എംബെരുമാനാര്‍

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

പെരിയ നംബികള്‍ക്ക് അടുത്തതായി ഒരാന്ന്വഴി ഗുരു പരംബരയില് ആചാര്യനായി വന്നവര്‍ ശ്രീ രാമാനുജർ.

ramanujar-srirangamതാനാന തിരുമേനിയായി ശ്രീരംഗ ക്ഷേത്രത്തിലു

ramanujar-sriperumbudhur

താനുകന്ത (അദ്ദേഹന്തന്നെ ഇഷ്ടപ്പെട്ട)  തിരുമേനിയായി സ്രീപെരുംബുതൂര്‍ ക്ഷേത്രത്തിലു

ramanujar-melkote

തമരുകന്ത (അദ്ദേഹത്തിന്‍ടെ ശിഷ്യമ്മാര്‍ക്ക് ഇഷ്ടപ്പെട്ട) തിരുമേനിയായി മേല്കോട്ടേ ക്ഷേത്രത്തിലു

തിരുനക്ഷത്രം – മേടം തിരുവാതിരാ 

അവതാര സ്ഥലം – ശ്രീപെരുമ്പുതൂർ

ആചാര്യൻ – പെരിയ നംബി

ശിഷ്യമ്മാർ – കൂരത്താഴ്വാൻ, മുതലിയാണ്ടാൻ, എംബാർ, അരുളാളപ്പെരുമാൻ എംബെരുമാനാർ, അനന്താഴ്വാൻ, എഴുപത്തിനാലു സിംഹാസനാധിപതിമാർ, അനേകായിരം ശിഷ്യമ്മാർ. നാനാപ്രകാരമായ മതവിശ്വാസം, ജാതി, കുലം, വർണ്ണം, ഗോത്രം എന്നിവകളിൽ നിന്നും പന്തീരായിരം ശ്രീവൈഷ്ണവമ്മാർ, എഴുപത്തിനാലു സിംഹാസനാധിപതിമാർ, എഴുനൂറു സന്യാസിമാർ പിന്നെ വളരെ അധികം ശ്രീവൈഷ്ണവമ്മാർ അദ്യേഹത്തിൻടെ ശിഷ്യരായിരുന്നു എന്നാണ്.

പരമപധിച്ച സ്ഥലം – സ്രീരംഗം

ഗ്രന്ഥങ്ങൾ – നവ രത്നഗളായി സ്ലാഘിക്കുന്ന ഒൻപതായ അവെ – ശ്രീ ഭാഷ്യം, ഗീതാ ഭാഷ്യം, വേദാര്‍ത്ഥ സംഗ്രഹം, വേദാന്ത ദീപം, വേദാന്ത സാരം, ശരണാഗതി ഗദ്യം, ശ്രീരംഗ ഗദ്യം, ശ്രീവൈകുണ്ഠ ഗദ്യം മറ്റും നിത്യ ഗ്രന്ഥം.

ആദിശേഷൻടെ അവതാരമായി ശ്രീപെരുമ്പുദൂരിലെ കേശവ ദീക്ഷിതര്ക്കും കാന്തിമതി അമ്മയ്ക്കും, കുഞ്ഞായി ഇളയാഴ്വാർ ജനിച്ചു, ഇളയാഴ്വാർ വേരു പല പേരുകൾ കൊണ്ടും അറിയപ്പെടുന്നു. ആ പേരുകൾ ഏതാണുവെന്നും അവ ആരിട്ടതാണുവെന്നും മേൽപ്പോട്ടു കാണാം.

പേര് എങ്ങനെ കിട്ടിയെന്ന വിവരം
ഇളയാഴ്വാർ ജനിച്ചപ്പോൾ ചെയ്യുന്ന നാമകരണത്തില് അച്ചനമ്മമാർക്കു വേണ്ടി അമ്മാവന് പെരിയ തിരുമലൈ നംബി തിരഞ്ഞെടുത്തത്
ശ്രീ രാമാനുജർ പഞ്ച സംസ്കാരം അഥവാ സമാശ്രയണം ചെയ്യിച്ച സമയത്ത് ആചാര്യൻ പെരിയ നംബി കൊടുത്തത്
യതിരാജർ സന്യാസ ആശ്രമം സ്വീകരിച്ചപ്പോൾ കാഞ്ചീപുരം ക്ഷേത്രത്തിലുള്ള ദേവപ്പെരുമാൾ  നല്കിയത്
ശ്രീ രാമാനുജ മുനി സന്യാസ ആശ്രമം സ്വീകരിച്ചപ്പോൾ കാഞ്ചീപുരം ക്ഷേത്രത്തിലുള്ള ദേവപ്പെരുമാൾ  നല്കിയത്
ഉടയവർ ശ്രീരംഗ ക്ഷേത്രത്തിലുള്ള നമ്പെരുമാൾ പ്രസാദിച്ചതു
ലക്ഷ്മണ മുനി തിരുവരങ്ങ പെരുമാൾ  അരയർ വഴങ്ങിയത്
എംബെരുമാനാർ തിരുക്കോഷ്റ്റിയൂരിൽ ആശയുള്ള പ്രപന്നര്കളയൊക്കെ വിളിച്ചു വരുത്തി ചരമ സ്ലോക അര്‍ത്ഥം വിതരണഞ്ചെയ്ത കാരണം മനസ്സിലാക്കിയപ്പോൾ തിരുഘോഷ്ഠ്യൂർ നംബി അരുളിയത്
സഠകോപൻ പൊന്നടി തിരുമാലൈ ആണ്ടാൻ കൊടുത്തത്
കോയിൽ അണ്ണൻ മതുരൈ അറികിലുള്ള തിരുമാലിരുഞ്ചോലൈ അഥവാ അഴകർ കോയിൽ ക്ഷേത്രത്തിലുള്ള അഴകർ എംബെരുമാനുക്ക് നൂറു തട ചക്കരെ പൊങ്കലും ആയിരം തട വെണ്ണയും നിവേതനം ചെയ്തത്തില് സന്തോഷിച്ചു, ആഴ്വാർകളിലെ ഒരേയൊരു സ്ത്രീയായ ആണ്ടാൾ വിളിച്ച പേർ
ശ്രീ ഭാഷ്യകാരർ കാഷ്മീര ഭണ്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഭോദായനരുറെ ശ്രീ ഭാഷ്യ വൃത്തി ഗ്രന്ഥത്തെ അനുസരിച്ചു വിശിഷ്ഠാദ്വൈത സപ്രദായ പ്രകാരം എഴുതിയ ശ്രീ ഭാഷ്യ വ്യാഖ്യാനത്തെ കേട്ട സാക്ഷാത് ശ്രീ സരസ്വതീ ദേവി തന്നെ അനുഗ്രഹിച്ചതു
ഭൂതപുരീശർ ശ്രീപെരുമ്പുദൂർ ക്ഷേത്രത്തിലുള്ള ആദി കേശവപ്പെരുമാൾ സമ്മാനിച്ചതു
ദേശികേന്ദ്രർ തിരുമല തിരുപതി ക്ഷേത്രത്തിലുള്ള തിരുവേങ്കഠമുടൈയാൻ പ്രസാദിച്ചതു

അപരിമിതമായ രാമാനുജ വൈഭവങ്ങളുടെ ഈ ബ്ലോഗ്‌ തുടങ്ങുവാൻ എളുപ്പവാണു. പക്ഷേ അവരുടെ വൈഭവങ്ങളെ എല്ലാം എഴുതിത്തീര്ക്കാൻ ഒക്കുവോ? കഴിയില്ലാ! ആയിരം നാവു കൊണ്ട ആദി സേഷൻടെ അവതാരവായ രാമാനുജർ തന്നെ, തൻടെ വൈഭവങളെ പറഞ്ഞു തീര്ക്കാനാകുവില്ല എന്നുംപോൾ നാം എങ്ങനെ ചെയ്യാനാ? ഏതോ ചിലവെങ്കിലും ഈ ബ്ലോഗ്‌ രൂപേണ ഓർത്തു അനുഭവിച്ചു പിന്നെ ശ്ലാഘിക്കാൻ പറ്റ്രിയതു കൊണ്ട് സന്തോഷിക്കാം. അത്രയേയുള്ളൂ.

ജീവിത കഥ ചുരുക്കം

 • ചെന്നൈയിലുള്ള തിരുവല്ലിക്കേണി ക്ഷേത്രത്തിലുള്ള പാര്ത്തസാരതി എമ്പെരുമാൻടെ അംസമായി ശ്രീപെരുമ്പുതുരിലെ അവതരിച്ചു.

parthasarathy-ramanuja

ചെന്നൈയിലുള്ള തിരുവല്ലിക്കേണി ക്ഷേത്രത്തിലുള്ള പാര്ത്തസാരതി എമ്പെരുമാൻ, അവരുടെ രണ്ടു നാച്ചിയാര്മാരുറെ മുൻബിൽ ശ്രീ രാമാനുജർ.

 • തന്ജമ്മാൾ  എന്ന രക്ഷകാംബാളെ വിവാഹഞ്ചെയ്തു.
 • കാഞ്ചീപുരം ചെന്ന് യാദവ പ്രകാശരിടത്ത് സാമാന്യ ശാസ്ത്രവും പൂർവ പക്ഷവും വായിച്ചു.
 • യാദവ പ്രകാശർ ശാസ്ത്ര വാക്യങ്ങൾക്ക് അപാര്‍ത്ഥം പറഞ്ഞപ്പോൾ അവറ്റ്രെ തിരുത്തി ശരിയായ അർത്ഥം എടുത്തുപ്പറഞ്ഞു. യാദവ പ്രകാശർക്കു ഇത് ഇഷ്ഠപ്പെട്ടില്ല എന്ന് പ്രത്യേകം പറയണോ?
 • വാരണാശിയിലേക്കുള്ള  ഒരു തീര്‍ത്ഥാടാനത്തില് യാദവ പ്രകാശരുടെ ചില ശിഷ്യമ്മാർ ഇളയാഴ്വാരെ കൊല്ലാൻ ഘൂഡാലോചിച്ചു. ഇളയാഴ്വാരുടെ ചെറിയമ്മ മകനും, എംബാർ എന്ന് ഭാവിയിലു അറിയപ്പെടാനുള്ളവരുമായ  ഗോവിന്ദർ, ഇളയാഴ്വാരെ കാഞ്ചീപുരത്തിലേക്ക് തിരിച്ചുവിട്ടു, ആ ഘൂഡാലോചനയെ മുടക്കി. വഴിതിരിയാത്തായ ഇളയാഴ്വാരെ സാക്ഷാത് ദേവപ്പെരുമാളും പെരുന്ദേവിത്തായാരും തന്നേ കാഞ്ചീപുരത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ചു.
 • മടങ്ങിവന്ന പിന്നീട്, അമ്മ പരഞ്ഞാപ്പോലെ, തിരുക്കച്ചി നംബികളുടെ വഴികാട്ടൽ പ്രകാരം ദേവപ്പെരുമാളിനു സേവനഞ്ചെയ്യാൻ തുടങ്ങി.
 • ആളവന്താരെ കാണാൻ ശ്രീരംഗത്തിലേക്കു പെരിയ നംബികളോടെ ഇളയാഴ്വാർ യാത്ര ചെയ്തു. ഇവര് രണ്ട് പേരും ശ്രീരംഗം എത്തുന്നതിനു മുൻബു ആളവന്താർ ഇഹലോകവാസം ഉപേക്ഷിച്ചു. അദ്യേഹത്തിൻടെ ദേഹം മാത്രവേ കണ്ടു. അദ്യേഹത്തിൻടെ മുന്നു ആകാംക്ഷകളെ പൂർതീകരിക്കാൻ ഇളയാഴ്വാർ ശപഥഞ്ചെയ്തു.
 • ഇളയാഴ്വാർ തിരുക്കച്ചി നംബികളെ തൻടെ ആചാര്യനായി പരിഗണിച്ചു, അവര് തനിക്കു പഞ്ച സംസ്കാരം ചെയ്യണുമെന്നു അവശ്യപ്പെട്ടു. ശാസ്ത്ര പ്രമാണങ്ങളെ ഉദ്ധരിച്ചു തിരുക്കച്ചി നംബി വിസമ്മതിച്ചു. തിരുക്കച്ചി നംബികളുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ അവശ്യപ്പെട്ടു. പക്ഷേ ഈ ആഗ്രഹം സാധിച്ചില്ലാ.
 • കാഞ്ചീപുരം ക്ഷേത്രത്തിലുള്ള ദേവപ്പെരുമാൾ  തിരുക്കച്ചി നംബികൾ മുഖേന ഇളയാഴ്വാർക്കു “ആരു വാര്‍ത്ഥകൾ” അരുളി.
 • ഇളയാഴ്വാർ ചെന്നൈ അറികിലുള്ള മധുരാന്ഥകത്തു വച്ചു പെരിയ നമ്ബികളെ എതിരേറ്റ്രു നമസ്കരിച്ചു. പെരിയ നംബി ഇളയാഴ്വാർക്കു പഞ്ച സംസ്കാരം ചെയ്തു രാമാനുജർ എന്ന ദാസ്യ നാമവും നല്കി.
 • പെരിയ നംബികളെ കാഞ്ചീപുരത്തു തൻടെ തിരുമാളികയിൽ പാര്പ്പിച്ചു സമ്പ്രദായ അര്‍ത്ഥങ്ങളൊക്കെ രാമാനുജർ പഠിച്ചു. പിന്നീടു പെരിയ നംബികൾ ശ്രീരംഗത്തിലേക്കു തിരിച്ചെത്തി.
 • കാഞ്ചീപുരത്തിലുള്ള ദേവപ്പെരുമാളിടത്തില് നിന്നും രാമാനുജർ സന്യാസ ആശ്രമം സ്വീകരിച്ചു.
 • ആഴ്വാനും (കൂരത്താഴ്വാൻ) ആണ്ടാനും (ഇളയാഴ്വാരുടെ മരുമകനായ മുതലിയാണ്ടാൻ) രാമാനുജരുറെ ശിഷ്യരായി.
 • യാദവ പ്രകാശരും (ഇളയാഴ്വാരുടെ അദ്ധ്യാപകൻ) രാമാനുജരുറെ ശിഷ്യരായി. സന്യാസ ആശ്രമം സ്വീകരിച്ചു ഗോവിന്ദ ജീയർ എന്ന നാമമേറ്റ്രു. ശ്രിവൈഷ്ണവ യതികൾക്കു  മാര്ഗ നിർദ്ദേശന രേഖകളായുള്ള “യതി ധര്മ സമുച്ചയം” എന്ന ഗ്രന്ഥം പകർത്തി.
 • ശ്രീരംഗ ക്ഷേത്രത്തിലുള്ള പെരിയ പെരുമാൾ, തിരുവരംഗപ്പെരുമാൾ അരയരെ, കാഞ്ചീപുരത്തിലുള്ള ദേവപ്പെരുമാളിടം അനുമതി വാങ്ങി, രാമാനുജരെ ശ്രീരംഗത്തിലേക്കു കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു. ദേവപ്പെരുമാൾ സമ്മതത്തോടെ രാമാനുജർ ശ്രീരംഗ വാസിയായി.
 • രാമാനുജർ പെരിയ തിരുമലൈ നംബികളെക്കൊണ്ട് ഗോവിന്ദ ഭട്ടരെ ശ്രീവൈഷ്ണവ ധര്മത്തിലേക്കു വീണ്ടെടുത്തു. അവരും എമ്ബാർ എന്ന നാമമേറ്റ്രു രാമാനുജരുറെ ശിഷ്യരായി.
 • രാമാനുജർ തിരുഘോഷ്ഠിയൂറിലേക്ക് പതിനെട്ടു തവണ നടന്നു പോയി ചരമ ശ്ലോകവും അതിൻ അര്‍ത്ഥവും തിരുഘോഷ്ഠിയൂർ നംബികളിടത്തിൾ നിന്നും കണ്ടറിഞ്ഞു. ഈ അര്‍ത്ഥത്തെ പഠിക്കാൻ ആശയുള്ള പ്രപന്നര്കളയൊക്കെ വിളിച്ചു വരുത്തി, അവർ  എല്ലാവർക്കും ഉപദേശിച്ചു. ഈ കാരുണ്യം മനസ്സിലാക്കിയ തിരുഘോഷ്ഠിയൂർ നംബി രാമാനുജർക്കു എംബെരുമാനാർ എന്ന പേരിട്ടു.
 • എംബെരുമാനാർ തിരുമാലൈ ആണ്ടാനിടത്തു തിരുവായ്മൊഴി കാലക്ഷേപം കേട്ടു.
 • എംബെരുമാനാർ തിരുവരംഗ പെരുമാൾ അരയറിടത്തു പഞ്ചമോപായ (ആചാര്യ) നിഷ്ഠൈ വായിച്ചു.
 • ഒരു മീന മാസ ഉത്രാ നക്ഷത്ര ദിവസത്തില്, ശിഷ്യമ്മാരുടെ നന്മക്കായി, തൻടെ പരമ കാരുണ്യങ്കൊണ്ട്, ശ്രീരംഗ നാച്ചിയാർ സമേത നംബെറുമാളുടെ തിരുമുൻബിൽ ശരണാഗതി ചെയ്തു. ശരണാഗതി സമയത്ത് വിജ്ഞാപിച്ചതൊക്കെ ഗദ്യത്രയവായി ഇന്ന് വരെ ശ്രീവൈഷ്ണവമ്മാരെല്ലാരും ആചാര്യ മുഖേന പഠിച്ചു തുടർന്നു പാരായണഞ്ചെയ്തു വരുന്നു.
 • ഭിക്ഷക്ക് പോയ എംബെരുമാനാർക്ക്, അവരെ ഇഷ്ഠപ്പെടാത്ത ചിലർ, ഒരു വീട്ടമ്മയ ഭിഷണിപ്പെടുത്തി ഭിക്ഷ പാത്രത്തില് വിഷങ്കലർത്തിയ അന്നമിട്ടു. ഇത് അറിഞ്ഞ തിരുഘോഷ്ഠിയുർ നംബി ഉടന് തന്നെ ശ്രീരംഗത്തിലേക്കു സന്ദർശിച്ചു. എംബെരുമാനാറിടത്തു വാത്സല്യം നിരഞ്ഞ കിഡാംബി ആച്ചാൻ എന്ന ശിഷ്യരെ എംബെരുമാനാർക്കു പാചകം ചെയ്തു വിളംബാൻ നിയമിച്ചു.
 • യജ്ഞമുര്തി എന്ന പണ്ഡിതരെ എമ്പെരുമാനാർ വാദിച്ചു വിജയിച്ചു. അവര് അരുളാളപ്പെരുമാൻ എംബെരുമാനാർ എന്ന പേരുവായി രാമാനുജരുറെ ശിഷ്യരായി. എംബെരുമാനാരുടെ തിരുവാരാധന എംബെരുമാനുക്ക് തിരുവാരാധന കൈങ്കര്യം ഏറ്റെടുത്തു.
 • അനന്താഴ്വാൻ മുതലായ തൻടെ ശിഷ്യർകളെ അരുളാളപ്പെരുമാൾ എംബെരുമാനാരുടെ ശിഷ്യരാകാൻ രാമാനുജർ നിർദേശിച്ചു.
 • തിരുമല തിറുപതിയിലുള്ള തിരുവേങ്കഠമുടൈയാനുടെ നിത്യകൈങ്കര്യം ചെയ്യാൻ അനന്താഴ്വാനെ എംബെരുമാനാർ ഏൽപ്പിച്ചു.
 • എംബെരുമാനാർ ഭാരത ദേശം മുഴുവൻ തീര്‍ത്ഥാടനം ചെയ്തു ഒടിവില് തിരുമല തിരുപതി എത്തി.
 •  തിരുവേങ്കഠമുടൈയാൻ, കുദൃഷ്ടികൾ പരഞ്ഞാപ്പോൽ വേരു മത അംസം അല്ലെന്നും, സാക്ഷാത് വിഷ്ണു മൂര്‍ത്ഥം തന്നെയാണുവെന്നും സ്ഥാപിച്ചു. തിരുവേങ്കഠമുടൈയാൻടെ ആചാര്യനായി ശ്ലാഘിക്കപ്പെട്ട എംബെരുമാനാരെ ജ്ഞാന മുദ്രാധരരായി തിരുമല തിരുപതിയില് സേവചെയ്യാം.

ramanujar-tirupathi

തിരുമല തിരുപതി  ക്ഷേത്രത്തില്  ജ്ഞാന മുദ്രാധരരായിരിക്കും എംബെരുമാനാർ

 • തിരുമല തിരുപതി ക്ഷേത്രത്തില് പെരിയ തിരുമല നമ്ബിയിടത്ത്തിൽ നിന്നും രാമായണ കാലക്ഷേപം കേട്ടു.
 • തിരുമല തിരുപതിയിലാണും എംബെരുമാനാർ ഗോവിന്ദ ഭട്ടരെ സന്യാസ ആശ്രമ ദീക്ഷ കൊടുത്തു എംബാർ എന്ന പുതിയ നാമവും വഴങ്ങി.
 • ബോധായനരുടെ ശ്രീഭാഷ്യ വൃത്തി ഗ്രന്ഥം കൊണ്ട് വരാൻ കാഷ്മീര ദേശത്തിലേക്ക് എംബെരുമാനാർ കൂരത്താഴ്വാൻടെ കൂട്ടത്തിൾ പോയി. മഹാരാജാവുടെ ഉത്തരവു പ്രകാരം അവിടത്തെ ഭന്ദാരത്തിൾ നിന്നും ഗ്രന്ഥം കിട്ടി. അന്ന് രാത്രി അവിടെ ഉറങ്ങി പിറ്റ്രയ ദിവശം രാവിലെ തിരിക യാത്ര തുടങ്ങി. പക്ഷേ കാഷ്മീര ദേശത്തു പണ്ഡിതമ്മാർക്കു രാമാനുജർ പുതിയ ഭാഷ്യം എഴുതുന്നതു ഇഷ്ഠമല്ല. അതു കൊണ്ട് പുറകില് സൈന്യഗളെ അയച്ചു ഗ്രന്ഥത്തെ കളവാടി. അതു കൊണ്ട് അവര്ക്ക് ഒരു പ്രയോജനവും കിട്ടിയില്ലാ. എന്താ കാരണം? കൂരത്താഴ്വാൻ കാഷ്മീരത്തിലേ താമസിച്ച രാത്രി തന്നെ ആ ഗ്രന്ഥം മുഴുവൻ വായ്ച്ചു മന:പാഠവാക്കി!
 • കൂരത്താഴ്വാൻടെ മന:പാഠം വച്ചു എംബെരുമാനാർ വിസിഷ്ഠാദ്വൈത സിദ്ധാന്ത അടിസ്ഥാനത്തില് ശ്രീ ഭാഷ്യ വ്യാഖ്യാനം എഴുതി. ഇങ്ങനെ ആളവന്താരുടെ മുന്നു ആശകളിൽ ഒന്നാമത്തെ ആശയ പൂർത്തിയാക്കി.
 • എംബെരുമാനാർ തിരുനെല്വേലിയെ അടുത്തുള്ള തിരുക്കുറുങ്ങുടി എമ്പെരുമാനെ മനഗളാസാസനം ചെയ്യാൻ പോയി. അവിടെ ആ ക്ഷേത്രത്തിലുള്ള നംബി എന്ന പേറുള്ള എംബെരുമാൻ ഉപദേശം ഏറ്റു വാങ്ങി എംബെരുമാനാരുടെ ശിഷ്യനായി. അതു കൊണ്ട് ആ ക്ഷേത്രത്തിലുള്ള എംബെരുമാനെ “ശ്രീവൈഷ്ണവ നംബി” എന്ന തിരുനാമം ഉണ്ടായി. .

ramanuja-thirukurungudi

രാമാനുജര്ക്ക് തിരുക്കുറുങുടി നംബി ശിഷ്യനായി കൈങ്കര്യം ചെയ്തു

 • കൂരത്താഴ്വാൻ മറ്റു അവരുടെ ഭാര്യ ആണ്ടാൾ രണ്ടു പേര്ക്കും ശ്രീരംഗ ക്ഷേത്രത്തിലുള്ള നംബെരുമാൾ കൃപകൊണ്ട് അവരുടെ പ്രസാദം കഴിച്ചപ്പോൾ രണ്ടു ആണ്‍ കുഞ്ഞുകൾ ജനിച്ചു. എംബെരുമാനാർ അവര്ക്ക് പരാശരർ എന്നും വേദ വ്യാസർ എന്നും പേരിട്ടു. ഇങ്ങനെ ആളവന്താരുടെ രണ്ടാം ആശയും നിറവേറ്റി.
 • എംബാരുടെ അനിയൻ ചെറിയ ഗോവിന്ദ പെരുമാളിനെ ഒരു കുഞ്ഞു ജനിച്ചു. ആ കുഞ്ഞിനു “പരാങ്കുശ നംബി” എന്ന പേരു കൊടുത്തു എംബെരുമാനാർ ആളവന്താരുടെ മൂണാമത്തെ ആശയിനെ തൃപ്തിപ്പെടുത്തി.
 • തഞ്ചാവൂരിലുണ്ടായിരുന്ന കിരുമി കണ്ട ചോഴൻ എന്ന രാജാവ് തീവിര സൈവനായിരുന്നു. രാമാനുജരെക് കൊണ്ട് വന്നു “സിവാത് പരം നാസ്ഥി” എന്ന് എഴുതി വാങ്ങാനായി സൈനികരെ വിട്ടു. സപ്രദായത്തെ രക്ഷിക്കാൻ വേണ്ടി കൂരത്തഴ്വാൻ രാമാനുജരെപ്പോൽ കാഷായ വസ്ത്രം ധരിച്ചു പെരിയ നംബി മറ്റും അവരുടെ മകൾ അത്തുഴായോടു കൂടി രാജ സേവകർ പിന്നിൽ ചോഴ രാജാ മുൻബിലേക്കു പോയി. രാമാനുജർ കൂരത്താഴ്വാനെപ്പോൾ വെണ്മയായ വസ്ത്രം ഉടുത്തു മേല നാട് എന്നു അറിയപ്പെടുന്ന തിരുനാരായണപുരത്തിലേക്ക് നീങ്ങി.
 • രാജാ കേട്ടത് പോൽ എഴുതി കൊടുക്കാൻ സമ്മതിച്ചില്ല. രാജാവ് കൂരത്താഴ്വാൻ മറ്റും പെരിയ നംബി രണ്ടു പേരുടെ കന്നുകളയും കുഴിച്ചെടുത്ത്. ശ്രീരംഗം തിരിച്ചു വരുന്ന വഴിയില് വേദന താങ്ങാത്തെ പെരിയ നംബിയുടെ ഉയിര് പിരിഞ്ഞു പോയി.
 • തിരുനാരായണപുരം ചെന്ന എംബെരുമാനാർ  അവിടത്തെ അംബലത്തിലു പൂജാ വിധികളെ സ്ഥാപിച്ചു. അനേകം പേർക്ക് നമ്മുടെ സംപ്രദായത്തിലേക്കു ദീക്ഷ നല്കി.
 • ഈ ക്ഷേത്രത്തിൽ തന്നെ, ആയിരം സമണർ വാദത്തിനായി ഒരുമിച്ചു എതിര് വന്നപ്പോൾ, എംബെരുമാനാർ ആയിരം തലയുള്ള ആദിശേഷ രുപവായി മാരി അവര് എല്ലാവരോടും ഒരേ സമയത്ത്‌ വാദം ചെയ്തു വിജയിച്ചു.
 • മുസ്ലിം രാജാവുടെ മകളിടത്തിൽ നിന്നും സെല്വപ്പിള്ളൈ എന്ന ഉത്സവ മൂര്‍ത്ഥിയെ വീടെടുത്തു. സെല്വപ്പിള്ളൈ എംബെരുമാനെ പിരിയാൻ സമ്മതിക്കാത്തെ പിന് തുടര്ന്തു വന്ന അപ്പെന്നെ സെല്വപ്പിള്ളൈക്ക്  വിവാഹം ചെയ്തു അവളെ സെല്വപ്പിള്ളൈ എംബെരുമാൻടെ  നാച്ചിയാരാക്കി.
 • കിരുമി കണ്ട ചോഴ രാജാവ് മരിച്ച പിന്നെ എംബെരുമാനാർ ശ്രീരംഗത്തിലേക്കു തിരിച്ചെത്തി. കണ്ണുകൾ തിരിച്ചു ലഭിക്കാനായി കാഞ്ചീപുരത്തുള്ള ദേവപ്പെരുമാളെ സ്തോത്രം ചെയ്യണുമെന്നു കൂരത്താഴ്വാനെ നിർദേസിച്ചു. അങ്ങനെ തന്നെ സുന്ദരരാജസ്തവം എന്ന സ്തോത്രം ചെയ്ത കൂരത്താഴ്വാനുക്ക് കാഴ്ച്ച തിരികക്കിട്ടി.
 • തിരുമാലിരുഞ്ചോലൈ ചെന്ന എംബെരുമാനാർ ആണ്ടാൾ നാച്ചിയാർ തിരുമൊഴി എന്നും ഗ്രന്ഥത്തിൽ ആഗ്രഹിച്ചത് പോലെ നൂരു തട ചക്കരെ പൊങ്കലും ആയിരം തട വെണ്ണയും അഴഗർ എംബെരുമാനെ അമുദു ചെയ്യിച്ചു(നിവേദനാം ചെയ്തു).
 • പിള്ളൈ ഉറങ്ങാവില്ലി ദാസരുടെ മഹത്വത്തെ മറ്റ്രയ ശ്രീവൈഷ്ണവറെല്ലാവര്ക്കും എടുത്തു കാണിച്ചു.
 • എംബെരുമാനാർ കുറെ അന്തിമ നിര്ദേശങൾ ശിഷ്യമ്മാർക്ക് കൊടുത്തു. പരാശര ഭട്ടരെ (കൂരത്താഴ്വൻടെ മകൻ) തന്നെപ്പോലെ തന്നെ കരുതണുവെന്നു കല്പിച്ചു. നംജീയരെ നമ്മുടെ സപ്രദായത്തിലേക്ക് കൊണ്ട് വരണുവെന്നു പരാശര ഭട്ടറെ ബോദിപ്പിച്ചു.
 • അവസാനം, ആളവന്താരുടെ തിരുമേനിയ ധ്യാനിച്ചവണ്ണം, ഈ ലീലാ വിഭുത്തിയില് തൻടെ ലീലകള നിർത്തി, നിത്യ വിഭുത്തിയില് ആ ലീലകള തുടരാൻ, പരപദത്തിലേക്കു തിരുച്ചെത്തി.
 • ആഴ്വാര് തിരുനഗറി ക്ഷേത്രത്തിലുള്ള ആദിനാഥൻ കോവിലിൻ അകത്തു നമ്മാഴവാരുറെ ചരമ തിരുമേനിയെ സൂക്ഷിക്കുന്നതു പോലെ തന്നെ, എംബെരുമാനാരുടെ ചരമ തിരുമേനിയെ ശ്രീരംഗ ക്ഷേത്രത്തിലിള്ള രംഗനാഥർ കോവിലിൾ (എമ്ബെരുമാനാർ സന്നിധിയിലുള്ള മൂലവർ തിരുമേനിയുടെ താഴെ) സംരക്ഷിക്കുകയാണു.
 • ശ്രീരംഗനാഥൻടെ ബ്രഹ്മോത്സവം പോൽ തന്നെ എംബെരുമാനാരുടെ ചരമ കൈങ്കര്യങ്ങളും ആഘോഷവായി.

നമ്മുടെ സംപ്രദായത്തില് എംബെരുമാനാർക്കുള്ള പ്രത്യേക സ്ഥാനം

എംബെരുമാനാർ നമ്മുടെ ആചാര്യ രത്ന ഹാരത്തിൽ നടു നായകവായുള്ള രത്നമണിയാണ്. പെരിയവാച്ചാൻ പിള്ളൈയുടെ മകൻ നായനാർ ആച്ചാൻ പിള്ളൈ, ചരമോപായ നിർണയം എന്ന ഗ്രന്ഥത്തില്, എംബെരുമാനാരുടെ പുകഴെ രേഖപ്പെടുത്തി. അതില് നിന്നും ചില:

 • കുരെ ആചാര്യമ്മാരുറെ വാക്കുകൾ അനുസരിച്ചു എംബെരുമാനാർ കാലത്തിനു മുന്നും പിന്നും ശ്രീവൈഷ്ണവർക്കു എംബെരുമാനാരെ ചരമോപായം എന്ന് പൂർണമായും തെളിയിച്ചു.
 • അങ്ങനെയാണുവെങ്കിൽ നമ്മുടെ പൂര്വാചാര്യർ അവരുടെ ആചാര്യരെ അശ്രയിച്ചിരിന്നില്ലാ എന്നല്ലേ ഇതിൻടെ ഒരു അര്‍ത്ഥം? സമ്മതിച്ചു. നമ്മുടെ പൂരുവർ ഓരോരുത്തരും അവരുടെ സ്വന്തം അച്ചാര്യനെ കീഴ്പ്പെട്ടവരായി തന്നെ ജീവിച്ചു. പക്ഷേ അവർ ഓരോരുത്തരുടെ ആചാര്യനും “നാം എല്ലാവരും പരിപൂർണവായി എംബെരുമാനെ മാത്രം പറ്റി നിൽകേണ്ടവരാണു” എന്ന് പറഞ്ഞു. ഇങ്ങനെ, എംബെരുമാനാരുടെ ഉദ്ധരണം തികച്ചും തെളിയിച്ചു.
 • പെരിയവാച്ചാൻ പിള്ളൈയും, “ആചാര്യ സ്ഥാനം വിശേഷവായതു. ആ സ്ഥാനത്തിനെ പര്യാപ്തമായി വിശേഷപ്പെടുത്താവുന്നവർ എംബെരുമാനാർ മാത്രവാണ്”, എന്ന് അവർ എഴുതിയ മാണിക്ക മാലൈയിൽ പറഞ്ഞു.
 • ഏംബെരുമാനാരുടെ മുനബ് ഉണ്ടായിരുന്ന ആചാര്യമ്മാരൊക്കെ അനുവൃത്തി പ്രസന്നാചാര്യരാണു. ഇടവിടാത്തെ കുറെ കാലം സേവ ചെയ്‌താൽ മാത്രവേ സന്തോഷിച്ചു പിന്നിട് ഉപദേശിച്ചു ശിഷ്യനായി ഏറ്റ്രെടുക്കും. പക്ഷേ എംബെരുമാനാർ, കലിയുഗത്തിൽ മനുഷ്യ ജീവിത ചുറ്റ്രുപാടുകളെ കണക്കിലെടുത്ത്‌, ആചാര്യമ്മാർ കൃപാ മാത്ര പ്രസന്നാചാര്യരായി തികഴേണ്ടവരാണ് എന്ന് തിരിച്ചറിഞ്ഞു. തികച്ചും ദയാളുവായി മനുഷ്യരുടെ നെഞ്ജിലുള്ള വെറും ആശയ മാത്രം മനസ്സിലാക്കി അവരെ ശിഷ്യരായി ഏറ്റ്രെടുത്തു.
 • സത് സന്താനങ്ങൾ പിതൃ ലോകത്ത്തിലെയുള്ള തൻടെ പിത്രുക്കളുക്കു നല്ല ഗതി കിട്ടാൻ ഉപകരിക്കിയാണ്. അവരെ പിന് തുടരുന്ന സന്തതികൾക്ക് എന്തായാലും തീർച്ചയായിട്ടും പ്രയോജനം ഉണ്ട്. അത് പോൽ തന്നെ ശ്രീവൈഷ്ണവ കുലത്തില് എംബെരുമാൻടെ അവതാരം അവരുടെ മുന്ബും പിന്ബും ഉള്ള ആചാര്യമ്മാർക്കു പ്രയോജനം ചെയ്യുകയാണ്. കണ്ണൻ എംബെരുമാനെ പ്രസവിച്ചതു കൊണ്ട് വസുദേവർ മറ്റും ദേവകിക്കും, പിന്നിടു വളർത്തിയ നന്ദഗോപൻ മറ്റും യശോദയ്ക്കും, രാമ പിരാനെ പ്രസവിച്ച ദശരഥൻ മറ്റും കൈകയിക്കും എങ്ങനെ വിമോചനം ലഭിച്ചോ, അങ്ങനെ തന്നെ എംബെരുമാനാർ പ്രപന്ന കുലത്തിൽ അവതരിച്ചത് എംബെരുമാനാരിന് മുൻബു അവതരിച്ച അച്ചര്യമ്മർക്ക് അനുഗ്രഹവായി.
 • എംബെരുമാനാർ അവതരിക്കും മുൻബേ, അവരുടെ ജനനത്തെ “പൊലിക, പൊലിക, പൊലിക” എന്ന് കിർത്തിച്ചു, വരാനുള്ള ആചാര്യൻടെ (ഭവിഷ്യദാചാര്യൻ) വിഗ്രഹത്തയും നമമാഴ്വാർ നാഥമുനികൾക്കു വഴങ്ങി.
 • നാഥമുനികൾ, ഉയ്യക്കൊണ്ടാർ മുതല് തിരുക്കോഷ്ഠിയൂര് നംബി വരെ ഈ വിഗ്രഹത്തെ പൂജിച്ചു.
 • താമ്രഭറണി നദി വെള്ളത്തെ മധുരകവിയാഴ്വാർ കായ്ച്ചിയപ്പോൾ നമ്മാഴ്വാരുടെ കാരുണ്‍യങ്കൊണ്ട് ഇന്നൊരു ഭവിഷ്യദാചാര്യ വിഗ്രഹം കിട്ടി.

ramanujar-alwai

 • മധുര കവിയാഴ്വാര്ക്ക് കിട്ടിയ മേലെ കാണുന്ന രാമാനുജരുറെ ഭവിഷ്യദാചാര്യ വിഗ്രഹം, തിരുവായ്മൊഴിപ്പിള്ളൈ മറ്റും മണവാള മാമുനികളാല് പൂജിക്കപ്പെട്ടു, ഇന്നും  തിരുനെല്വേലിയെ അടുത്തുള്ള ആഴ്വാർ തിരുനഗരി ക്ഷേത്രത്തിലെ ഭവിഷ്യദാചാര്യൻ സന്നിധിയിൽ വച്ചു ആരരധിക്കുകയാണ്.
 • “പെരുമാൾ രാമനായി അവതരിച്ചു രഘു കുളത്തെ പ്രസിദ്ധമാക്കിയതു പോലെ രാമനുജർ പ്രപന്നർ കുലത്തില് അവതറിച്ചു ഈ കുലത്തെ പ്രസിദ്ധമാക്കി” എന്ന് പെരിയ നംബി പറഞ്ഞു.
 • “എംബെരുമാനാർ തിരുവടികളേ അഭയം എന്നും അദ്യേഹം എന്നെക്കാൾ മികച്ചവരാണ് എന്നും ചിന്തിക്കുക” എന്ന് എംബാരിടത്തു പെരിയ തിരുമലൈ നംബി പറഞ്ഞു.
 • അന്തിമ കാലത്തില് തിരുഘോഷ്ഠിയൂർ നംബി പറഞ്ഞു “ബാഗ്യത്തിനെ എനിക്ക് എംബെരുമാരുടെ സംബന്ദം കിട്ടി”. തിരുമാലൈ ആണ്ടാൻ തെറ്റ്രിദ്ധറിച്ചപ്പോൽ, തിരുക്കോഷ്ഠിയൂർ നംബി പറഞ്ഞു “നിങ്ങൾ എംബെരുമാനാർക്ക് പുതിയതായി ഒന്നും ഉപദേശിക്കാനില്ല. അവര് നേരത്തെതന്നെ സര്വജ്ഞരാണ് (എല്ലാം അറിയാവുന്നവരാണ്). കണ്ണൻ എംബെരുമാൻ സാന്ധീപനി മുനിയിടത്തും രാമൻ എംബെരുമാൻ വസിഷ്ഠറിടത്തും ഗുരുകുല വാസഞ്ചെയ്തതു പോലെ എംബെരുമാനാർ നം എല്ലാവരിടത്തും അഭ്യസിക്കുന്നതു കേവലം മുറപ്രകാരവാണ്.”
 • കാഞ്ചീപുരം ക്ഷേത്രത്തിലുള്ള പേരരുളാളൻ എംബെരുമാൻ, ശ്രീരംഗം ക്ഷേത്രത്തിലുള്ള പെരിയ പെരുമാൾ, തിരുമാലിരുഞ്ചോലൈ ക്ഷേത്രത്തിലുള്ള അഴഗർ എംബെരുമാൻ, തിരുക്കുറുങുടി ക്ഷേത്രത്തിലുള്ള നംബി എംബെരുമാൻ മുതലായ എംബെരുമാങ്കൽ സകലരെയും എംബെരുമാനാരെ മുഴുവനും തൂങ്ങിനില്ക്കാൻ നിർദേശിച്ചു.
 • അരുളാളപ്പെരുമാൾ എംബെരുമാനാർ, കൂരതതാഴ്വാൻ, മുതലിയാണ്ടാൻ, എംബാർ, വടുഗ നംബി, വങ്ങീ പുറത്തു നംബി, പരാശര ഭട്ടർ, നടാതൂർ അമ്മാൾ, നംജീയർ, നമ്പിള്ളൈ മറ്റും പല ആചാര്യമ്മാർ, “നാം എംബെരുമാനാർ തിരുവടികളേ എപ്പോഴും ശരണവെന്ന് ചിന്തിക്കേണുമേ” എന്ന് തമ്മുടെ ശിഷ്യമ്മാർക്കു തെളിയിച്ചിട്ടുണ്ട്‌.
 • എംബെരുമാനാരെ ഉപായവായും ഉപേയവായും ചിന്തിക്കണുവെന്ന് നമ്മുടെ പൂര്വാചാര്യമ്മാർ വിശദീകരിച്ചിട്ട്ണ്ട്. ഇതാണും ചരമോപായ നിഷ്ഠൈ അഥവാ അന്തിമോപായ നിഷ്ഠൈ.
 • കൂരത്താഴ്വാൻ തിരുവരംഗത്തു അമുതനാരെ ഗുണകരമായി മാറ്റ്രിയെടുത്ത പിന്നെ, അമുതനാർക്ക് എംബെരുമാനാരിടത്തു അഭിമാനങ്കൂടി. തൻടെ വികാരങ്ങളെയൊക്കെ രാമാനുജ നൂറ്റ്രന്താദി എന്ന പ്രബന്ധവായി പുറത്തേകൊഴിച്ചു. ഈ വാഴ്ത്തു ചൊരിച്ചിലും എംബെരുമാനാരും തമ്മിൽ നല്ല ചേര്ച്ചയുണ്ട്. എംബെരുമാനാർ ശ്രീരംഗത്ത് ജീവിച്ചിരുന്നപ്പോൾ തന്നെ ഈ പ്രബന്ധം രചിക്കപ്പെട്ടു. അവിടത്തെ ക്ഷേത്രത്തിലുള്ള എംബെരുമാനായ നംപെരുമാള് താൻ പുരപ്പടും പോഴ് തൻടെ മുന്പ്, പതിവായിട്ടുള്ള മംഗള വാദ്യ ഘോഷം പോലും ഇല്ലാത്തെ നിശ്ശബ്ദമായ പരിതസ്ഥിതിയില്, ഏകാഗ്രതയോടു രാമാനുജ നൂറ്റ്രന്താദി പാരായണം മാത്രം കേൾക്കാൻ ആവശ്യപ്പെട്ടു.
 • എംബെരുമാനാരുടെ മഹത്വത്തെയും നമ്മുടെ സംപ്രദായത്തിനെ സഹായിച്ചതെയും മനസ്സിലാക്കിയ നമ്മുടെ പൂര്വാചാര്യമ്മാർ നാലായിര ദിവ്യ പ്രബന്ധത്തിലെ ഒന്നായി ഈ പ്രബന്ധത്തെ കൂട്ടിച്ചേർത്തു. ഇത്ര മാത്രമല്ലാ. ഇതിനു മേൽപ്പോട്ടു പ്രപന്ന ഗായത്രീ എന്നും ഈ പ്രബന്ധം പ്രസിദ്ധവായി. എല്ലാ ശ്രീവൈഷ്ണവരും ഓരോ ദിവശവും ഒരു പ്രാവശ്യമെങ്കിലും ഈ പ്രബന്ധത്തെ പൂർണവായി പാരായണം ചെയ്യണു എന്നാണ്.

നമ്മുടെ സമ്പ്രദായത്തിനെ “എംബെരുമാനാർ ദരിശനം” എന്ന പേരിട്ടതു സാക്ഷാത് ശ്രീരംഗ നാഥനായ നംപെരുമാൾ തന്നെയാണു എന്ന് മണവാള മാമുനികൾ ഉപദേശരത്നമാലൈയിൽ അറിയിച്ചു. എംബെരുമാൻടെ കാലത്തിനു മുന്ബിരുന്ന അചാര്യമ്മാരൊക്കേ അനുവൃത്തി പ്രസന്നാച്ചാര്യമ്മാർകളായിരുന്നു. ആവോളം ആത്മസമർപ്പണത്തോടെ ദീർഘ കാലമായി സേവ ചെയ്ത ഏതാണ്ടും ഒരു ചില ശിഷ്യമ്മാർക്ക് മാത്രവേ ഉപദേശിച്ചു. രാമാനുജർ ഈ പ്രവണത മാറ്റി. കലിയുഗത്തില് ആചാര്യമ്മാർ തികച്ചും ദയാളരാകുക ആവശ്യവാണ്. സംസാര ദു:ഖംങ്ങൾ  മറ്റും ഭുദ്ധിമുട്ടുകൾ ആചാര്യമ്മാർ മനസ്സിലാക്കി, സംസാരത്തിൽ നിന്നും വിമോചനം നേടാൻ ആഗ്രഹം മാത്രവേയുള്ള വ്യക്തികൾക്കു, അരുംബൊരുൽകളെ വിവരിച്ചു  ആ മാർഗം കാണിച്ചു കൊടുത്തേ പറ്റു. ഇങ്ങനെ താൻ പ്രവര്ത്തിച്ചതു മാത്രമല്ലാത്തെ, സനാതന ധർമത്തെ കാരുണ്യത്തോടു പ്രവർത്തിച്ചു പ്രസിദ്ധിയാക്കാൻ,   എഴുപത്തി നാല് സിംഹാസനാധിപർകളെയും സ്ഥാപിച്ചു.

 ആദ്യം പറഞ്ഞത് ഒന്നുകൂടി പറയുകയാണ്. അപരിമിതമായ രാമാനുജ വൈഭവങ്ങളുടെ ഈ ബ്ലോഗ്‌ തുടങ്ങുവാൻ എളുപ്പവാണു. പക്ഷേ അവരുടെ വൈഭവങ്ങളെ എല്ലാം എഴുതിത്തീര്ക്കാൻ ഒക്കുവോ? കഴിയില്ലാ! ആയിരം നാവു കൊണ്ട ആദി സേഷൻടെ അവതാരവായ രാമാനുജർ തന്നെ, തൻടെ വൈഭവങളെ പറഞ്ഞു തീര്ക്കാനാകുവില്ല എന്നുംപോൾ നാം എങ്ങനെ ചെയ്യാനാ? ഏതോ ചിലവെങ്കിലും ഈ ബ്ലോഗ്‌ രൂപേണ ഓർത്തു അനുഭവിച്ചു പിന്നെ ശ്ലാഘിക്കാൻ പറ്റ്രിയതു കൊണ്ട് സന്തോഷിക്കാം. അത്രയേയുള്ളൂ.

എംബെരുമാനാരുടെ തനിയൻ

യോനിത്യം അച്യുത പദാംഭുജ യുഗ്മരുക്മ
വ്യാമോഹതസതദിതരാണി ത്രുണായ മേനേ
അസ്മദ്ഗുരോർ ഭഗവതോസ്യ ദയൈകസിന്ധോ:
രാമാനുജസ്യ ചരണൗ ശരണം പ്രപദ്യേ

അര്‍ത്ഥം

“അച്യുതൻടെ പൊന്നായ താമര പദങ്ങളെ വ്യാമോഹിച്ചു, മറ്റ്രെ സർവ്വവും പുല്ലെന്ന് കരുതിയിരിക്കും, ദയാസാഗരനായും, ഭഗവാനായും ഉള്ള നമ്മുടെ ഗുരു രാമാനുജരുടെ കാലുകളേ എനിക്ക് അഭയം” എന്ന് കൂരത്താഴ്വാൻ ഈ സ്ലോകത്തില് പറയുന്നു. ഇത് നമുക്കും  പറ്റിയ പ്രാര്‍ത്ഥനയല്ലേ?

നമ്മുടെ അടുത്ത ആചാര്യൻ എംബാരാണ്.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://acharyas.koyil.org/index.php/2012/09/06/emperumanar/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

45 thoughts on “എംബെരുമാനാര്‍”

Comments are closed.