ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഇതിന് മുമ്പുള്ള ബ്ലോഗിലെ സേന മുതലിയാരുടെ വൈഭവത്തെ പര്യാലോചിച്ചു. ഇനി ഒരാണ്‍ വഴി ഗുരു പരമ്പരയിലെ അടുത്ത ആചാര്യൻ.
നമ്മാഴ്വാർ – ആഴ്വാർ തിരുനഗരി
തിരുനക്ഷത്രം – ഇടവം, വിശാഖം
അവതാര സ്ഥലം – ആഴ്വാർ തിരുനഗരി
ആചാര്യൻ – വിഷ്വക്ശേനർ
ശിഷ്യന്മാർ – മധുരകവി ആഴ്വാർ, നാഥമുനികൽ ഇത്യാദി
മാരൻ, ശഠകോപൻ, പരാങ്കുശൻ, വകുളാഭരണൻ, വകുളാഭിരാമൻ, മകിഴ്മാരൻ, ശഠജിത്, കുറുകൂർ നംബി എന്നും അറിയപ്പെടുന്നു.
തിരുക്കുറുകൂർ എന്ന ആഴ്വാർ തിരുനഗരിയിലാണ് ജനിച്ചത്. അച്ചന്റെ പേര് കാറി. അമ്മയുടെ പേര് ഉടൈയനംഗൈ. കലിയുഗ വരവിനു ചില ദിനങ്ങളിലാണ് ജനനം. ഭഗവദ് ഗീതയിലെ ശ്രീ കൃഷ്ണൻ ഊന്നിപ്പറഞ്ഞത് ഇതാണ് – “അനേകം പിരപ്പുകൽകു ശേഷവാണ് ഒരു മനുഷ്യൻ സര്വവും സ്വയം വാസുദേവന്റെ ഉടമയാണ് എന്ന സമാപ്തിയിലെത്തുക. അങ്ങനെത്തെ ജ്ഞാനിയരെ കണ്ടെത്തുന്നത് അപൂർവമാണ്”. എമ്ബെരുമാന്ടെ പ്രിയനായ താൻ, അത്തരം ഒരു ജ്ഞാനിയാണ് എന്ന് തന്റെ ജീവിതവും പ്രവര്ത്തികളും കൊണ്ട് നമ്മാഴ്വാർ സ്ഥാപിച്ചു.
ഈ സംസാരത്ഥിൽ അവര് 32 കൊല്ലങ്ങൾ മാത്രവേ ജീവിച്ചു. ജീവിതം മുഴുവൻ തിരുപ്പുളിയാഴ്വാർ എന്ന പുളിമരത്തിന്‍റെ താഴേ സദാ എംബെരുമാനെ ധ്യാനിച്ചു യോഗം ചെയ്തിരുന്നു. തിരുവായ്മൊഴി എന്ന ദിവ്യ പ്രബന്ധംത്തെ അവർ അരുളി.
പ്രബന്ധങ്ങളിലുള്ള പാട്ടുകൾക്ക് പാസുരം എന്നാണ് പേർ. പത്തു പാസുരങ്ങൽ ചേർന്നത് ഒരു പതികം (ദശകം) എന്നാണ്. ഓരോ പതികത്തിൻ ഒടുവിലുള്ള പാസുരത്തിൽ കവിയുടെ പേർ ചേര്ത്ത് കവിവകച്ചൽ സംബ്രദായവാണ്, അങ്ങനെ ചേര്ത്ത നമ്മാഴ്വാരുടെ പേര് മുംബിൽ കുറുകൂര് എന്ന ചൊല്ല് കൂടി നിര്ത്തിട്ടുണ്ട്, അവരുടെ അവതാര സ്ഥലവായ കുറുകൂർ എന്ന ആ പേര് കേട്ട ക്ഷണന്തന്നെ തെക്കോട്ടുത് തിരിഞ്ഞു അഞ്ജലിമുദ്ര ചെയ്യേണ്ടതാണ് എന്ന് നമ്മുടെ പൂർവാചാര്യന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്. കുറുകൂർ എന്ന ആഴ്വാർ തിരുനഗരി ഉള്ളത് ഭാരത ദേശത്തിന്റെ തെക്കിലാണ്.
നമ്മാഴ്വാർ പ്രപന്ന ജന കൂഠസ്ഥറായി വന്തിക്കപ്പെടുന്നു. പ്രപന്നർകളിൽ ഒന്നാമത്തെ ആളാണ് എന്നാണ് അർത്ഥം. ആളവന്താരുടെ പിന്നിൽ ഒന്നിച്ച ശ്രീവൈഷ്ണവരുടെ തലവനാകൈയാൽ വൈഷ്ണവ കുല പതി എന്നും വിളിക്കപ്പെടുണ്ണ്‍ . സ്തോത്ര രത്നം അഞ്ചാമത്തെ ശ്ലോകത്തിൽ ആളവന്താർ പറഞ്ഞത് – “തന്ടെ ശിഷ്യര് മറ്റും പിന്തുടര്‍ച്ചക്കാര്‍ക്ക്, മാതാ, പിതാ, മക്കൾ, സംപത്ത് എന്ന് എല്ലാവുമായ വകുളാഭിരാമന്റെ താമര പാദങ്ങളെ ജ്ഞാൻ തല കുനിച്ചു വണങ്ങുന്നു”.
തന്റെ താമര പദങ്ങളിൽ എംബെരുമനാരുവായി ആഴ്വാർ ശയന തിരുക്കോലം – ആഴ്വാർ തിരുനഗരി ക്ഷേത്രത്തിൽ ദിവ്യ ദമ്പതികളെപ്പോലെ
മേല്കാണുന്ന ദ്രുശ്യം ആഴ്വാർ തിരുനഗരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ഉത്സവത്തില് ആദ്യ ദിവശത്തെ തിരുക്കോലവാണു. നമ്മാഴ്വാർ അഴകിയ മണവാളനെപ്പോലെ ശയനിച്ചും എംബെരുമാനാർ നാച്ചിയാരെപ്പോലെ കാലു പിടിച്ചുകൊണ്ടും തോന്നുകൈയാണ്. ഈ ദ്രുശ്യം “മാരൻ അടി പണിന്തു ഉയ്ന്തവൻ” എന്ന് ഭോദ്യപ്പെടുത്തുന്ന്. ആദിശേഷന്റെ അംശമായിട്ടും എംബെരുമാനാർ നമ്മാഴ്വാരെ ശരണടഞ്ഞു വര്ദ്ധിച്ചു.
ഏംബെരുമാന്റെ മഹിമ പാടി ബദ്ധരായ ജീവാത്മാക്കലെ ശ്രീവൈഷ്ണവരാക്കാനായി ലീല വിഭുതിയിൽ നിന്നും ണമ്മാഴ്വാരെ എംബെരുമാൻ തിരഞ്ഞെടുത്തു. ഇതിനെ, നംബിള്ളൈ, ഈടു മറ്റും തിരുവിരുത്തം വ്യാഖ്യാന അവതാരികകളില്, പൂർവാചര്യ ഗ്രന്ഥങ്ങലെ ആധാരമാക്കി രേഖപ്പെടുത്തിട്ടുണ്ട്. നമ്മാഴ്വാരുടെ വാക്കുകളെത്തന്നെ അടിസ്ഥാനവാക്കി നംബിള്ളൈ ഇത് സ്ഥാപിച്ചു. ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നുകാലങ്ങള്‍ തന്‍റെ മുംബില തന്നെ കാണാനുള്ള കഴിവ് നമ്മാഴ്വര്ക്ക് ഉണ്ട്. കാരണം എംബെരുമാൻ സ്വമനസ്സുകൊണ്ട് പരിപൂർണ ജ്ഞാനം അരുളിയതാ. ഓർമക്കപ്പുരത്തു നിന്നും ഈ സംസാരത്തില് പാടുപെടുകയാണുമെന്നു തന്‍റെ പാസുരങ്ങളിൽ പല ഇടത്തും ആഴ്വാര്‍ പറയുന്നു. ഒരു ക്ഷണം പോലും ഈ സംസാരത്തിൽ ഇരിക്കാനാവില്ലന്നു പറയുന്നു. ഈ സംസാരത്തിൽ തങ്ങുന്നത് അവര്ക്ക് ചുട്ടുപ്പഴുത്ത നിലത്തിലെ പാദരക്ഷയില്ലാത്ത നില്കുന്നത് പോലെയാണ്.
തിരുവായ്മൊഴിയുടെ മുതൽ പാസുരത്തിൽ തന്നെ, തനിക്ക് ദിവ്യ ജ്ഞാനം എംബെരുമാൻ അനുഗ്രഹിചെന്നു പറയുന്നു. ഇതിൽ നിന്നും, ദിവ്യ ജ്ഞാനം കിട്ടുന്നത് മുംബില്‍ ഇവര് സംസാറിയായിരുന്നു (ബദ്ധ ജീവാത്മാവ്) എന്ന് മനസ്സിലാക്കാം. ഇതേ നിഗമനം മറ്റേ ആഴ്വാർമാർക്കും പൊരുത്തമാണ്. കാരഞങ്ങൾ:
- നമ്മാഴ്വാർ അവയവി (മുഴുവൻ ശരീരം) എന്നും, അണ്ടാൾ ഇല്ലാത്ത മറ്റേ ആഴ്വന്മാർ അവയവം (ശരീരത്തിന്‍റെ അംഗം, കൈ, കാല്‍ മുതലായവ) എന്നുമാണ് അറിയപ്പെടുന്നു.
- മറ്റേ ആഴ്വാർകളും, അവരുടെ പാസുരങ്ങളിലെ, ഈ സംസാരത്തെ സഹിക്കാം പറ്റ്രിയില്ലെന്നും എംബെരുമാൻ ദിവ്യ ജ്നാനമരുളിയെന്നും പറയുന്നു.
നമ്മാഴ്വാർ അരുളിയ നാലു ദിവ്യ പ്രബന്ധങ്ങലായവ –
- തിരുവിരുത്തം (ഋക്ക് വേദ സാരം)
- തിരുവാചിരിയം (യജൂർ വേദ സാരം)
- പെരിയ തിരുവന്താതി (അഥർവണ വേദ സാരം)
- തിരുവായ്മൊഴി (സാമ വേദ സാരം)
നമ്മാഴ്വരുടെ നാലു പ്രബന്ധങ്ങലും നാലു വേദങ്ങൾക്ക് തുല്യമാണ്. നമ്മാഴ്വാർ “വേദം തമിഴ് ചെയ്ത മാരൻ” എന്ന് അറിയപ്പെടുന്നു. കാരണം, സംസ്ക്രത വേദങ്ങളുടെ പരമാർഥത്തെ തമിഴ് പ്രബന്ധങ്ങൾ വഴിയായി നല്കിയതാണ്. മറ്റേ ആഴ്വാർകളുടെ പ്രബന്ധങ്ങൾ ശീക്ഷാ, വ്യാകരണം മുതലായ വേദ അങ്ങങ്ങൾക്ക് സമവായി കരുതപ്പെടുന്നു. അഴ്വന്മാരുടെ നാലായിരം, ദിവ്യ പ്രബന്ധങ്ങളുടെ പരമാർഥവായി തിരുവായ്മൊഴിയെ ഉയര്ത്തിച്ചു. നമ്മുടെ പൂർവാചാര്യരുടെ എല്ലാ വ്യാഖ്യാനങ്ങൾക്കും രഹസ്യ ഗ്രന്ഥങ്ങൾക്കും അസ്തിവാരം തിരുവായ്മൊഴിയെ പിഴിഞ്ഞെടുത്ത അറിവാണ്. തിരുവായ്മൊഴിക്ക് അഞ്ച് വ്യാഖ്യാനങ്ങളും അതിലേറെ സവിസ്തരമായ അരുംപദം എന്നും അർഥവിശതീകരണങ്ങളുമുണ്ട്.
ശ്രീദേവി, ഭുദേവി, നീളാ ദേവി, ഗോപസ്ത്രീകൾ, ലക്ഷ്മണൻ, ഭരതാഴ്വാൻ, ശത്രുഘ്നാഴ്വാൻ, ദശരഥൻ, കൗസല്യ, പ്രഹ്ലാദാഴ്വാൻ, വിഭീഷണാഴ്വാൻ, ഹനുമൻ, അര്ജുനൻ മുതലായ പല മഹതതായവരുടെ കൂട്ടത്ത് നമ്മാഴ്വാർ കണക്കാക്കപ്പെടുന്നു എന്ന് നമ്മുടെ പുർവാചാര്യര് ഉറപ്പിച്ചു. ഇവർ ഓരോര്ത്തരുടെ സിദ്ധിയും നമ്മാഴ്വാരില് ഒന്നുചേർന്നിരുക്കുന്നു. പക്ഷേ ഇവര് ഓരോര്ത്തര്ക്കും നമ്മാഴ്വാരുടെ എന്തെങ്ങിലും ചില യോഗ്യതഗലേയുള്ളൂ. അതാണ് നമ്മാഴ്വാരുടെ മഹിമ.
തിരുവായ്മൊഴി 7.10.5 (ഏഴാം പത്ത് പത്താന്തിരുമൊഴി അഞ്ചാം പാസുരം) – പലരടിയാർ മുൻബരുളിയ എന്ന് തുടങ്ങും പാസുരത്തില് – ഇവിടെ നമ്മാഴ്വരുടെ തിരുവുള്ളത്തെ നംബിള്ളൈ അഴകായി വെളിപ്പെടുത്തുന്നു. ശ്രീ വേദവ്യാസർ, ശ്രീ വാല്മീകി, ശ്രീ പരാശരർ മറ്റ്രും തമിഴ് പണ്ഡീതരായ മൂണു മുതലഴ്വന്മാര് എല്ലാവര്ക്ക് പകരം, നമ്മാഴ്വാരെ തിരുവായ്മൊഴി പാടാനായി എമ്ബെരുമാൻ തിരഞ്ഞെടുത്തു എന്ന് ഈ പാസുരത്തിലെ നമ്മാഴ്വാർ പറയുന്നു.
ഇതൊക്കെ മനസ്സില് ധരിച്ചു അവരുടെ ചരിത്രത്തിലേക്ക് കടക്കാം –
ഗംഗാ, യമുനാ, സരസ്വതി ഇത്യാദി പുണ്യ നദികളെക്കാൾ മഹനീയമായ താമ്രപരണി നദിയുടെ തീരത്ത് തിരുക്കുറുകൂരിലാണ് നമ്മാഴ്വാർ ആവിർഭവിച്ചു. പലപല തലമുറകളായി പ്രപന്ന കുലത്തിന്‍റെ ഭാഗമായ കാറി എന്ന പുരുഷന്റെ മകനായി നമ്മാഴ്വാർ പിറന്ന്. “മരന്തും പുരം തൊഴാ മാന്തർ” എന്ന് തിരുമഴിസൈ ആഴ്വാര് വിവരിച്ചതുപോൽ, കാറിയെപ് പോലെയുള്ള വ്യക്താവ് ശ്രീമൻ നാരായണനെ അല്ലാത്ത വേരൊരുത്തരെ പൂജിക്കുവില്ലാ. തിരുവഴുതി വള നാടർ മുതൽ, അവരുടെ പുത്രന അരന്താങ്ങിയാർ, അവരുടെ വത്സൻ ചക്രപാണിയാർ, അവരുടെ തനുജൻ അച്യുതർ, അവരുടെ വംശജൻ ചെന്താമരൈക്കണ്ണർ, അവരുടെ സന്താനം പൊര്‍കാറിയാർ, അവരുടെ സന്തതി കാറിയാർ എന്ന് തുടര്ച്ചയായി വന്ന വംശത്തിലെ അടുത്തതായി വന്തത് നമ്മാഴ്വാറാണ്.
ഈ വലിയ വൈഷ്ണവ തറവാട്ടിലെ, ഈ ലോകം മുഴുവൻ ഉയർത്താൻ വേണ്ടി വൈഷ്ണവ സന്തതികളൈ ഉണ്ടാക്കാൻ തീരുമാനിച്ചു. തന്റെ മകൻ കാറിയാറിനെ ഒരു വൈഷ്ണവ യുവതിയെ കണ്ടെത്തി, ഗ്രുഹസ്താശ്രമത്തിലെ നിലനിറുത്താൻ,പൊർകാറിയാർ പരിശ്രമിച്ചു. തിരുവണ്‍പരിസാരം എന്ന ദിവ്യ ദേശത്തിലെ തിരുവാഴ്മാർബർ എന്ന് ഒരുത്തർ തന്‍റെ മകൾ ഉടൈയ നംഗൈയുവായി താമസിച്ചിരുന്നു. തന്‍റെ മകൾക്ക് ഒരു വൈഷ്ണവനെ വിവാഹം ചെയ്ത് വൈഷ്ണവ സന്തതികളെ പെറുവാൻ ആഗ്രഹിച്ചു.
പൊര്കാറിയാർ തിരുവാഴ്മാർബറിടത് ചെന്ന്, തൻ മകൻ കാറിയാറിന് വേണ്ടി പെണ്ണ് ചോദിച്ചു. തിരുവാഴ്മാർബർ സമ്മതിച്ചു. കാറിയാർ മറ്റും ഉടൈയ നംഗൈയുവായി ഗംഭീരമായ വിവാഹച്ചടങ്ങ് നടത്തി.
തിരുവണ്‍പരിസാരത്ത് കോവിൽ കൊണ്ടുള്ള എംബെരുമാൻ തിരുവാഴ്മാർബർ എന്ന തിരുനാമം ഉള്ളവരാണ്. ഉടൈയ നംഗൈയുടെ അച്ചനെ ഈ എംബെരുമാന്‍റെ പേര് തന്നെയാണ്. കാറിയാറും ഉടൈയ നംഗൈയും ആ തിരുവഴ്മാര്ബറെ സേവിച്ചു തിരുക്കുറുകൂരിലേക്കു മടങ്ങി വന്ന്.
തിരുക്കുറുകൂരിൽ എത്തിയപ്പോൾ, എല്ലാവരും ശ്രദ്ധയായി, ശ്രീ രാമൻ സിതാ പിരാട്ടിയെ മിഥിലയിലു കല്യാണഞ്ചെയ്തു അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോൾ കൊണ്ടാടിയതെപ്പോലെത്തന്നെ ആഘോഷിച്ചു.
കുറെ കാലം കഴിഞ്ഞു കാറിയാറും ഉടൈയ നംഗൈയും തിരുവണ്‍പരിസാരത്തിലേക്കു സന്ദർശിച്ചു. മടക്ക യാത്രയില് തിരുക്കുറുങ്കുടി ചെന്ന് നംബി എംബെരുമാനെ തൊഴുതു. ഒരു കുഞ്ഞിന്ന പ്രാർത്ഥിച്ചു. നംബി എംബെരുമാൻ താൻ തന്നെ കുഞ്ഞായി ഉദിച്ചു വരുമെന്ന് വാഗ്ധാനഞ്ചെയ്തു. സന്തോഷവായി ഡംപതിയര് തിരുക്കുറുകൂരിലേക്കു തിരുച്ചെത്തി. കുറെ കാലം കഴിഞ്ഞു ഉടൈയ നംഗൈ ഗർഭവതിയായി. കലിയുഗം പിറന്നു നാല്പത്തിമൂണാം ദിവസം എംബെരുമാൻ ആജ്നാപിച്ചതു പോലെ നമ്മാഴ്വാർ തോന്നി. നമ്മാഴ്വാർ തന്നെ “തിരുമാലാൽ അരുള പെറ്റ ശഠകോപൻ” എന്ന് പരയുകൈയാണ്. ശ്രീമൻ നാരായണന്‍റെ ദൈവാനുഗ്രഹമുള്ള എന്നാണ് ആർഥം. ബഹുധാന്യ വര്ഷം (പ്രമാദി വര്ഷം എന്നും പറയുകയാണ്), വസന്ത ഋതു, ഇടവ മാസം, ശുക്ല പക്ഷത് പൌർണമി തിഥി, തിരുവിശാഖ നക്ഷത്രത്തില് വിഷ്വക്സേനരുടെ അംശമായി അവതരിച്ചു.
അഴകിയ മണവാള പെരുമാൾ നായനാർ തന്‍റെ ആചാര്യ ഹ്രുദയത്ത് ഇങ്ങനെ പ്രഖ്യാപിച്ചു –
“ആദിത്യ രാമദിവാകര അച്യുത ഭാനുക്കളുക്കു നീങാത ഉള്ളിരുൾ നീങ്ങി ശോഷിയാത പിറവിക്കടൽ ശോഷിത്തു വികസിയാത പോതിൽ കമലം മലരുംപടി വകുളഭൂഷണ ഭാസ്കരോദയം ഉന്ദായ്ത്തു ഉടൈയ നംഗൈയാകിര പൂർവസന്ധ്യയിലെ”
അർത്ഥം –
സുര്യൻ, സൂര്യൻ പോലെ പ്രകാശിക്കും ശ്രീ രാമൻ മറ്റും ശ്രീ കൃഷ്ണൻ എന്നിവർ തോന്നിട്ടും മാറാത്ത അജ്ഞത അകലെ പോയി. ഈ പറഞ്ഞ മുന്നു സൂരിയന്മാർ ഉദിച്ചിട്ടും വറ്റാത്ത ഈ പിറവിയായ കടൽ മുഴുവൻ വറ്റി; ഇതുവരെ വിടരാത്ത ജ്ഞാനമാകിയ താമര വിടർന്നു. കാരണം? വകുളഭുഷണർ അഥവാ വകുളാഭരണർ എന്ന നമ്മാഴ്വാരായ സൂര്യൻ ഉടൈയ നംഗൈ ഗർഭം ധരിച്ച സമയം എന്നും സൂര്യോദയ സമയത്തിനു ഉദിച്ചതാണു.
തിരുക്കുറുകൂർ ആദിനാഥൻ എംബെരുമാന്‍റെ കോവിലെ, നിവാസ സ്ഥാനമാക്കാൻ നമ്മാഴ്വാർ വരുമെന്ന് അറിയുന്ന ആദിശേഷനും, അവരെ രക്ഷിക്കാനായി, ആ ക്ഷേത്രത്തില് ദിവ്യ പുളിമരമായി അവതരിച്ചു.
മേല്പ്പോട്ടുള്ള ആഴ്വാരുടെ ചരിത്രം, പിന്നെ വരാനുള്ള മധുരകവി ആഴ്വാരുടെ ചരിത്രത്തില്, നമുക്ക് കാണാം.
നമ്മാഴ്വാരുടെ തനിയൻ
മാഥാ പിഥാ യുവതയസ് തനയാ വിഭൂതി:
സര്വം യദേവ നിയമേന മദന്വയാനാം |
ആദ്യസ്യ ന: കുലപതേർ വകുളാഭിരാമം
ശ്രീമദ് തദഞ്ഘ്രി യുഗളം പ്രണമാമി മൂർധ്നാ ||
അർഥം –
ജ്ഞങ്ങളുടെ വംശത്തിന്, ഏത് കാലത്തും സമാനരില്ലാതെയിരിക്കുന്ന, അമ്മ, അച്ചൻ, ഭാര്യ, ആസ്തി, മക്കൾ, പിന്നെയും മഹാഭാഗ്യങ്ങളെല്ലാവുമായ കാരണവരുമായ ആ മഹാമഹിമനായ മകിഴമാലാധരൻ മാറന്റെ തൃപ്പാദങ്ങളെ തലകൊണ്ട് തൊഴുന്നേ!
നമ്മാഴ്വാരുടെ അർചാവതാര അനുഭവം ഇവിടെ വിശദമായി കാണാം – http://ponnadi.blogspot.in/2012/10/archavathara-anubhavam-nammazhwar.html.
മഹാന്മാർ നമ്മാഴ്വാരെ വാഴ്ത്തിയത് – http://kaarimaaran.com/songs.html
തിരുക്കുറുകൂർ (ആഴ്വാർ തിരുനഗരി) ക്ഷേത്രത്തില് പ്രദർശിച്ചിട്ടുള്ള നമ്മാഴ്വാരുടെ മുപ്പത്തിയിരണ്ടു തിരുനാമങ്ങൾ –
അടിയൻ സൌരിരാജൻ രാമാനുജ ദാസൻ
ശ്രീ: | |
ശ്രീമതേ രാമാനുജായ നമ: | |
ശ്രീ നമ്മാഴ്വാരുടെ 32 തിരുനാമങ്ങൾ | |
ശഠകോപൻ | തൊണ്ടർപിറാൻ |
മാരൻ | നാവീരർ |
കാറിമാരൻ | തിരുനാവീരു ഉടൈയ പിറാൻ |
പരാങ്കുശൻ | ഉദയഭാസ്കറർ |
വകുളാഭരണൻ | വകുള ഭൂഷണ ഭാസ്കറർ |
കുറുകൈപ്പിരാൻ | ജ്ഞാനത് തമിഴുക്ക് അരസു |
കുറുകൂർ നംബി | ജ്ഞാനത് തമിഴ്ക് കടൽ |
തിരുവായ്മൊഴി പെരുമാൾ | മെയ് ജ്ഞാനക്കവി |
പൊറുനൽതുരൈവൻ | ദൈവ ജ്ഞാനക്കവി |
കുമറിതുരൈവൻ | ദൈവ ജ്ഞാന ചെമ്മൽ |
ഭവരോഗ പന്ധിതൻ | നാവലർ പെറുമാൻ |
മുനിവേന്തു | പാവലർ തംബിരാൻ |
പരബ്രഹ്മ യോഗി | വിനവാതു ഉണർന്ത വിരകർ |
നാവലൻ പെറുമാൾ | കുഴന്ദൈ മുനി |
ജ്ഞാന ദേശികൻ | ശ്രീവൈഷ്ണവ കുലപതി |
ജ്ഞാനപ്പിരാൻ | പ്രപന്ന ജന കൂഠസ്ഥർ |
അടുത്തതായി നാഥമുനികളുടെ ചരിത്രമാണ് .
ഉറവിടം – https://acharyas.koyil.org/index.php/2015/04/24/nammazhwar-malayalam/
ഗ്രന്ഥപ്പുര – https://acharyas.koyil.org/index.php
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
42 thoughts on “നമ്മാഴ്വാർ”
Comments are closed.