ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഓരാണ്വഴി ആചാര്യ പരംപരയില് എംബെരുമാനാരെ പിന്തുടാര്ന്നു എംബാർ ആചാര്യരായി.
ചെന്നൈയൈ അടുത്തുള്ള മധുരമംഗലം ക്ഷേത്രത്തിലുള്ള എംബാർ
തിരുനക്ഷത്രം – മകരം പുണർതം
അവതാര സ്ഥലം – മധുരമംഗലം
ആചാര്യൻ – പെരിയ തിരുമലൈ നംബി
ശിഷ്യമ്മാർ – പരാശര ഭട്ടർ, വേദ വ്യാസ ഭട്ടർ
പരമപദിച്ച സ്ഥലം: ശ്രീരംഗം
ഗ്രന്ഥങ്ങൾ – വിജ്ഞാന സ്തുതി, എംബെരുമാനാർ വടിവഴകു പാസുരം
മധുരമംഗലത്തില് കമല നയന ഭട്ടർക്കും ശ്രീദേവി അമ്മയ്ക്കും മകനായി ഗോവിന്ദ പെരുമാൾ ജനിച്ചു. ഗോവിന്ദ ഭട്ടർ, ഗോവിന്ദ ദാസർ, രാമാനുജ പദാചാര്യാർ എന്ന വേര് പേർകള് ഉണ്ടായിട്ടും ഇവർ പിന്നിട് പ്രസിദ്ധവായതു സന്യാസ അശ്രമം ശ്വീകരിച്ചപ്പോൾ കിട്ടിയ എംബാർ എന്ന പേരാണ്. എംബെരുമാനാരുടെ ചെറിയമ്മ മകനാണ്. രണ്ടു പേരും ഗുരു യാദവ പ്രകാശരോടു വാരണാസി യാത്ര ചെയ്തപ്പോൾ വധത്തിൽ നിന്നും എംബെരുമാനാരെ ഗോവിന്ദ പെരുമാൾ രക്ഷിച്ചു.
അതിൻപിന്നെ യാത്ര തുടർന്നു, ശിവ ഭക്തനായി കാളഹസ്തി ക്ഷേത്രവാസിയായി. കുറെ കാലത്തിനു ശേഷം, എംബെരുമാനാർ എംബാർ രണ്ടു പേർക്കും നാമകരണം ചെയ്ത അമ്മാവനായ പെരിയ തിരുമലൈ നംബിയെ, ഗോവിന്ദ പെരുമാളെ വൈഷ്ണവ സപ്രദായത്തിലേക്ക് വീട്ടെടുക്കാൻ എംബെരുമാനാർ അവശ്യപ്പെട്ടു. പൂപ്പറിക്കാൻ നന്ദവനത്തിലേക്കു വന്ന ഗോവിന്ദ പെറുമാൾ കേൾക്കാനായി “ദേവൻ എംബെരുമാനുക്കല്ലാൽ പൂവും പൂസനയും തകുമേ” എന്ന തിരുവായ്‌മൊഴി പാസുരത്തെ പെരിയ തിരുമലൈ നംബി പാരായണം ചെയ്തു. ഇതിൻടെ അർഥം പുഷ്പവും പൂജയും ദേവനായ ശ്രീമന്നാരായണനുക്കല്ലാത്തെ വേര് ദൈവങ്ങൾക്കു ചേരുവോ എന്നാണ്. ഇത് കേട്ട ഉടൻ തന്നെ ഗോവിന്ദ പെരുമാൾ ശിവ ഭജനം നിർത്തി പെരിയ തിരുമലൈ നംബികളെ ശരണം ഗമിച്ചു. പെരിയ തിരുമലൈ നംബി അവർക്കു പഞ്ച സംസ്‌കാരം ചെയ്തു സംപ്രദായ അർഥങ്ങലെയൊക്കെ പഠിപ്പിച്ചു. അതിൻപിന്നെ പെരിയ നംബികളുടെ കൈങ്കര്യപരനായി.
ശ്രീരാമായണം പഠിക്കാൻ എമ്ബെരുമാനാർ തിരുമല തിരുപതിയിലെത്തി. അപ്പോൾ ഉണ്ടായ ചില സംഭവങ്കളെ കേട്ടാല് എംബാരുടെ മഹത്വം മനസ്സിലാകാം.
- എംബാർ, തൻടെ ആചാര്യനായ പെരിയ തിരുമലൈ നംബി ഉറങ്ങാൻ മെത്ത തയ്യാറാക്കി, അതിൽ സ്വയം കിടന്നും നോക്കി. ഇതെക്കണ്ട എംബെരുമാനാർ പെരിയ തിരുമലൈ നംബികളെ അരിയിച്ചു. പെരിയ തിരുമലൈ നംബി എംബാരിടം ചോദിച്ചു. “ജ്ഞാൻ നരകിയായാലും ശരി എന്ന് മെത്ത മൃതുവാണോവെന്ന് പരിശോതിച്ചു” എന്ന് മറുപടി കൊടുത്തു. (ആചാര്യൻടെ വസ്‌തുക്കളേ അവരുടെ അനുവാദമില്ലാത്ത കിടക്കുന്നത് തെറ്റ്രാണും). മണവാള മാമുനികൾ “തേസാറും ശിച്ചൻ അവൻ സീർ വടിവൈ ആശൈയുടൻ നോക്കുമവൻ” എന്ന് ഉപദേശരത്നമാലൈയിൽ രേഖപ്പെടുത്തിയത് ഈ സംഭവത്തിൻടെ അടിസ്ഥാനത്തിലാണോ? ഈ തമിഴ് വാഖ്യത്തുടെ അർഥം – ആചാര്യൻടെ ശ്രേഷ്ഠവായ തിരുമേനിയെ പ്രീതിയോടു കുടി രക്ഷിക്കുന്ന ശിഷ്യൻ തേജസ്സുള്ളവനാണു
പദം | അർഥം |
തേസു | തേജസ്സു |
ആരും | ഉള്ള |
ശിച്ചൻ | ശിഷ്യൻ |
അവൻ | ആചാര്യനുടെ |
സീർ | ശ്രേഷ്ഠവായ |
വടിവൈ | തിരുമേനിയെ |
ആശൈയുടൻ | പ്രീതിയോടു കുടി |
നോക്കുമവൻ | രക്ഷിക്കുന്നവനായവൻ |
- ഒരു സമയം ഗോവിന്ദ പെരുമാൾ സർപ്പത്തിൻടെ വായില് കൈയിട്ടു ഏതോ ചെയ്തു പിന്നെ ശരീര ശുദ്ധി ചെയ്യാൻ കുളിച്ചതെ എംബെരുമാനാർ കണ്ടു എന്താണുവെന്ന് ചോദിച്ചു. സർപ്പത്തിൻടെ വായിലിരുന്നു മുള്ളെ എടുക്കാനാവെന്നു അറിഞ്ഞപ്പോൾ എംബാരുടെ വിപുലമായ ജീവ കാരുണ്യത്തെ എംബെരുമാനാർ മനസ്സിലാക്കി.
മടക്കു യാത്ര പറഞ്ഞ എംബെരുമാനാർക്കു എന്തെങ്കിലും കൈനീട്ടം കൊടുക്കാൻ പെരിയ തിരുമലൈ നംബി ആവശ്യപ്പെട്ടു. എംബെരുമാനാർ ഗോവിന്ദ ഭട്ടർ വേണുവെന്നു ചോദിച്ചു. പെരിയ തിരുമലൈ നംബി സന്തോഷവായി ഗോവിന്ദ പെരുമാളെ വിളിച്ചു, “ഇനി എന്നെപ്പോൽ എംബെരുമാനാരെ കരുതി അവരുടെ കൂട്ടത്തില് ഇനി കഴിയുക” എന്ന് ഉപദേശിച്ചു എംബെരുമാനാരോടു കുടെ അയച്ചു. പക്ഷേ കാഞ്ചീപുരം വരെ ചെന്ന ഗോവിന്ദ പെരുമാൾ, തൻടെ ആചാര്യൻ പെരിയ നംബിയെ പിരിയാൻ കഴിയാത്തെ മടങ്ങി തിരുമല തിരുപതിയിലെത്തി. പെരിയ തിരുമലൈ നംബി അവരെ തൻടെ ഗൃഹത്തിലേക്ക് കേറ്റ്രിയില്ല. എംബെരുമാനാർക്കു കൊടുത്ത പിന്നെ തിരിച്ച് വരാനാകുവില്ലാ എന്ന് പറഞ്ഞു. ഗോവിന്ദ ഭട്ടരും ആചാര്യരുടെ മനസ്സറിഞ്ഞു എംബെരുമാനാറിടത്തേക്കു മടങ്ങി വന്നു.
സ്രീരംഗത്തിലേക്കു മടങ്ങി വന്ന പിന്നെ ഗോചിന്ദ പെരുമാളുടെ അമ്മ അവശ്യപ്പെട്ടതുപ്പോലേ എംബെരുമാനാർ അവർക്ക് വിവാഹഞ്ചെയ്യിച്ചു. മനസ്സില്ലാത്തെ വിവാഹിതനായ ഗോവിന്ദ പെരുമാൾ ദാമ്പത്യ ജീവിതത്തിൽ താല്പ്പര്യം കാണിച്ചില്ല. എംബെരുമാനാർ പറഞ്ഞാപ്രകാരം ഭാര്യയോടു തനിച്ചിരിന്ന പിന്നെ, ഗോവിന്ദ പെരുമാൾ മടങ്ങി വന്നു എവിടെയും എംബെരുമാനെ മത്ര്രവേ താൻ കാണുന്നതായി പറഞ്ഞു. അവരുടെ അവസ്ഥ മനസ്സിലാകിയ എംബെരുമാനാർ അവര്ക്ക് സന്യാസ ദീക്ഷ കൊടുത്തു. എംബാർ എന്ന പേരും കൊടുത്തു എപ്പോഴും തൻടെ കുടെ കഴിയണുവെന്നു ആവശ്യപ്പെട്ടു.
ഒരിക്കിൽ മറ്റ്രയ ശ്രീവൈഷ്ണവരെല്ലാരും തന്നെ പുകഴ്ത്തിയതെ ആനന്ദവായി കേട്ടു എംബാർ അംഗീകരിക്കവുഞ്ചെയ്തു. ഇതെ അറിഞ്ഞ എംബെരുമാനാർ നൈച്യാനുസന്ദാനം (വിനയം) ഇല്ലാത്തെ മറ്റ്രവരുറെ പുകഴ്ത്തുതലേ അംഗീകരിക്കിന്നത് ശ്രീവൈഷ്ണവമ്മാർക്കു ചേരുന്ന ശീലമല്ലെന്നു ഉപദേശിച്ചു. “ആരെങ്ങിലും തന്നെ പുകഴ്ത്തിയാല് അത്, കീഴ് നിലയിൽ നിന്നും തന്നെ മേല്പ്പോട്ട് മാറ്റ്രിയെടുത്ത എംബെരുമാനാരെ കിർത്തിച്ചതാണുവല്ലോ” എന്ന് പറഞ്ഞു. ഏംബാരുടെ പെരുമാറ്റ്രരീതിയുടെ കാരാണവായ ആചാര്യ ഭക്തിയെ എംബെരുമാനാർ ശ്ലാഘിച്ചു.
കൂരത്താഴ്വാൻടെ ഭാര്യ ആണ്ടാൾ, എംബെരുമാൻടെ പ്രസാദ മഹിമയാല്, രണ്ടു കുഞ്ഞുകളെ പ്രസവിച്ചു. അവരുടെ നാമകരണത്തിനെ എംബെരുമാനാരുടെ കൂട്ടത്തില് എംബാരും പോയി. എംബെരുമാനാർ കുഞ്ഞുകളെ കൊണ്ട് വരാൻ പറഞ്ഞു. രക്ഷയായി ദ്വയ മഹാമാന്ത്രത്തെ ഉച്ചരിച്ചോണ്ടേ കുഞ്ഞുകളെ എംബെരുമാനാരിടത്തു എംബാർ കൊണ്ട് വന്നു. കുഞ്ഞുകളെ കണ്ട അപ്പോൾത്തന്നെ, എംബാർ ദ്വയ മഹാമത്രോപദേശം ചെയ്തു എന്ന് മനസ്സിലാകി, എംബെരുമാനാർ അവരെ ആ കുഞ്ഞുകളുടെ ആചാര്യനായിരിക്കണുവെന്നു ഉത്തരവിട്ടു. ഇങ്ങനെ പരാശര ഭട്ടരും വേദവ്യാസ ഭട്ടരുവായ രണ്ടു കുഞ്ഞ്കളും എംബാരുടെ ശിഷ്യരായി.
സുഖസൌകര്യങ്ങളിൽ വിരക്തിയുള്ള ലൗകികബന്ധമറ്റവരായി, എംബാർ സദാ ഭഗവദ് വിഷയങ്ങളിൽ ചേർന്ന് നിന്നിരുന്നു. പൂര്വാചാര്യ വ്യാഖ്യാനങ്ങളിൽ പറഞ്ഞ എംബാരുടെ ഒരുപാട് ഭഗവദ് അനുഭവങ്ങളിൽ നിന്നും ചില ഇപ്പോൾ കാണാം –
- പെരിയാഴ്വാർ തിരുമൊഴിയിൻ ഒടിവിലുള്ള “ഛായൈ പോല പാട വല്ലാർ താമും അണുക്കർകളേ” എന്നും വാഖ്യത്തിൻടെ അർഥമെന്താണോവെന്ന് എംബാരിടത്തു ചോദിച്ചു. എംബാർ ആ വാഖ്യത്തിൻടെ അർഥത്തെ എംബെരുമാനാർ പറഞ്ഞു താൻ കേട്ടില്ലാവെന്നു പറഞ്ഞു. പക്ഷേ എംബെരുമാനാർ പാദുകകളേ തലയില് വച്ചു ഒരു ക്ഷണം ദ്യാനിച്ചു, ആ ക്ഷണം എംബെരുമാനാർ തനിക്കു അർഥം തെളിയിച്ചു എന്നിട്ട് പറഞ്ഞു – “പാടവല്ലാർ – ഛായൈ പോല – താമും അണുക്കർകളേ” എന്ന ക്രമത്തിലാ ആ വാഖ്യത്തിലുള്ള പദങ്ങളെ വായ്ക്കേണും. അങ്ങിനെ വായ്‌ച്ചാല് “ഈ പാസുരങ്ങളെ പാരായണം ചെയ്യുന്നവർ, എംബെരുമാൻടെ ഛായ എങ്ങിനെ എംബെരുമാൻടെ വളര അടുത്തിട്ടുണ്ടോ അങ്ങിനെ എംബെരുമൻടെ തൊട്ടറ്റുത്തുള്ളോരാവും” എന്ന അർഥം മനസ്സിലാവും.
- എംബെരുമാനാർ ഉള്ള ഘോഷ്ഠിയിലു, ഉയ്ന്ദ പെരുമാൾ അരയർ, പെരിയാഴ്വാർ തിരുമൊഴിയിലു രണ്ടാം പത്തിൽ ഒന്നാം പതിഗത്തിൽ, ശ്രീക്രുഷ്ണൻ ഗോപ കുമാരമ്മാരെ ഭീഷണിപ്പെടുത്തി എന്ന് പാടിയതെ ഒരു തവണ അഭിനയിക്കുമ്പോൾ, കണ്ണുരുറ്റി കാണിച്ചു. പക്ഷേ ഉടൻ തന്നെ അതെ മാറ്റി ശ്രീകൃഷ്ണൻ ശങ്ക ചക്ര ചിഹ്നംഗളെ കാണിച്ചതാലു ഗോപ കുമാരമ്മാർ പേടിച്ചു എന്ന് അഭിനയിച്ചു. എംബെരുമാനാർ ഉടൻ തന്നെ ഘോഷ്ഠിയെ തിരിഞ്ഞു പോലും നോക്കാത്തെ “ഏംബാർ ഇവിടെ ഉണ്ടോ?” എന്ന് ചോദിച്ചു. അവരുടെ അനുമാനം ശരിയാണു. ഏംബാർ, എംബെരുമാനാർറ്റെ പുറകിൽ നിന്നും അഭിനയത്തിനെ മാറ്റാൻ സമിജ്ഞ കാണിച്ചു. അത് കൊണ്ടാ അരയർ ആദ്യം കന്നുരുട്ടിയാലും പിന്നീടു ശങ്ക ചക്ര ചിഹ്നംഗളെ കാണിച്ചു. ഇത്തരം സുന്ദരവായ വ്യാഖ്യാനഞ്ചെയ്യാൻ എംബാർക്കു മാത്രവേ കഴിയുവെന്ന് എംബെരുമാനാർക്കു അറിയാം.
- “മിന്നിടൈ മടവാര്കൾ” എന്ന് തുടങ്ങും തിരുവായ്മൊഴി ആറാം പത്തു രണ്ടാം പതിഗം ആഴ്വാർ തന്നെ ശ്രീകൃഷ്ണൻടെ നായികയായി ഭാവിച്ചു അവനോടു തനിക്കുണ്ടായ വിശ്ലേഷത്തെ പാടിയതാണ്. ഒരു സന്യാസിയായിട്ടും എംബാർ ആഴ്വാരുടെ വികാരം നല്ലവണ്ണം മനസ്സിലാകി, അതി ആശ്ചര്യമായ ഈ പതിഗത്തിനെ അതിനും ആശ്ചര്യവായ അർഥങ്ങൾ ഉപദേശിച്ചു. ഇതുകേട്ട ശ്രീവൈഷ്ണവമ്മാർ ഭ്രമിച്ചു. ഇതിൽ നിന്നും ശ്രീവൈഷ്ണവമ്മാർ പഠിക്കേണ്ടിയ പാഠം “പരമാത്മനി രക്ത: അപരമാത്മനി നിരക്ത:” എന്നാണ്. അതായത് എംബെരുമാനെ സംഭന്ദിച്ചതു ഏതായാലും സുഖപ്രദമായി അനുഭവിച്ചു അങ്ങിനെ അല്ലാത്തതെ ഒഴിവാക്കി നിർത്തുക.
- തിരുവായ്മൊഴി പത്താം പത്തു എട്ടാം പതിഗം മൂണാം പാട്ടിൻ വ്യാഖ്യാനത്തിലേയൊരു സ്വാരസ്യവായ സംഭവം പറഞ്ഞിട്ടുണ്ട്. മഠത്തിലെ തിരുവായ്മൊഴിയെ കുറിച്ചു ചിന്തിച്ചവണ്ണം എംബെരുമാനാർ ഉലാത്തുകയായിരിന്ന്. പുറകിൽ നിന്നും എംബാർ അവരെ നോക്കിയിരിന്നു. എംബെരുമാനാർ പെട്ടെന്ന് തിരിഞ്ഞു. “പാസുരത്തിലുള്ള “മടിത്തേൻ” എന്ന പദത്തെ ഓര്ത്തായിരുന്നോ?” എന്ന് എംബാർ ചോദിച്ചു. ഇങ്ങിനെ എംബെരുമനാർടെ ഒരു ചെറിയ ചലനം മതി, അവർ ചിന്തിക്കുന്നതെ എംബാർ മനസ്സിലാക്കാൻ.
തൻടെ ചരമ ദശയില്, പരാശര ഭട്ടർ ശ്രീരംഗത്തിൽ നിന്നും സംപ്രദായത്തെ നിർവഹിക്കണുവെന്ന് എംബാർ ഉത്തരവിട്ടു. എംബെരുമാനാർ തിരുവടികളേ അഭയമെന്നു പരാശര ഭട്ടർ എപ്പോഴും ചിന്തിക്കണുവെന്നു എംബാർ പറഞ്ഞു. എംബെരുമാനാരെ ആഴ്ന്നു ദ്യാനിച്ചു എംബാർ തൻടെ ചരമ തിരുമേനിയെ വിട്ടു എംബെരുമാനാരോട് നിത്യ വിഭൂതിയിലിരിക്കാൻ വേണ്ടി പരമപദത്തെയെത്തി.
എംബാർ പോലെ എംബെരുമാനാരിടത്തും നമ്മുടെ ആചാര്യനിടത്തും ആശാപാശം ഉണ്ടാകണുവെന്ന് എംബാരുടെ താമരപ്പദങ്ങളെ തൊഴാം.
എംബാരുടെ തനിയൻ
രാമാനുജ പദ ഛായാ ഗോവിന്ദാഹ്വ അനപായിനീ
തദാ യതത സ്വരൂപാ സാ ജീയാൻ മദ് വിശ്രമസ്ഥലീ
അർഥം
രാമാനുജരുടെ പാദ നിഴലായി അവരുടെ സത്യ സ്വരൂപത്തെ അറിഞ്ഞവരായ ഗോവിന്ദ ഭട്ടരുടെ തിരുവടികളാണ് ജ്ഞാൻ വിശ്രമിക്കാനുള്ള സ്ഥലം.
അടുത്ത ബ്ലോഗില് പരാശര ഭട്ടരുടെ വൈഭവം.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: http://acharyas.koyil.org/index.php/2012/09/07/embar-english/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
5 thoughts on “എംബാർ”
Comments are closed.