിക്കില് പെരിയ പെരുമാൾ  തിരുമുൻബായില്  ചില പാസുരങ്ങളെയും അവയുടെ അർഥങ്ങളെയും സാദിച്ചു. സന്തോഷവായ എംബെരുമാൻ മോക്ഷങ്കൊടുത്തു! എന്നാലും ഭട്ടർ നിബന്ധനയോടെ അതെ ഏറ്റു! “മഹാപ്രസാദം! എന്നാലും അവിടെ നമ്പെരുമാളെ കാണാമ്പറ്റ്രിയില്ലെങ്കിലു അപ്പത്തന്നെ പരപദത്തിൽ ഒരു ദ്വാരമുണ്ടാക്കി ശ്രീരംഗത്തിലേക്കു കുതിച്ചുപ്പോരും” പിന്നിട് ഈപ്പെരുമറ്റ്രത്തെ അമ്മയ്ക്കും പറഞ്ഞു. അമ്മ വളരെ സന്തോഷിച്ചു. (ഇതാ പൂരുവരുടെ നിഷ്ഠ. ഈ ലോകത്തിലെ അവതരിച്ച കാരണം അവര്ക്ക് നല്ലവണ്ണം അറിയാം.

ഈ വാർത്ഥ കേട്ട ചില ശ്രീവൈഷ്ണവമ്മാർ ഭട്ടരെ പിരിയാനാവാത്തെ അവരെ ചോദിച്ചു: “പെരിയ പെരുമാൾ  സന്തോഷങ്കൊണ്ട് കൊടുത്താലെന്താ? സ്വികരിക്കണോ? താങ്ങളെ വിട്ടു ജ്ഞങ്ങൾ  എങ്ങിനെ ഇലോകത്തു  ജീവിക്കും? താങ്ങൾ വീട്ടെടുക്കാൻ ഒരുപാടു പേരുള്ളപ്പോഴ് ഇങ്ങിനെയൊരു കാര്യഞ്ചെയ്തല്ലോ?” അതിനെ ഭട്ടർ സമാധാനം പറഞ്ഞു, “എങ്ങിനെ ഉയര്ന്ന വക നെയ്യ് നായുടെ വയരിലു തങ്ങാത്തൊ, അങ്ങിനെ ജ്ഞാനും ഈ കറുത്ത ലോക ജീവിതം ധരിക്കാനാവില്ല”.

ഭട്ടർ എല്ലാ ശ്രീവൈഷ്ണവമ്മാരെയും തൻ ഇല്ലതിലേക്കു ക്ഷണിച്ചു വരുത്തി ദദിയാരാധനഞ്ചെയ്തു. പിന്നീട് പദ്മാശനത്തിലിരുന്നു തിരുനെടുന്താണ്ടകത്തെ ഉച്ചരിച്ചപടി പുഞ്ചിരിയോടെ തിരുനാട്ടുക്ക് (പരമപദം) ഉദ്ഗമിച്ചു. ഭട്ടരെപ്പിരിഞ്ഞു എല്ലാരും ദു:ഖിച്ചാലും അവരുടെ ചരമ കൈങ്കര്യങ്ങളെ ക്രുത്യവായിച്ചെയ്തു. ആണ്ടാൾ അമ്മയും ഭട്ടർടെ തിരുമേനിയെ ആലിംഗനഞ്ചെയ്തു ശുഭയാത്ര പറഞ്ഞു.

ഭട്ടർടെ വൈഭവം കല്ലെയും ഉരുക്കും പ്രഭാവമുള്ളതാണു. എംബെരുമാനാരിടത്തും ആചാര്യനിടത്തും മാറാത്ത അഭിമാനവുണ്ടാകാൻ നാമും ഭട്ടർടെ തൃപാദത്താമരകളെ ശരണമെത്ഥിക്കാം.

ഭട്ടർ ത്രുപ്പാദങ്ങളേ ശരണം!

ഭട്ടർടെ തനിയൻ 

ശ്രീ പരാശര ഭട്ടാര്യ ശ്രീരംഗേശ പുരോഹിത:|
ശ്രീവത്സാങ്ങ സുത: ശ്രീമാൻ ശ്രേയസേ മേ അസ്തു ഭുയസേ||  

അർഥം

ശ്രീരംഗനാഥൻടെ പുരോഹിതരും, ശ്രീവത്സാങ്കർ എന്ന  കൂരത്തഴ്വാൻടെ മകനും, കൈങ്കര്യശ്രീ നിരഞ്ഞവരുമായ ശ്രീ പരാശര ഭട്ടർ എനിക്ക് എല്ലാ മംഗളങ്ങളെ അനുഗ്രഹിക്കട്ടേ.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://acharyas.koyil.org/index.php/2012/09/11/parasara-bhattar-english/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org