ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഇതിനെ മുമ്പ് പരാശര ഭട്ടർ എങ്ങിനെ ജീവിച്ച്ചെന്നറിഞ്ഞു. ഇപ്പോൾ അടുത്ത ഓരാണ്‍ വഴി ആചാര്യൻ നംജീയർ.
തിരുനാരായണപുരം ക്ഷേത്രത്തിലു നംജീയർ
ത്രുനക്ഷത്രം – മീനം, ഉത്രം
അവതാര സ്ഥലം – തിരുനാരായണപുറം
മറ്റേ പേരകൾ – ശ്രീ മാധവർ, നിഗമാന്ത യോഗി, വേദാന്തി
ആചാര്യൻ –പരാശര ഭട്ടർ
ശിഷ്യമ്മാർ – നമ്പിള്ളൈ, ശ്രീ സേനാധിപതി ജീയർ എന്നിവര്
പരമപദിച്ച സ്ഥലം – ശ്രീരംഗം
ഗ്രന്ഥങ്ങൾ – തിരുവായ്മൊഴി ഒമ്പതിനായിരപ്പടി വ്യാഖ്യാനം, കണ്ണിനുണ്‍ ചിരുത്താംബു വ്യാഖ്യാനം, തിരുവന്താദികൾക്കായ വ്യാഖ്യാനങ്ങൾ, ശരണാഗതി ഗദ്യ വ്യാഖ്യാനം, തിരുപ്പല്ലാണ്ട് വ്യാഖ്യാനം, നൂറ്റെട്ട് എന്ന് അറിയപ്പെടുന്ന രഹസ്യത്രയ വിവരണ ഗ്രന്ഥം – ഇതിൽ പലതും ഇപ്പൊ കാണാനില്ലാ.
പ്രസിസ്ഥ അദ്വൈത പണ്ഡിതനായ മാധവാചാര്യാർ തിരുനാരായണപുരതേ വസിച്ചിരുന്നു. അവരെ വീട്ടെറ്റുത്തു നമ്മുടെ സമ്പ്രദായത്തിലേക്കു ചേർക്കാൻ എംബെരുമാനാർ ആഗ്രഹിച്ചു. ഭട്ടർക്കു ഈ ചുമതല ഏൽപ്പിച്ചു. എംബെരുമാനാർ നംജീയരെ വളരെ ബഹുമാനിച്ചിരുന്നു. അദ്വൈതിഎന്നാലും. ഗുരുപരമ്പരയെക് കാണുമ്പോൾ ഇതെ അറിയാം.
റിഭട്ടരെക്കുച്ചു കേട്ടിരുന്ന മാധവാചാര്യരും അവരെക്കാണാൻ ആശയോടിരുന്നു. എംബെരുമാനാർറ്റെ ഇച്ചപ്രകാരം ഭട്ടർ തിരുനാരായണപുരഞ്ചെന്നു, നംജീയരെ വാദത്തിൽ വിജയിച്ചു അവരെ ശിഷ്യരായി വീട്ടെറ്റുത്തു വന്നതൊക്കെ നേരത്തെതന്നെ ഭട്ടർ ചരിത്രത്തിലു നാം കണ്ടത് ഓർക്കുക.
വാദങ്കഴിഞ്ചു ശ്രീരംഗത്തിരുന്നു ഭട്ടരോടു വന്ന എല്ലാ ശ്രീവൈഷ്ണവമ്മാരും മാധവാചാര്യരെക്കാണാൻ വന്നു. ഭട്ടരുടെ പ്രശസ്തിയെ പിന്നും തിരിച്ചറിഞ്ഞു മാധവാചാര്യർ പരവശനായിപ്പരഞ്ഞു – “എന്നെപ്പാലിക്കാൻ, താങ്ങൾടെ ഉയർന്ന സ്ഥാനന്നോക്കാത്തെ, ശ്രീരംഗത്തിൽ നിന്നും ഇത്തരയും ദൂരം ഇവിടെ വന്നു, സാധാരണ ഉടുപ്പുടുത്തി, സ്വേച്ഛയായി അടിയനോടു വാദഞ്ചെയ്തു, ശാസ്ത്രങ്ങളിൽ പതിഞ്ഞ സത്യജ്നാനങ്ങളെ തെളിയിച്ചു എന്നെപ്പരിഷ്കരിച്ചു. ഈ എല്ലാ സഹായങ്ങൾക്കും എങ്ങിനെ ജ്ഞാൻ പ്രതിഫലഞ്ചെയ്യും?”. അരുളിച്ചെയൽകളെയും അവയനുബന്ധിച്ചുള്ള പൂർവാചാര്യ ഗ്രന്ഥങ്ങളെയും വായിച്ചാൽ മാത്രം മതിയെന്നു ഭട്ടർ പറഞ്ഞു, ശ്രീരംഗത്തേക്കു മടങ്ങി വന്നു.
അനുസരിക്കാത്ത ഭാര്യമാരിടത്തു വിരക്തിയും സ്വാചാര്യനുവായ അകൻച്ചയും സഹിക്കാനാവാത്തെ മാധവാചാര്യാര് സന്യാസിയായി ശ്രീരംഗത്തുച്ചെന്നൂ സ്വാചാര്യൻടെ കൂടെക്കഴിയാൻ തീരുമാനിച്ചു. തൻടെ മുഴുത്ത സ്വത്തെ മൂണു പങ്കായിപ്പിരിച്ചു, ഇരു പങ്കുകളെ ഓരോരോ ഭാര്യക്കും വീദം വയിച്ചു (ശാസ്ത്രപ്രകാരം സന്യാസിയാകുന്ന മുമ്പു ദാര്യയുടെ സംരക്ഷണത്തിനെ ക്രമീകരിക്കാൻ). പിന്നെ സന്യാസാശ്രമം സ്വീകരിച്ചു ശ്രീരംഗത്തിലേക്കു യാത്രയായി.
വഴിയിലു വയിച്ചുക്കണ്ട അനന്താഴ്വാൻ സന്യാസിയായ കാരണഞ്ചോദിച്ചു. വെരുതെ ഭട്ടരിടത്തുച്ചെന്നു കൈങ്കര്യഞ്ചെയ്താൾ മതി, എങിനെയെങ്കിലും എംബെരുമാൻ മോക്ഷങ്കൊടുക്കുമെന്നു അനന്താഴ്വാൻ പരഞ്ഞു. പിന്നും ¨തുമന്ത്രത്തിൾ ജനിച്ചു ദ്വയത്തിൾ വളരുക¨ എന്നു പരഞ്ഞു. അര്ത്ഥാത് ആത്മ സ്വരൂപത്തെയറിഞ്ഞു പെരുമാൾ പിരാട്ടി രണ്ടു പേര്ക്കും ങ്കൈങ്കര്യം ചെയ്യുക. മാധവാചാര്യരെയും അവരുടെ അത്മസമർപ്പണവുങ്കണ്ടു ഭട്ടർ അവരെ അംഗീകരിച്ചു ¨താങ്ങളാണും നം(നമ്മുടെ) ജീയര്¨എന്ന മുദൾ നംജീയര് എന്നു പ്രസിദ്ധവായി.
ഭട്ടരും നംജീയരും തമ്മിൻ ആദർശയോഗ്യമായ ആചാര്യ ശിഷ്യ ബന്ധമുണ്ടായിരുന്നു. നംജീയർ എല്ലാമുപേക്ഷിച്ചു തൻടെ ജീവിത കാലം മുഴുവനും സ്വാചാർ്യൻടെ കൂടെയിരുന്നു. ഭട്ടർ നംജീയർക്കു തിരുക്കുറുകൈപ്പിരാൻ പിള്ളാൻടെ ആരായിരപ്പടി എന്ന വ്യാഖ്യാനപ്രകാരം തിരുവായ്മൊഴി പഠിപ്പിച്ചു. ദട്ടർ ഉത്തരവുപ്രകാരം നംജീയർ തിരുവായ്മൊഴിക്കു ഒൻപതിനായിരപ്പടിയെന്ന വ്യാഖ്യാനമെഴൂതി. തൻടെ നൂരോള വർഷ ജീവിത കാലത്തിലു നംജീയർ നൂരു തവണ തിരുവായ്മൊഴി കാലക്ഷേപഞ്ചൊല്ലി.
നംജീയരുടെ സീമയറ്റ ആചാര്യ ഭക്തിയുടെ ഉദാഹരണവായ സംഭവങൾ ചില –
- ഒരിക്കിൾ ഭട്ടർ പല്ലക്കിലു ജാതയായി ചെന്നപ്പോൾ സന്യാസിയായ നംജീയരും ത്രിദണ്ടം ഒരു തോളിലും ആൾതോൾ മറ്റൊണ്ണിലുവായി ചുമക്കാൻ ശ്രമിച്ചു. ¨ജീയാ, ഇതു താങൾടെ സന്യാസാശ്രമത്തിനെത്തക്കതല്ലാ. താങൾ എന്നെച്ചുമന്നുകൂടാ¨ എന്നു പരഞ്ഞു. ¨താങൾക്കു സേവനഞചെയ്യാൻ ഈത്രിദണ്ടമൊരു തടസമായാലൾ ഇതെ മുറിച്ചു സന്യാസാശ്രമം ത്യാഗഞ്ചയ്യൂം¨ എന്നു നംജീയർ മരുപടി പരഞ്ഞു.
- ഒരു തവണ ഭട്ടർ പരിവാരങ്കൾ സഹിതം നന്ദവനത്തിലെത്തിയതാലുണ്ടായ ബഹലത്തെക്കുറിച്ചു നംജീയരിടത്തു അവരുടെ ചില ഏകാങ്ങികൾ പരാദി വയിച്ചു. നന്ദവനം ഭട്ടർക്കും അവരുടെ കുടുംബത്താര്ക്കും ഉള്ളതാണുവെന്നും നംബെരുമാൾക്കായതു അല്ലവെന്നും ഏകാങ്ങിമാർ എപ്പോഴും ഓർത്തിരുക്കണുവെന്നു ആജ്ഞാപിച്ചു.
- ആചാര്യമ്മാർ ശിഷ്യരുടെ മടിയിൾ തന വയിച്ചു വിശ്രമിക്കിന്നതു പണ്ടത്തെ പതിവായിരുന്നു. അങ്ങിനെ ഒരിക്കിൾ ഭട്ടരും നംജീയരുടെ മടിയിൾ കുരെ സമയം മയങ്ങിപ്പോയി. ഉണർന്ന പിന്നെ നംജീയരുടെ അർപ്പിതമനസ്സെ ശ്ലാഘിച്ചു ഒരിക്കിൾ കൂടി ദ്വയം ഉപദേശിച്ചു. (ശിഷ്യരാൾ ത്രുപ്തിയായ ആചാര്യമ്മാർ ദ്വയം ഉപദേശഞചെയ്യുന്ന വഴകകെങ്കുറിച്ചു മണക്കാൾ നംബിയുടെ ചരിത്ര ബ്ളോഗിൾ നേരത്തേ എഴുതിയതു ഇവിടെ ഔർക്കുക).
- നംജീയർ അരുളിച്ചെയൾകളെ വേഗം പഠിച്ചു മഹോപാദ്ധായനുവായി. നംജീയരെ അരുളിച്ചെയൾ പാസുരങ്കളെ കഥിക്കാമ്പരഞ്ഞു ഭട്ടർ അത്ഭുതവായ അർത്ഥങ്ങളെ ഉപദേശിക്കുകയായിരുന്നു. ¨എൽ തിരുമകൾ സേർ മാർവനേ എന്നും എന്നുടൈ ആവിയേ എന്നും¨എന്നു തുടങ്ങും തിരുവായ്മൊഴി ഏഴാമ്പത്തു രണ്ടാമ്പതിഗം ഒന്പതാമ്പാസുരം ചൊല്ലുമ്പോൾ ഈ മേൾപ്പരഞ്ഞ മുതലടി മുഴുവനും മുറിക്കാത്തെ ചേർത്തുച്ചൊല്ലി. ഇതെക്കേട്ട ഭട്ടർ മൂർച്ഛയായി. ഉണർത്തിയപ്പോൾ അങ്ങിനെ ചേർത്തു വായിച്ചാലേ തന്നെ പരാങ്കുശ നായകിയായി ഭാവിച്ചു ഈപ്പാസുരത്തെയെഴുതിയ നമ്മാഴ്വാരുടെ തുമനസ്സെ സത്യാവസ്ത്ഥയരിയാം. ശ്രീരംഗനാഥൽടെ ഹ്രുദയത്തിു ശ്രീരംഗനാച്ചിയാരർ വസിക്കുന്നതു കൊണ്ടാ ആഴ്വാർക്കവൻ പ്രിയങ്കരനായി. ഇങ്ങിനെ ഉത്ക്രുഷ്ഠവായ അർത്ഥമരിയാൻ ചേർത്തു വായിക്കേണും. നിർത്തി വായിച്ചാലു ¨ഇവൻ ശ്രീരംഗനാഥൻ. ഇവൻടെ ഹൃദയത്തിൾ ശ്രീരംഗനാച്ചിയാർ വസിക്കുന്നു. ഇവൻ എൻടെ പ്രിയങ്കരനാണു¨ എന്നു തെറ്റായ പൊരുളേ ഉണ്ടാകും.
- തമിഴ് മാത്രു ഭാഷയല്ലാത്ത നാട്ടുകാരനായിട്ടും, ഇതിനു മുൻബു സംസ്കൃത വേദാന്തി (അദ്വൈതി) ആയിരുന്നും അരുളിച്ചെയൾകളിൾ മഹാവിദ്വാനായ നംജീയരെ ഭട്ടർ പ്രകീർത്തിച്ചു.
ഭട്ടർക്കും നംജീയർക്കും തമ്മിൾ പല സ്വാരസ്യമായ വിവാദങ്ങളുണ്ടായിരുന്നു. മഹാ പണ്ഡിതനെന്നാലും, തൻടെ സന്ദേഹങ്ങളെ ആചാര്യനെ ബോദ്യപ്പെടുത്തി വിളക്കമറിയാൻ മടിക്കുവില്ലാ. ചില വിവാദങ്ങളെ ഇപ്പോൾ കാണാം.
- ആഴ്വാമ്മാർക്കൂ ശ്രീകൃഷ്ണനോടു എന്ത ഇത്രയും സ്നേഹം എന്നു ദട്ടരെ നംജീയർ ചോദിച്ചു. ഏവരും സമീപത്തിലുണ്ടായ കാര്യങളെത്തന്നെ ഓർക്കുന്നു. മറ്റെ അവതാരങ്ങളെക്കാൾ കൃഷ്ണാവതാരം ആഴ്വാര്കളുടെ ജീവിത കാലത്തിനു അടുത്തായതു കൊണ്ടായിരിക്കാം ഈ കൂുതൾ സനേഹം എന്നു ഭട്ടർ ഉത്തരം പരഞഞു.
- ഭട്ടർ വേരോർ വിളക്കവുങ്കൊടുത്തു. ശ്രീകൃഷ്ണൻ ഗോപ കുലത്തിൾ വളര്ന്നു. ഗോപാലൻ എവിടെ പോയാലും അവനെക്കൊല്ലാൻ കംസൻ അയച്ച അസുരർകൾ പിൻതുടര്ന്നു. പക്ഷേ ശ്രീരാമൻടേ പിരപ്പും വളർപ്പും നേരേ മറിച്ചു. മറ്റെ മുൻബുള്ള അവതാരങ്ങളെപ്പോൾ ശ്രീരാമൻ സ്വയം ശസ്ത്ര വിദ്യ പഠിച്ചവനാണും. അവൻടെ അച്ഛൻ ദശരഥനോ ഇന്ദരൻ തന്നെ ഒരു കഷ്ഠത്തിൾ പെട്ടപ്പോൾ സഹായിക്കാൻ കഴിവുള്ള ദൈര്യവാനായിരുനന്നു. ശ്രീരാമൻടെ അനുജരായ ലക്ഷ്മണ ഭരത ശത്രുഘ്നരോ രാമൻടെ സമമായ ദൈര്യവും കഴിവും നിരഞ്ഞവരാണു. ഇതൊക്കെയോർത്തു മറ്റെയവതാരങ്ങളെക്കാൾ ശ്രീകൃഷ്ണനെ അപായമുണ്ടാകുവെന്നു പെരിയാഴ്വാർ പേടിച്ചു.
- കലിയൻ എന്നറിയപ്പെടുന്ന തിരുമങ്കയാഴ്വാർ ¨ഒരു നൾ ചുറ്റം¨ (പെരിയ തിരുമൊഴി പത്താമ്പത്തു മുതൾ തിരുമൊഴി) എന്ന തിരുമൊഴിയിൻ പല ദിവ്യ ദേശങ്ങളെ മംഗളാശംസനഞ്ചെയ്യുന്നു. എന്തിനെ എല്ലാ ദിവ്യ ദേശങ്ങളെയും ഒരുമിച്ചതെന്നു നംജീയർ ചോഭിച്ചു. വിവാഹങ്കഴിഞ്ഞ മണവാട്ടി മണവാളൻടെ വീട്ടിലേക്കു പോകുമുൻബു സ്നേഹിതമാർ അയൾകാർ എല്ലാരിടവും വിടവാങ്ങുന്നതു പോലേ പരമപദ യാത്രക്കു മിക്കാരും തയാരായ ആഴ്വാർ ഈലോകത്തുള്ള സകല എംബെരുമാങ്കളിടം യാത്ര പരയുകയാണു എന്നു ഭട്ടർ മരുപടി പരഞ്ഞു.
- എംബെരുമാനെ അവഗണിച്ചാൾ അപ്പത്തന്നെ മഹാബലിക്കു സ്വത്തു മുഴുവനും നഷ്ടപ്പെടുവെന്നു പ്രഹ്ലാദൻ ശപിച്ചു. ധനത്തെ കാര്യമാക്കാത്ത പ്രഹ്ലാദൻ എന്തിനു ഇങ്ങിനെ ശപിച്ചുവെന്നു നംജീയർ ചോദിച്ചു. ഒരു പട്ടിയെ ശിക്ഷിക്കാൻ അതു ഇഷ്ടവായി കഴിക്കുന്ന നിസ്സാരവസ്തുവെ പറിക്കിന്നതു പോലേ മഹാബലിക്കു പ്രിയമായ സ്വത്തുക്കൾ പോകുവെന്നു ശപിച്ചു എന്നു ഭട്ടർ പ്രതികരിച്ചു.
- ശുക്രാചാര്യാർടെ കണ്ണു നഷ്ടപ്പെട്ടതും മഹാബലി പാതാളത്തിലേക്കു പോയതും എന്തു കൊണ്ടെന്നു നംജീയർ അന്വേഷിച്ചു. ശുക്രാചാര്യാർ മഹാബലി സ്വധർമഞ്ചെയ്യുന്നതെ തടഞ്ഞതും മഹാബലി സ്വാചാര്യൻടെ വാക്കു പാലിക്കാത്തതും കൊണ്ടാവെന്നു ഭട്ടർ പ്രതൃത്തരം പരഞ്ഞു.
- ശ്രീരാമനുവായ വേർപാട് സഹിക്കാത്ത ദശരഥൻടെ ജീവൻ പെട്ടെന്നു പോയാലും (പരമപദഞചെല്ലാത്ത) സ്വര്ഗം മാത്രവേ പോയതെന്താവെന്നു നംജീയർ ചോദിച്ചു. ശ്രീരാമനെ രാജാപാക്കുമെന്ന വാക്കു പാലിക്കാത്തെ കാട്ടിലേക്കു അയച്ചു സത്യംപരയുകയെന്ന സാമാന്യ ധർമം അനുസരിക്കാത്തതിനെ നരകത്തിലേക്കു പോകേണ്ടതെന്നാലും തൻടെ അച്ഛനായതുകൊണ്ടു എംബെരുമാൻ ദയവായി അവനെ സ്വര്ഗത്തിലാക്കി എന്നു ഭട്ടർ പരഞ്ഞു.
- ഭക്തനായ വിഭീഷണനെ ശ്രീരാമൻ അനുഗ്രഹിക്കാാൻ സുഗ്രീവൻ സമ്മതിക്കാത്തതെന്താവെന്നു നംജീയർ ചോദിച്ചു. തൽടെ ശരണമ്പറ്റിയ ഭക്തനായ വിഭീഷണനെ ശ്രീരാമനായ എംബെരുമാൻ രക്ഷിക്കാൽ ശ്രമിച്ചതു പോലേ തൻടെ സഹായഞചോദിച്ചു വന്ന ശീരാമനുക്ക് വിഭീഷണൻ കേടുവരുത്തുമോവെന്നു ചിന്താകുലനായി സുഗ്രീവനും ശ്രീരാമനെ രക്ഷിക്കാൻ ശ്രമിച്ചു എന്ന് ഭട്ടർ വിളക്കി.
- കംസവദത്തിനു ശേഷം ശ്രീകൃഷ്ണൻ ദേവകി വസുദേവരെ കണ്ടു. ദേവകിയുടെ സ്ഥനങ്ങളിൽ പാല് തന്നെ പ്രവഹിക്ക, ഇനിയും താൻ കുഞ്ഞല്ലവെങ്കിലും, ശ്രീകൃഷ്ണനും അതെ സ്വീകരിച്ചത്രെ. ഇതെങ്ങിനെ സാധ്യവെന്നു നംജീയർ ചോദിച്ചു. അമമയ്ക്കും മകനുവായ സ്വകര്യങ്ങളെ ചോദിക്കാൻ നമ്മളാരാവെന്ന് ആദ്യം ഹാസ്യമ്പരഞ്ഞാലും ഭട്ടർ വേറെ വിളക്കവും കൊടുത്തു. ശ്രീകൃഷ്ണനെ പ്രസവിച്ചവളോ അഥവാ വാത്സല്യമുള്ളവളോ അല്ലാത്ത പൂതനെയെന്ന രാക്ഷസി മുലതന്നു ശ്രീകൃഷ്ണൻ സ്വീകരിച്ചെങ്ങിൽ ഉണ്മയായ മുലതന്നു അതെ ശ്രീകൃഷ്ണനായ എംബെരുമാൻ സ്വീകരിച്ചതെ മനസ്സിലാക്കാൻ പ്രയാസമുണ്ടോ?
- ഭട്ടർ യയാതി കഥാ പ്രസങ്ങഞ്ചെയ്തു. നൂറോളം അശ്വമേദ യാഗങ്ങൾ ചെയ്തു സ്വർഗഞ്ചെന്ന യയാതിയുവായി സ്വസ്ഥാനം പങ്കു വയിക്കാൻ സഹിക്കാത്ത ഇന്ദ്രൻ തന്ത്രപരമായി യയാതിയെ അപരാദം ചെയ്യാൻ പ്രേരിപ്പിച്ചു പദവി കുറയ്ച്ചു. ഈ ചരിത്രത്തിൻടെ താല്പര്യവും സാംഗത്യവും എന്താണുവെന്നു നംജീയർ ചോദിച്ചു. അന്യ ദേവതകൾക്കു ഇല്ലാത്ത എംബെരുമാൻടെ മാത്രവായ മഹിമയെ ഈ ചരിത്രം എടുത്തുപ്പരയുന്നുവെന്നു ഭട്ടർ വിളക്കി: ഇതര ദേവതകൾ നൂറോളം അശ്വമേദ യാഗഞ്ചെയ്തു തന്നെ ത്രുപ്തിപ്പെടുത്തി ഉച്ച സ്ഥാനത്തിൽ എത്തിയവരെപ്പോലും എങ്ങിനെയെങ്ങിലും താഴേ പിടിച്ചുത്തള്ളുന്നു. ഇതിനെതിരായി തന്നിടത്ത് വെറുതെ ശരണാഗതി മാത്രം ചെയ്തവര്ക്ക് എംബെരുമാൻ സാമ്യാപതി മോക്ഷം (അഥവാ തനിക്ക് സമവായ സ്ഥാനം) കൊടുക്കുന്നു. അതു കഴിഞ്ഞു കള്ളക്കളി കളിച്ചു ആ സ്ഥാനത്തിൽ നിന്നും താഴെ പിടിച്ചു തള്ളുകയും ചെയ്യുവില്ലാ.
അരുളിച്ചെയൽകളുടെയും ശാസ്ത്രങ്ങളുടെയും ആഴ്ന്ന പൊരുളെ അറിയിക്കിന്ന ഇത്തരം വിവാദങ്ങൾ ഒരുപാടു ഉണ്ടു.
നംജീയർ തൻടെ ഒൻപതിനായിരപ്പടിയുടെ കൈയെഴുത്തുപ്രതി ചെയ്യാൻ അവശ്യപ്പെട്ടപ്പോൽ നംബൂർ വരദാചാര്യാരെ നല്ലൊരു ലേഖകനായി തിരഞ്ഞെടുത്തു. നല്ലവണ്ണം പകർത്തി എടുത്തതിനെ തൃപ്തനായ നംജീയർ വരദാചര്യാർക്കു നമ്പിള്ളൈ എന്ന പേരിട്ടു. ദർശന പ്രവർത്തകരുവാക്കി. നമ്പിള്ളൈ തന്നെക്കാൾ ഉത്കൃഷ്ടമായ അർഥങ്ങളെ പറഞ്ഞപ്പോഴെല്ലാം നംജീയർ അവരെ കീർത്തിച്ചിരുന്നു. ഇതിലേ നംജീയരുടെ സൗമൻസ്യം നമുക്കു കാണാം.
നംജിയർ നമ്മുടെ സമ്പ്രദായത്തെ ബഹുഭംഗിയായി മനസ്സിലാക്കിയിരുന്നു. ¨മറ്റൊരു ശ്രീവൈഷ്ണവൻടെ സങ്കടത്തെ കണ്ടു ഒരു ശ്രീവൈഷ്ണവനെ സഹതാപം തോണിയാലു, അവൻ ഒരു ശ്രീവൈഷ്ണവൻ¨എന്ന് നംജീയർ പറയുന്നു. അവരുടെ സമ കാലത്തു ശ്രീവൈഷ്ണവരെയും ആചാര്യരെയും ബഹുമതിച്ചിരുന്നു.
നംജീയർ തൻടെ അന്തിമ കാലത്തിൽ സുകമില്ലാതായപ്പോൽ പെറ്റി എന്ന സ്വാമിയൊരുവർ അവരിടത്ത് എന്തെങ്കിലും ആവശ്യമുണ്ടോവെന്ന് അന്വേഷിച്ചു. പെരിയ തിരുമൊഴി മൂണാം പത്തു ആരാന്തിരുമൊഴി കേഴ്ക്കാൻ ഇഷ്ടപ്പെട്ടു. ഈ തിരുമൊഴിയിൽ മുതൽ നാലു പാസുരങ്ങളിൽ തിരുമങ്കൈയാഴ്വാർ എംബെരുമാനുക്കു ദുത് വിടുന്നു. പിന്നേ വിരഹ താപം കൂടിപ്പോയതാല് സന്ദേശത്തെ സന്ദേശം തുടരാൻ പറ്റ്രിയില്ലാ. ഇതേ അരയർ സ്വാമി നമ്പെരുമാള്ടെ അഭിനയിച്ചത് കണ്ടു നംജീയർ പരവശത്തിൽ മുങ്ങിത്തിളച്ചു.
ജീവിത അവശാനത്തെ സ്വയന്തിരുമേനി നമ്പെരുമാൾ കാണിക്കേണുവെന്നു അവരിടത്ത് യാചിച്ചു. നമ്പെരുമാൾ ഏകാന്ത ദർശനം നല്കി. സംതൃപ്തരായി, ശിഷ്യമ്മാർക്കു പല അന്തിമ ഉപദേശങ്ങൽ കൊടുത്തു, തൻ ചരമ തിരുമേനി വിട്ടു പരമപദം നേടി.
നമുക്കും നംജീയരെ പോലേ എംമ്പെരുമാനിടത്തും ആചാര്യനിടത്തും ആശാപാശം ഉണ്ടാകണുവെന്നു നംജീയരുടെ ത്രുപ്പാദ താമരകളെ പ്രാർത്തിക്കാം.
നംജീയരുടെ തനിയൻ
നമോ വേദാന്ത വേദ്യായ ജഗൻ മംഗള ഹേതവേ
യസ്യ വാഗമ്രുതാസാര ഭൂരിതം ഭുവനത്രയം
അർത്ഥം
എവരുടെ അമൃത വാക്കുകൾ മൂണു ലോകങ്ങൾ മുഴുവനും നിറഞ്ഞു മംഗളമാക്കുന്നോ ആ വേദാന്തം അറിഞ്ഞവരായ നംജീയരെ വണങ്ങുന്നു.
അടുത്ത ബ്ലോഗില് നമ്പിള്ളൈ വൈഭവങ്കാണാം.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: http://acharyas.koyil.org/index.php/2012/09/14/nanjiyar-english/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
7 thoughts on “നംജീയർ”
Comments are closed.