മധുരകവി ആഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

madhurakavi

തിരുനക്ഷത്രം – മേടം, ചിത്ര

അവതാര സ്ഥലം – തിരുക്കോളൂർ

ആചാര്യൻ – നമ്മാഴ്വാർ

ദിവ്യ പ്രബന്ധം – കണ്ണിനുണ്‍ ചിരുത്താംബു

പരമപദം അടഞ്ഞ സ്ഥലം –  ആഴ്വാർ തിരുനഗരി

നംബിള്ളൈ വ്യാഖ്യാന അവതാരികയില് അഴകായി വെളിപ്പെടുത്തിയ മധുരകവി ആഴ്വാരുടെ മഹിമയെ നമുക്ക് ഇവിടെ കാണാം.

സാമാന്യ ശാസ്ത്രവാണ് ഋഷികൾടെ ലക്ഷ്യം. ഐശ്വര്യം, കൈവല്യം, ഭഗവദ് കൈങ്കര്യം എന്നിവകളെ പുരുഷാർഥമെന്നു കണക്കാക്കുന്നു. പുരുഷാർഥമ് എന്നാൽ ആത്മാവുടെ  ലക്‌ഷ്യം എന്നാണ്.  ആഴ്വാർകളുടെ ദൃഷ്ടികേന്ദ്രം പ്രിയവായി ശ്രീമൻ നാരായണനെ സേവ ചെയ്യുന്ന ഉത്ഥമ പുരുഷാർഥമാണ്.  മധുരകവി ആഴ്വാർ ഭഗവദ് കൈങ്കര്യത്ത്തിന്റെ സാരാംശവായ ഭാഗവത കൈങ്കര്യത്തിലെ ഉണ്ണം വയിച്ചു. ഭഗവാൻ,  തന്റെ ഭക്തർക്ക്‌ ചെയ്യുന്ന സേവനത്തെ അഭിനണ്ടിക്കുകയാണ്. അവനെ സേവനം ചെയ്യുന്നതെക്കാൽ കുടുതലായി. തീർച്ചയായും.

ശ്രീ രാമായണതിലും ഇതേ കാണാം. ശ്രീ രാമായണം ഉപബ്രുഹ്മ്മണം എന്നാണ് . വേദത്തിന്റെ രഹസ്യാർഥങ്ങളെ വിവരിച്ചു, മുഖ്യ ഭാവങ്ങളെ കൃത്യമായി സ്ഥാപിക്കുകയാണ്.

  • പെരുമാൾ (ശ്രീ രാമൻ) ധര്മസ്വരുപനാണ് – അത് കൊണ്ട് “പിതൃ വചന പരിപാലനം” (അച്ചന്റെ ചൊല്ല് അനുസരിക്കുക) മുതലായ സാമാന്യ ധര്മങ്ങളെ പ്രമാണീകരിച്ചു.
  • ഇളയ പെരുമാൾ (ലക്ഷ്മണൻ) ശേഷത്വമെന്ന വിശേഷ ധർമത്തിനെ തെളിയിച്ചു. ഒരു വേലക്കാരൻ ഇപ്പോഴും യജമാനനെ പിന് തുടർന്ന്  വെലചെയ്യെണും എന്നാണ്. ലക്ഷ്മണൻ “അഹം സര്വം കരിഷ്യാമി” (നിന്നക്ക് വേണ്ടതെല്ലാം ജ്ഞാൻ ചെയ്യാം) എന്ന് ശ്രീ രാമനിടം പറഞ്ഞു. പറഞ്ഞത് പോലെത്തന്നെ പ്രവർത്തിച്ചു.
  • ശ്രീ ഭരതാഴ്വാൻ പാരതത്രിയത്തെ ഉറപ്പിച്ചു. ഇതാണ് ജീവാത്മർകലുടെ വാസ്തവമായ സ്വരൂപം. തന്റെ സ്വന്തം ഇഷ്ടം എന്ന് ഒന്നുമില്ലാത്ത യജമാനന്റെ ഇഷ്ടത്തെ മാത്രം അനുസരിക്കുന്നതാണ് പാരതന്ത്രിയം. ഭരതനെ അയോധ്യയിൽ വസിച്ചു രാജ്യത്തെ സൂക്ഷിക്കാം പറഞ്ഞു. ഇതേ പരമോന്നത ഉത്തരവായി ഭരതൻ തന്റെ ശിരസ്സിലേറ്റ്രെടുത്തു. ശ്രീ രാമൻ വനത്തില് ധരിച്ചിരുന്നതെപ്പോൽ ഉടയാട ഉടുത്തി. ശ്രീ രാമാനെപ്പോൾ തന്നെ അനുഷ്ഠാനങൾ ആചരിച്ചു. അയോധ്യക്ക് വെളിയില് പതിനാലു കൊല്ലം തങ്ങിയിരുന്ന് രാജ്യത്തെ താങ്ങിനിന്നു.
  • ശ്രീ ശതൃഘ്നാഴ്വാൻ (ശത്രുഘ്നൻ) നമ്മുടെ സ്വരൂപമായ ഭാഗവത ശേഷത്വത്തെ തെളിയിച്ചു. വേറൊന്നിലും താല്പര്യമില്ലാത്തെ വെറുതെ ഭരതാഴ്വാനെ പിന്തുടർന്തു സേവനം ചെയ്തിരുന്നു.

സതൃഘ്നൻ പുര്ണ്ണമായി ശരണാഗതി ചെയ്തതു കൊണ്ട് രാമന് ഏറ്റുവും പ്രിയപ്പെട്ട അനിയനാണ് എന്ന് ശ്രീ ഭാഷ്യകാരർ (രാമനുജർ) പറഞ്ഞതെ നംബിള്ളൈ എടുത്തുക്കാണിക്കുന്നു.

ഭാഗവത നിഷ്ഠയോടെ പ്രവർത്തിച്ച ശത്രുഘ്നാഴ്വാൻ പോലെ മധുരകവി ആഴ്വാർ നമ്മാഴ്വാരെ മുഴുവനായി സരണടഞ്ഞു തികച്ചും സേവനഞ്ചെയ്തു. അവരുടെ ലക്ഷ്യവും അതെ അടയാനുള്ള പരിണാമപദ്ധതിയും നമ്മാഴ്വാർ തന്നെയാണ്.  അത് തന്നെയാണ് തന്റെ ദിവ്യ പ്രബന്ധത്തില് മധുരകവി ആഴ്വാർ പ്രമാണീകരിച്ചു.

ശ്രീ വചന ഭൂഷണം പിള്ളൈ ലോകാചാര്യർടെ പ്രകൃഷ്ട ഗ്രന്ഥവാണ്. ഇതിന്റെ അന്ത്യത്തെ പ്രകരണം ആചാര്യ അഭിമാന നിഷ്ഠയുടെ മാഹാത്മ്യം കുറിച്ചാണ്. ആചാര്യനെ കുറിച്ചു വാസ്തവമായി പെരുമയും ഗര്വവും ഉണ്ടാവുന്നതാണ്  ആചാര്യ അഭിമാന നിഷ്ഠ. മധുരകവി ആഴ്വാരുടെ ജീവതശൈലിയയും നമ്മാഴ്വരുവായി അവര്ക്കുള്ള സ്നേഹത്തെയുമാണ് ശ്രി വചന ഭൂഷണം ഉദാഹരണിക്കിന്നു.

8 ആം പ്രകരണം ഭഗവാന്ടെ നിർഹേതുക (ഒരു ക്കരനമും ഇല്ലാത്ത പ്രവഹിക്കുന്ന) കൃപയ വിവരിക്കുന്നു. അതേ സമയം, ജീവാത്മരുടെ കര്മങ്ങളെ അനുസരിച്ചു ഫലം നല്കേണ്ടതും അവനാണ്. അങ്ങിനയാണെങ്ങിലു നമ്മൾ ശരണമടഞ്ഞാലും ഭഗവാൻ സ്വീകരിക്കുവോ? തള്ളിക്കലയുവോ?

9 ആം പ്രകരണം ഈ സംശയത്തെ തകര്ക്കുന്നു. ചരമ ഉപായംകൊണ്ട് ആചാര്യൻ ജീവാത്മരെ മോചിപ്പിക്കുമെന്ന് പിള്ളൈ ലോകാചാര്യർ ദ്രുഡീകരിക്കുന്നു. അതെ ഇപ്പോൾ കാണാം.

407 ആം സൂത്രം ഈ സന്ദേഹത്തെ ഇങ്ങിനെ പറയുന്നു.   എമ്പെരുമാൻ സ്വതന്ത്രൻ ആകൈയാൽ കാരുണ്യം കാണിച്ചു നമ്മളെ സ്വീകരിക്കുവോ? ശാസ്ത്രങ്ങലെ അടിസ്ഥാനവാക്കി നമ്മുടെ കർമങ്ങൾക്ക് പ്രതിഫലമായി നമ്മളെ തള്ളിക്കളഞ്ഞു ശിക്ഷിക്കുവോ? അഴകിയ മണവാല മാമുനികൽ, തന്ടെ വ്യാഖ്യാനത്തിലെ, ഈ സുത്രന്തന്നെ നൽകിട്ടുള്ള മറുപടിയ ചുണ്ടിക്കാനിക്കുന്നു. ആചാര്യനെ പറ്റി നിന്നാല് ശങ്ക്കിക്കേണ്‍ദാ. ആചാര്യൻ പരമ കരുണ്യനാണ്. സിഷ്യരായ ജീവാത്മരെ എല്ലായ്പ്പോഴും ഉയർത്താൻ തന്നെ നോക്കിയിറിക്കിന്നു. ഭഗവാനെ ആശ്രയിച്ചത്  കാരണം ആചാര്യൻ പരതന്ത്രൻ എന്നാണ്. തീർച്ചയായിട്ടും നമ്മുടെ വിമോചനത്തെ സംരക്ഷിക്കും.

ഇതേ എംബെരുമാനെ  പരിപൂർണമായി പ്രാപിച്ച പത്തു (മധുരകവി ആഴ്വാരും അണ്ടാളും കുടാത്തെ) ആാഴ്വാർകൽടെ പാസുരങ്ങൽ കൊണ്ട് നിരൂപിക്കാൻ പതൃയില്ലെന്നു 408 ആം സൂത്രം വിസ്തരിക്കുകയാണ്. ആഴ്വാർകൽക്കു എംബെരുമാൻ അകളങ്കവായ ജ്ഞാനം അരുളിട്ടുന്ദു. ഇവര് ഭഗവദ് അനുഭവത്തില് ലയിച്ചിരുക്കുമ്പോൽ ഭാഗവതരെ പുകഴ്ത്തും. എമ്പെരുമാനെ വിട്ടു അകലുമ്പോൾ തീവ്രനൈരാശ്യ കാരണം തലകീഴാകും. മാമുനികൽ ഇതിനെ പല പാസുരങ്ങൽ എടുത്തെഴുതിട്ടുണ്ട്. ആചാര്യ വൈഭവത്തുടെ  ശറ്റിയായ മഹത്വത്തെ ഈ പത്തു  ആഴ്വാരുടെ പാസുരം കൊണ്ട് നിർണ്ണയിക്കാം പറ്റ്രുവില്ലാ. മധുരകവി ആഴ്വാരുടെ പാസുരങ്ങൽ ഉപയോകിക്കണുമെന്നാണ് മാമുനികൽ പ്രസ്താവിച്ചു.

409 ആം സൂതരം, മറ്റേ ആഴ്വാരെക്കാൽ മഹനിയരായി മധുരകവി ആഴ്വാരെ കരുതാൻ കാരണം പറയുന്നു. ഭാഗവതരെ ചില സമയം സ്തുതിച്ചു വേര് സമയത്ത് അവഗണിക്കും മറ്റേ ആഴ്വാരെപ്പോൽ അല്ലാത്തെ, ഇവര് നമ്മാഴ്വാർ വൈഭവത്തെ മാത്രം സ്രദ്ധിക്കിയാണ്. മധുരകവി ആഴ്വാർ വചസ്സുകൾ വഴിയായി നമ്മൾ ആചാര്യ വൈഭവ ഐശ്വര്യത്തെ സംഭൂതമാക്കാം.

മധുരകവി ആഴ്വാറെയും അവരുടെ ഗ്രന്ഥം കണ്ണിനുണ്‍ ചിരുത്താംബെയും മാമുനികൽ ഉപദേശരത്നമാലൈ 25 മറ്റും 26 ആം പാസുരങ്ങളിൽ പുകഴ്ത്തുകയാണ്.

ഉപദേശരത്തിനമാലൈ 25

ഏരാർ മധുരകവി ഇവ്വുലകിൽ വന്തുദിത്ത
ചീരാരും ചിത്തിരയിൽ ചിത്തിരൈനാൾ – പാരുലകിൽ
മറ്റുള്ളവാഴ്വാർകൽ വന്തുദിത്തനാൾകളിലും
ഉറ്റ്രതെമക്കെന്നു നെന്ജേയോർ

അർത്ഥം

അഴകുള്ള മധുരകവി ആഴ്വാർ ഈ ലോകത്തിൽ വന്നു അവതരിച്ചരുളിയ ഇടവ മാസം ചിത്ര നക്ഷത്രമായതു, ഭുമിയില് മറ്റ്രവർകലായ പതിനൊന്നു ആഴ്വാർകൽ അവതരിച്ച തൃനക്ഷത്രങ്ങളെക്കാൾ നമ്മുടെ സ്വരുപത്തിനു ചേർചയുള്ളതെന്നു മനസ്സേ! അറിയുക

ഉപദേശരത്തിനമാലൈ 26

വായ്ത്ത തിരുമന്തിരത്തിൻ മത്തിമമാം പദംപോൾ 
ചീർത്തമധുരകവി ചെയ്കലയൈ – ആർത്തപുകഴ് 
അറിയര്കൾതാങ്ങൾ അരുളിച്ചെയല്നടുവേ
ചേർവിത്താർ താർപരിയം തേർന്തു

അർത്ഥം

സംശാര നിവൃത്തിയായി വിലങ്ങും തൃമന്ത്രതുടെ മധ്യ പദത്തെ പോലെയുള്ള വൈഭവമുള്ള കണ്ണിനുണ്‍ ചിരുത്താംബുടെ താത്പര്യത്തെ അറിഞ്ഞുകൊണ്ട്, നമ്മുടെ പുർവാചാര്യന്മാർ,  ഈ പ്രബന്ധത്തെ, മറ്റേ ആഴ്വാർകൽ അരുളിയ ദിവ്യ പ്രബന്ധങ്ങല്ക്ക് നടുവില് കൂട്ടിച്ചേർത്തു.

പിള്ളൈ ലോകം ജീയർ ഈ പാസുരത്തിന് മനോഹരമായി വിവരിക്കുന്നു.  തിരുമന്ത്രത്തിലെയുള്ള നമ: എന്ന പദത്തെ ക്കണ്ണിനുണ്‍ ചിരുത്താംബിനെ ഉപമിച്ചു മഹത്വത്കരിച്ചു. ജപിക്കുനവന് സംശാരത്തിൽനിന്നു മോചിപ്പിക്കാൻ കഴിവുള്ളതാണ് തിരുമന്ത്രം. ഈ തിരുമന്ത്രത്തിലെ നമ: എന്ന പദം ഏറ്റ്രുവും അതിപ്രധാനമായ ശബ്ദം. നമ്മത്തന്നെ സംരക്ഷിക്കാൻ നമക്ക് യാതൊരു പങ്കാളിത്തമില്ലയെന്നാണ്  ഈ വാക്ക് സ്പഷ്ടമായി വിധിക്കിന്ന്. നമ്മളെ രക്ഷിക്കാൻ, നമ്മുടെ  യജമാനനെ (എമ്പെരുമാൻ) പറ്റി നില്കേണ്ടതാണ്.  നമ്മുടെ സുരക്ഷക്കായി ആചാര്യനെ മുഴുവനും വിശ്വസിക്കുക, എന്ന സിദ്ധാന്ത്തിക്കുകയാണ്,  മധുരകവി ആഴ്വാരുടെ പ്രബന്ധം. ഇദ്യേഹം മികച്ച ആചാര്യ നിഷ്ഠരാണല്ലോ. ശാസ്ത്രത്തിന്റെ പരമാർഥവായ സാരമായതുകൊണ്ടാണ്  നമ്മുടെ പൂർവാചാര്യർ  നാലായിരം ദിവ്യ പ്രബന്ധങ്ങളിൽ ഇതു കുറ്റിച്ചേർത്തു. 27 നക്ഷത്രങ്ങളിൽ മധ്യേയുള്ള ഇവരുടെ ചിത്ര നക്ഷത്രതെപ്പോലെ തന്നെ, ഇവരുടെ പ്രബന്ധവും ദിവ്യ പ്രബന്ധ രത്ന ഹാരത്തുടെ മധ്യേയുള്ള രത്നവായിരിക്കുന്നു.

ഇങ്ങിനെ എംബെരുമാനാർ, നംബിള്ളൈ, പിള്ളൈ ലോകാചര്യർ, മാമുനികൽ മറ്റും പിള്ളൈ ലോകം ജീയർ ഒരേ അറ്റിസ്ത്ഥാനതത്ത്വത്തെ ഭംഗിയായി പല ദൃഷ്ടികോണങ്ങളിൽനിന്നു വികസിപ്പിക്കുന്നു.

ഈ അറിവോട് കുടി, മധുരകവി ആഴ്വാരുടെ ചരിത്രത്തെ സ്വാനുഭവിക്കാം.

ദ്വാപര യുഗം 883879 ആം വര്ഷവായ ഈശ്വര വര്ഷം ഇടവ മാസം 15 ആം തിയതി ശുക്ല പക്ഷ ചിത്ര നക്ഷത്രത്തിലെ വെള്ളിയാഴ്ച്ച തിരുക്കുറുകൂർ എന്ന ആഴ്വാർ തിരുനഗരി അടുത്തുള്ള തിരുക്കോളുർ എന്ന ദിവ്യ ദേശത്തിലു  ജൈമിനി സാമ വേദത്തെ അധ്യയനഞ്ചെയ്യും പുര്വസീഖയുടയ ശ്രീവൈഷ്ണവ ബ്രാഹ്മണ കുലത്തില് മധുരകവി ആഴ്വാർ അവതരിച്ചു.  ദിവ്യ സൂരി ചരിതത്തിലെ ഗരുഡ വാഹന പണ്ഡിതർ പറയുന്നു – സൂര്യോദയത്തിനു മുമ്പേ കിഴക്ക് ദിക്കില് കാണപ്പെടുന്ന അരുണോദയം പോലേ വകുളഭൂഷണ ഭാസ്കരർ അവതരിക്കുന്നതിനു മുമ്പേ ഗരുടന്റെ അംശവായും കുമുദൻ എന്ന ഗണപതിയുടെ അംശവായും അവതരിച്ചു (ആഴ്വാർകളെ  എംബെരുമാൻ വളരെ സ്രദ്ധയോടെ സംസാരത്തിൽ നിന്നും തിരഞ്ഞെടുത്തു ദിവ്യാനുഗ്രഹാം നല്കുന്നു എങ്കിലും)

കൃത്യ സമയത്ത് ജാത കർമാവ്, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം മുതലായ സംസ്കാരങ്ങലെ ചെയ്യിച്ചു, വേദങ്ങളെയും ശാസ്ത്രങ്ങലെയും പഠിച്ചു ചെവിക്കിന്പമായ നല്ല വാക്ക് കൊണ്ട് കവിതാരചന ചെയ്യാൻ കഴിവുള്ളവരായതുകൊണ്ട് “മധുരകവി” എന്ന ശ്രേയസ്സു ഉണ്ടായി.  ജ്ഞാന ഭക്തി വൈരങ്ങൾ  അമിതമായതുകൊണ്ട് മുക്തിയരുളുന്ന നഗറങ്ങളായി കീർത്തിക്കപെട്ട അയോധ്യ, മഥുരാ, മായ, കാശീ, കാഞ്ചീ, അവന്തീ, ദ്വാരകാ എന്ന ഏഴു നഗരങ്ങളെയും മറ്റേ ദിവ്യ ദേശങ്ങലെയും സന്ദർശിക്കാൻ യാത്ര പുറപ്പെട്ടു.

nammazhwar-madhurakavi-nathamuni

നമ്മാഴ്വാർ (നടുവിൽ), മധുരകവി ആഴ്വാർ (നമ്മാഴ്വാരുടെ വലംകൈ), നാഥമുനികൽ കാഞ്ചീപുരം ക്ഷേത്രത്തില്

മമ്മാഴ്വാർ (ഇതിനെ മുന്ബെത്തെ ബ്ലോഗില് പരിചയപെട്ടത്‌ ഓര്ക്കുക) പിറന്ന അന്ന് തുടങ്ങി കരച്ചില്, തായ്പ്പാല് കുടിയ്ക്കല് എന്ന ലോകരീതി അനുസരിക്കാത്തപ്പോഴും, ഭഗവതനുഭവത്താലെ വാട്ടമില്ലാത്തെ വളരുകയായിരുന്നു. അവ്വതിശയത്തെ കണ്ട മാതാപിതാക്കൾ എംബെരുമാന്റെ പേരില് ഭാരം ചുമത്തി, പിരന്നപിൻ പന്ത്രണ്ടാം ദിവസം തിരുക്കുറുകൂർ ക്ഷേത്രത്തില് എഴുന്നരുളിയിരിക്കും പൊലിന്തു നിന്ന പിരാൻ സന്നിധിയിലേക്കു കുഞ്ഞിനെ എടുത്തുച്ചെന്നു, പിരാനെ സേവിക്കച്ചെയ്തു. താമ്രപരണി തീരത്തുള്ള ആ ക്ഷേത്രത്തില്, എംബെരുമാൻ, ശങ്ക ചക്ര ധാരിയായി, സുന്ദരമായ താമര പോലെയുള്ള കണ്ണുകൾ, അഭയ ഹസ്തവുമായി, ദിവ്യ മഹിഷികളായ ശ്രീ, ഭൂ, നിളാ ദേവിമാരുടെ കുടിക്കാക്ഷി കൊടുത്തു.

അവിടെത്തന്നെ ആ ദൈവക്കുഞ്ഞിനെ, ലോകരീതിയിൽനിന്നും മാറിയിരിക്കിന്നതു കൊണ്ട് മാരൻ എന്ന് തിരുനാമഞ്ചാർത്തി. അരികെ തിരുവനന്താഴ്വാൻ അവതാരമായിരുന്ന തിരുപ്പുളിയാഴ്വാരടിയില് അണിപൊന്നാലായ വർണച്ചിരുതൊട്ടിലിൽ കണ്ണ്‍ ഉറക്കി, ഇവരെ തന്റെ ശിശുവായി കരുതാത്തെ “എങ്ങൽ കുടിക്കറചേ” (നമ്മുടെ തറവാട്ടിന് രാജാവ്‌) എന്ന് ലാലിച്ചു.  എംബെരുമാൻ സേന മുതലിയാരെ അയച്ചു, അവര്ക്ക് പഞ്ച സംസ്കാരം ചെയ്യിച്ചു ദ്രാവിഡ വേദം ഉൾപെട്ട എല്ലാ അർത്ഥങ്ങലെയും ഉപദേശിപ്പിച്ചു അജ്ഞത മാറ്റാൻ ദിവ്യ ജ്ഞാനമരുളി.  ഇതില് നിന്നും ദ്രാവിഡ വേദം എന്ന ദിവ്യ പ്രബന്ധം അനാദ്യന്തമായതെന്നു മനസ്സിലാക്കാമെന്നു നായനാർ ആചാര്യ ഹൃദയത്തിലെ പറസ്യമാക്കുകയാണ്.

ഗർഭവാസിയായ കുട്ടികല്ടെ അറിവ് മായ്ക്കും ശഠ എന്ന വായുവെ പിരക്കുമ്പോൽതന്നെ ഹൂങ്കരിച്ചു തന്നെ ഭരിക്കാത്തെ വിരട്ടിക്കളഞ്ഞ, ഇവര്ക്ക് ശഠകോപർ എന്ന പേരുവായി. “നംബെരുമാൽ നമ്മാഴ്വാർ നംജീയർ നംബിള്ളൈ, എന്ബാർ അവരവര്തം ഏറ്റ്രത്താൽ – അന്ബുടൈയോര് സാറ്റ്രു തിരുനാമങ്ങൾ” എന്ന് മാമുനികൽ ഉപദേശരത്നമാലൈയിൽ അരുളിയതെപ്പോൽ, നംബെരുമാൾ എന്ന ശ്രീരംഗനാഥൻനം (നമ്മുടെ) ആഴ്വാർ” എന്ന് അഭിമാനിച്ചതാല് , ഇവര്ക്ക് നമ്മാഴ്വാർ എന്ന തിരുനാമം ലഭിച്ചു.

സന്തൃപ്തികൊണ്ട്, പൊലിന്തു നിന്ന പിരാനരുളിയ മകിഴമ്പൂ മാല ച്ചുടിയത് കുറിച്ചു “മകിഴ്മാലൈ മാർബിനർ” എന്നും “വകുളാഭരണർ” തിരുനാമങ്ങളായി. ഇവര തന്നെ തന്റെ തിരുവായ്മൊഴി പ്രബന്ധത്തില് “നാറ്റ്കമഴ് മകിഴ്മാലൈ മാർബിനൻ” (അതായതു ദിവസം മുഴുവനും നറുമണമുള്ള മകിഴമ്പൂ മാലയണിയുന്നവനെന്നാണു) എന്ന് പറയുന്നു (തിരുവായ്മൊഴി 4-10-11). അന്യ മതങ്ങളെന്ന ആനകളെ തന്റെ ദിവ്യ പ്രബന്ധങ്ങളില് അരുളിയ തത്ത്വാർത്തങ്ങൽ കൊണ്ട് മദമ്പോലെയുള്ള ഗർവത്തെയടക്കി, അവകൾക്ക് അങ്കുശമായിരിക്കുന്നതാൽ “പരാങ്കുശർ” എന്ന്  പേർപൊരയായി.

ഇദ്യേഹം തന്നെ പോലെ ഭഗവതനുഭവമുള്ള ശിഷ്യനെ കണ്ടില്ലെന്നു പതിനാറു വയസ്സു വരെ മിണ്ടാതിരുന്നു. അമ്മയും അഛ്ചനും മകനൊരു മഹാത്മായെന്നുണർന്തിട്ടും, മറ്റുള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ലവെന്നു അറിഞ്ഞു, തിരുക്കുറുങ്ങുടി എംബെരുമാനെ പൂജിച്ചു ദിവസങ്ങളെ കഴിച്ചുകൂട്ടിക്കൊണ്ടിരുന്നു.

മധുരകവി ആഴ്വാർ വദനാട്ടു തിരുപ്പതികളെ ദർശിച്ചു വരുമ്പോഴ് അയോധ്യ ചെന്ന് അവിടെ അർചാരൂപിയായി എഴുന്നരുളിയിരുന്ന ശ്രീ രാമപിരാനെയും, സീതാ പിരാട്ടിയയും സേവിച്ചു കുറച്ചു കാലം വസിക്കുമ്പോഴ്, തിരുക്കോളുർ പെരുമാളെ ദിഗ്ഗു നോക്കിത് തൊഴാനായി തെക്കോട്ടു കണ്ണ് തിരിചപ്പോഴ്, കാട്ടുതീ പോലെയൊരു തേജസ്സു കണ്ടു. മേലും രണ്ടു മൂന്നു ദിനങ്ങൾ ഇത് പോലെ കണ്ട്, “ഇത് പ്രകൃതിയിലുണ്ടാകുന്ന തേജസ്സു അല്ല. അസാധാരണവായ ദിവ്യ തേജസ്സു തന്നെ. ഇത് എന്താണുമെന്നു അന്വേഷിക്കാം” എന്നിട്ട് പകല് മുഴുവൻ ഉറങ്ങി, രാത്രിയില്  ആ തേജസ്സു തന്നെ ലക്ഷ്യവായി അതിവേഗത്തില് തെക്കോട്ടു യാത്രയായി.

ശ്രീരംഗത്തെ എത്തി പറിശോധിച്ചപ്പോൽ, അവിടെനിന്നും തെക്കോട്ടു തേജസ്സു കണ്ടു, മേലും തെക്കോട്ടു പോയി. തിരുക്കുറുകൂർ വരെ തെക്കിലെ കണ്ട തേജസ്സു തിരുക്കുറുകുരില് തെക്കേ ദിഗ്ഗിൽ കാണാത്തതാല്, ഈ തേജസ്സു ഈ സ്ഥലത്തിൽ തന്നെയാണ് ഉണ്ടായിരിക്കുമെന്ന് നിർണ്ണയിച്ചു, അവിടെ ആരായുമ്പോഴ്, തിരുപ്പുളിയാഴ്വാരടിയില് പദ്മാസനത്തിലിരുന്ന, കൈയാലെ പരതത്ത്വത്തെ ചിന്മുദ്രയായി  കാണിച്ചുകൊണ്ടു, മഹാതേജസ്വിയായി പരമാചാര്യരായ പരാങ്കുശരെന്ന നമ്മാഴ്വാരെ കണ്ടു “ഇവരാണ് ഈ ജ്യോതി സ്വരൂപൻ” എന്ന് തീരുമാനിച്ചു.

ഇവര്ക്ക് ചെവി കേൽകുവോ, അറിവ് ഉണ്ടോ എന്ന് പരീക്ഷിക്കാനായി ഒരു ഗുണ്ട് കല്ലെയെടുത്തു അവരുടെ മുന്പ് പെട്ടെന്ന്  താഴെയിട്ടുനോക്കി. ആ ശബ്ദം കേട്ട് നമ്മാഴ്വാർ കണ്ണ് തുരന്തു കഠാക്ഷിച്ചു. ഇവര് മിണ്ടുവോ എന്നറിയാനായി “ചെത്തത്തിൻ വയിറ്റ്രിലെ ചെറിയത് കിടന്നാൽ എതെത്തിന്നു എവിടെ കിടക്കും?” (അതായതു ജ്ഞാനമില്ലാത്ത ദേഹവുവായി ആത്മാവ് ബന്ധപ്പെട്ടാൽ, എതെ അനുഭവിച്ചു എതെ ആശ്രയിച്ചിരിക്കും) എന്ന് ചോദിച്ചു.

അതെ കേട്ടു നമ്മാഴ്വാർ, “അതെത്തിന്നു അവിടെ കിടക്കും” (അതായതു ആ ദേഹത്തിലിരിക്കും സുഖ ദു:ഖങ്ങളെ അനുഭവിച്ചുകൊണ്ട് ആ ദേഹത്തെ തന്നെ ആശ്രയിച്ചിരിക്കും) എന്ന് മറുപടി നല്കി. ഇതെക്കേട്ട മധുരകവി ആഴ്വാർ “ഇവര് എല്ലാമറിഞ്ഞ ജ്നാനിയായിരിക്കുന്നു. ഇവരെ ആശ്രയിച്ചു മോചിക്കാം” എന്ന് കരുതി, നമ്മാഴ്വാർ തിരുവടികളില്  വീന്നു നമസ്കരിച്ചു, അവര്തന്നെ എല്ലാമെന്നുകരുതി കൈങ്കര്യഞ്ചെയ്യാൻ തുടങ്ങി.

അതിനെത്തുടർന്ന്, കാരണങ്ങൽക്കെല്ലാം കാരണവും, എല്ലവസ്തുക്കളിൻ സ്വാമിയും, ഏവറെയും നിയന്ത്രകുന്നവനും, എല്ലാ ചേതന അചേതനങ്ങളില് അന്തര്യാമിയും, അഴകിയ കരിനീലത്തിരുമേനി ഉടയവനുമായ ശ്രീവൈകുണ്ഠ നാഥൻ നമ്മാഴ്വാരെ കാണാനാഗ്രഹിച്ചു. പെരിയ തിരുവടിയും, വാഹനവുമായ ഗരുടാഴ്വാൻ അപ്പോഴ്തന്നെ എംബെരുമാന്റെ മുമ്പേ വന്നു. എംബെരുമാനും, ശ്രീ മഹാലക്ഷ്മിയും അവരുടെ മേലിൽ കയറി തിരുക്കുറുകൂർ ചെന്ന്, നമ്മാഴ്വാരുടെ മുമ്പ് തോന്നി അകളങ്കവായ ദിവ്യ ജ്ഞാനം അരുളി.

ഇങ്ങിനെ പരവാസുദേവനും, വ്യൂഹമൂർത്തികളും, വിഭവമൂർത്തികളും, അന്തര്യാമി എംബെരുമാനും, ദിവ്യ ദേശങ്ങലില് എഴുന്നരുളിനിൽകുന്ന അർചാമൂർത്തികളും, തിരുപ്പുളിയാഴ്വാരടിയില് എഴുന്നരുളിയിരിക്കിന്ന നമ്മാഴ്വാരുടെ നെഞ്ജെന്നും ക്കാംബിലെ ദർശനമരുളി. ആ എമ്ബെരുമാങ്കളുടെ സ്വരൂപ രൂപ ഗുണ വിഭൂതികളെ അനുഭവിച്ചു, ആ അനുഭവത്താലുണ്ടായ പ്രീതി ഉള്ളടക്കാങ്കഴിയാത്തെ പുരത്തൊഴുകി, തിരുവിരുത്തം, തിരുവാചിരിയം, പെരിയതിരുവന്താതി, തിരുവായ്മൊഴി എന്നും നാലു ദിവ്യ പ്രബന്ധങ്ങലായി വെളിപ്പെട്ടു.

ഈ പ്രബന്ധങ്ങളെയും ഇവകളുടെ പൊരുളെയും മധുരകവി ആഴ്വാർക്കും മറ്റേ പ്രപന്നർക്കും ഉപദേശിച്ചു. മധുരകവി ആഴ്വാർ ഈ പ്രബന്ധങ്ങളെ പട്ടോല ചെയ്തു. നമ്മാഴ്വാരെ കുറിച്ചു താൻ രചിച്ച “കണ്ണിനുണ്‍ചിരുത്താംബു” എന്നും ദിവ്യ പ്രബന്ധത്തെയും ആഴ്വാരുടെ ദിവ്യ പ്രബന്ധങ്ങളെയും കൈത്താളമെടുത്തു, എപ്പോഴും പാണ്‍ ഗാനഞ്ചെയ്യുകയും, അവയുടെ സാരത്തെ ലോകത്തിന് ഉപദേശിക്കുകയുവായി ജീവിച്ചിരുന്നു.

നമ്മാഴ്വാരുടെ പ്രബന്ധങ്ങളിൽ നൂരു പാസുരങ്ങളായ തിരുവിരുത്തം ഋഗ്വേദ സാരവും, ഏഴു പാസുരങ്ങളായ തിരുവാചിരിയം യജുർവേദ സാരവും, എണ്‍പത്തിയേഴു പാസുരങ്ങളായ പെരിയതിരുവന്താതി അഥർവ്വ വേദ സാരവുമായി കരുതപ്പെടുന്നു. ഇതിനും കുടുതലായി,  ആയിരത്ത് നൂറ്റ്രിരണ്ട് പാസുരങ്ങളെ നൂരു തിരുവായ്മൊഴികളായും (പതികങ്ങൾ), പത്തു ദശകങ്ങളായും ക്രമീകരിക്കപ്പെട്ട ഏറ്റ്രുവും ഉത്കൃഷ്ടമായ  ദിവ്യപ്രബന്ധമായ തിരുവായ്മൊഴി,  വേദങ്ങളിൽ ഏറ്റ്രുവും ഉത്കൃഷ്ടമായ സാമവേദ സാരവാണ് എന്ന് മൂത്തോർ അരുളിട്ടുണ്ട്. എല്ലാ ദിവ്യ ദേശത്തു എംബെരുമാങ്കളും നമ്മാഴ്വാരെ അനുഗ്രഹിക്കാനും നമ്മാഴ്വാരുടെ മങ്ങളാശാസനം (സ്തുതി) സ്വീകരിച്ചു പരിപാലിക്കാനും  തിരുപ്പുളിയാഴ്വാരുടെ  അടിയിലെത്തി.

നമ്മാഴ്വാരുടെ തിരുവായ്മൊഴിയെ അനുഭവിക്കാനായി നിത്യസൂരിമാരും, ശ്വേത ദ്വീപവാസികളും, ഈ ലോകത്തുള്ള ശ്രീവൈഷ്ണവ ശ്രേഷ്ഠന്മാരും, തിരുപ്പുളിയാഴ്വാരടിയിലേ കുടി. ഇങ്ങിനെയുള്ള എംബെരുമാന്റെ ദിവ്യാനുഗ്രഹത്താൽ പൊങ്ങിയ സാത്വിക അഹങ്കാരങ്കൊണ്ട്  താൻ ഈ പ്രകൃതിയില് മഹത്തായി എന്ന് പ്രസിദ്ധിച്ചു. ഭക്തമ്മാരുടെ കൂട്ടത്തെ കണ്ടു “പൊലിക പൊലിക പൊലിക” (തിരുവായ് 5-2) എന്നും തിരുവായ്മൊഴിയാലെ അവർക്ക്  പല്ലാണ്ടു പാടി (അതായതു ആയുസ്സു വളരെണും എന്ന് അനുഗ്രഹിച്ചു) “കലിയും കെടും കണ്ടു  കൊണ്മിൻ” എന്ന പാസുരപ്പകുതിയാലെ വരാനുള്ള മഹാചാര്യരായ എംബെരുമാനാർ കാലം തുടങ്ങി ശ്രീവൈഷ്ണവമ്മാർ സംഘം ലക്ഷോപലക്ഷമായി വർധിക്കാനുള്ളതെ മുങ്കൂട്ടിത്തന്നെ സൂചിപ്പിച്ചു.

നമ്മാഴ്വാർ തന്നെപ്പോലെയും നിത്യസൂരികലെപ്പോലെയും തന്നെ ശരണടഞ്ഞവർക്കു എമ്ബെരുമാനിടത്ത് അശാപാശം ഉണ്ടാകണുമെന്നു അസിര്വദിച്ചു. പരമാതമ, ജീവാത്മ, ഉപായ, ഉപേയ, വിരോധി എന്ന അഞ്ചു സ്വരൂപങ്ങളായ അർഥ പഞ്ചകത്തെയും ദ്വയ മഹാ മന്ത്രത്തിൻ പൊരുളെയും തിരുവായ്മൊഴിയെന്ന ദിവ്യാമ്രുതത്തെ ഭക്തമ്മാർക്ക് പൂർണ്ണമായി വെളിപ്പെടുത്തി.

പിറന്നത്‌ മുതൽ ഈ ലോക ജിവിതത്ല് ചേരാതെ, തായ്പ്പാലും കുടിക്കാതെ, തിരുത്തുളസി നരുമണവായിത്തന്നെ മുളക്കിന്നതു പോലെ എംബെരുമാൻ അരുളിയ മയക്കമില്ലാത്ത സൽഭുദ്ധിയായ ജ്ഞാന ഭക്തികലുടനെ ഇദ്യേഹം അവതരിച്ചത് കൊണ്ട് “വാസുദേവസ്  സർവമിതി മഹാത്മാ സുടുര്ലഭ:” [ഗീത 6-19] (അതായതു “വാസുദേവൻ തന്നെ പരമപ്രാപ്യവും, പ്രാപകവും, താരക പോഷക ഭോഗ്യങ്ങലുമാണ് ” ഇങ്ങിനെ എന്നെ പറ്റ്രിനിൽകുന്നവൻ തന്നെ മഹാത്മാ; അവനെ കണ്ടെത്താൻ പ്രയാസവാണു) എന്ന് ഗിതയില് ശ്രീക്രുഷ്ണൻ പ്രകീർത്തിച്ചതു  നമ്മാഴ്വാരെ ത്തന്നെയെന്ന് മനസ്സിലാക്കാം.

ഇതുകൊണ്ടുതന്നെ പ്രപന്നജന ക്കൂടസ്ഥരായും ആഴ്വാർമാരുടെ  തലവരായും, മറ്റേ ആഴ്വാന്മാരെ അംഗങ്ങളാക്കിയ രൂപവായും മൂത്തോര്  ഇവരെ സ്തുതിച്ചു. ഇവര്ക്ക് ഭൂതത്താഴ്വാറെ ശിരസ്സായും, പൊയ്കൈ പേയാഴ്വാർകളെ  ഇരു കണ്ണുകളായും, പെരിയാഴ്വാരെ മുഖവായും, തിരുമഴിസൈ ആഴ്വാരെ കഴുത്തായും, കുലശേഖരാഴ്വാരെയും തിരുപ്പാണാഴ്വാരെയും രണ്ടു കൈകളായും, തിരുമങ്കൈയാഴ്വാരെ പൊക്കിലായും, മധുരകവിയാഴ്വാരെ തിരുവടികളായും, എംബെരുമാനാരെ തിരുവടിനിലകളായ പാദുകകളായും കരുതുകയാണ്‌ സമ്പ്രദായം.

ഇങ്ങിനെ ഇവർക്ക് സമവായും ഇവരേക്കാൾ ഉയരത്തില്  ഒരു വ്യക്തിയുമില്ലാത്ത ഈ ആഴ്വാർ എംബെരുമാനുടെ തിരുവടിനിലയായിതന്നെ ഉള്ളതുകൊണ്ട് എല്ലാ വിഷ്ണു ക്ഷേത്രങ്ങളില് പെരുമാളുടെ പാദുകകളെ  “ശഠാരി” എന്നും “ശഠകോപൻ” എന്നും വിളിക്കുകയാണ്‌.

ഇങ്ങിനെ പെരുമയുള്ള ഈ ആഴ്വാർ ജീവിത കാലം മുഴുവനും വേരെതെയും ചിന്തിക്കാത്തെ, എമ്ബെരുമാനുടന് കുടി സന്തോഷിച്ചും, അകന്നു ദു:ഖിച്ചും, പരഭക്തി പരജ്ഞാന പരമഭക്തികൾ വളർന്നു, മുപ്പത്തിരണ്ടു തിരുനക്ഷത്രം ഈ ഭൂലോകത്തിൽ ജീവിച്ചു, “ചൂഴ്വിചുംബണിമുകിൽ” (തിരുവായ് 10-9) എന്നും തിരുവായ്മൊഴിയില് എംബെരുമാൻ തനിക്ക് കാണിച്ചതുപോലെത്തന്നെ, അര്ചിരാദിഗതിയിൽ ചെന്ന്, നിത്യസൂരികളെല്ലാവരും സ്വാഗതഞ്ചെയ്യ, വലിയ വൈകുണ്ഠ പട്ടണം പ്രവേശിച്ചു,  തിരുമാമണി മന്ധപത്തില് എംബെരുമാനുടെ നിത്യഭോഗ്യവസ്തുവായി, അന്ത്യമില്ലാത്ത പരമാനന്ദം ലഭിച്ചു.

നമ്മാഴ്വാർ പരപദം ചെന്നപിന്നെ, അവർ അവതരിച്ച തിരുക്കുറുകുരില് അവരുടെ അര്ച്ചാവിഗ്രഹത്തെ എറ്റ്രിയരുളച്ചെയ്തു, അവർക്ക് നിത്യ പക്ഷ മാസ അയന സംവത്സര ഉൽസവങ്ങലെയെല്ലാം സവിശേഷമായി നടത്തി, “കാരിമാരർ വന്താർ, ശഠകോപർ വന്താർ, പരാങ്കുശർ വന്താർ, തിർക്കുറുകൂർ നംബി വന്താർ, തിരുവഴുതി വലനാടർ വന്താർ, തിരുനഗരി പെരുമാൾ വന്താർ, തിരുവായ്മൊഴി പെരുമാൾ വന്താർ, നാറ്റ്കമഴ് മകിഴ്മാലൈ മാർബിനർ വന്താർ, വേദം തമിഴ് ചെയ്ത പെരുമാൾ വന്താർ” എന്ന് പല ബഹുമാനങ്ങളെ മുഴങ്ങി, നാടെങ്ങും ആഴ്വാരുടെ ദിവ്യ പ്രബന്ധങ്ങളെ പരസ്യമാക്കി.

അതെക്കേട്ട അപ്പോഴ് തമിഴ് സംഘത്തിലിരുന്ന വിദ്വാന്മാർ, “ജ്ഞങ്ങളോട് വാദംചെയ്തു ജയിച്ചു സംഘപ്പലക ഏറിയില്ലെങ്കില് ഈ ബഹുമാനങ്ങളെ മുഴങ്ങാൻ അനുവദിക്കുവില്ലാ” എന്ന് തടഞ്ഞു. മധുരകവികളും, “ഇത് ന്യായവാണ്. എന്നാലും ജനങ്ങളുടെ ആഴ്വാർ നിങ്ങളുടെ സംഘപ്പലകക്ക് എഴുന്നരുളാങ്കഴിയുവില്ലാ. ആകയാല്, അവരുടെ തിരുവായ്മൊഴിയിൽ “കണ്ണൻ കഴലിണൈ” എന്നും ചെരുകഷ്ണം മാത്രമെഴുതിയ ഈ ഓല നിങ്ങളുടെ പലകയില് വയിക്കുക. പലക ഇതിനെ ഇടങ്കൊടുത്താൽ  ആഴ്വാരെ ഏറ്റ്രുക്കൊണ്ടതായി കരുതാം” എന്ന് ആ ഓലയ കൊടുത്തു. അങ്ങിനത്തന്നെ മുന്നൂരു തമിഴ് വിദ്വാന്മാര് എരിയിരുന്ന സംഘപ്പലകയില് വയിച്ചു. പെട്ടെന്ന് ആ പലക ആ മുന്നൂരു വിദ്വാന്മാരെയും താൻ പൊങ്ങിക്കിടക്കും  പൊന്താമര പൊയ്കയില് മധുരകവി ആഴ്വാർ തലകീഴായിത്തള്ളി “കണ്ണൻ കഴലിണൈ” എന്നും ആഴ്വാർ വാമൊഴി എഴുതിയിരിക്കും ഓല മാത്രം ധരിച്ചു പൊങ്ങിക്കിടന്നു.

വെള്ളത്തില് വീന്ന വിദ്വാന്മാർ മുങ്ങി അടിപതറി എഴുന്തു പതുക്കെ നീന്തി കര ചേർന്ന് “എംബെരുമാനലെ മയക്കമില്ലാത്ത സല്ഭുദ്ധി അരുളിക്കിട്ടിയ നമ്മാഴ്വാർ പാടിയ പാസുരങ്ങൽ തന്നെയാണ് തിരുവായ്മൊഴി മുതലായ ദിവ്യ പ്രബന്ധങ്ങൾ” എന്ന് തിരിച്ചറിഞ്ഞു ഗര്വമോഴിഞ്ഞു, ആഴ്വാരെ അവഗണിച്ചതിനെ അനുതാപങ്കൊണ്ട്, അതിനെ പ്രായശ്ചിത്തവായി  ഓരോരുത്തരും ഒരു സ്തുതിയ രചിച്ചു. ആ പാട്ടുകളുടെ മുതൽ പദങ്ങളെ ചെർത്തപ്പോഴ് –

“ചേമങ്കുറുകൈയോ ചെയ്യ തിരുപ്പാർകടലോ
നാമം പരങ്കുശമോ നാരണമോ – താമൻ
തുളവോ വകുളമോ തോളിരണ്ടോ നാങ്കു
മുളവോ പെരുമാനുക്കു”

എന്നും പാട്ടായി. ഈ കവിതകൊണ്ട് ശ്രീമന്നാരായണൻ തന്നെ നമ്മ്മ്മാഴ്വാരായി അവതരിച്ചു എന്ന് അവർ അർഥമാക്കി. തമിഴ് സംഘത്തുടെ തലവനായ വിദ്വാൻ ഇങ്ങിനെ ഒരു ആ ശു കവിത രചിച്ചു –

ഈയാടുവതോ ഗരുഡർകെതിരേ യിരവിക്കെതിർ മിന്മിനിയാടുവതോ
നായോടുവതോ ഉരുമിപ്പുളിമുൻ നരികേശരിമുന്നടയാടുവതോ 
പേയാടുവതോ பேഎഴിലൂർവശിമുൻ പെരുമൻ വകുളാഭരണന്നരുൾകൂർന് 
തോവാതുരൈയായിര മാമരൈയിൻ നൊരുചൊർപൊരുമോ വുലകിർകവിയേ

അർത്ഥം –

ഗരുദനെപ്പോലെ ഈയിനെ പരക്കാങ്കഴിയുവോ? സൂര്യനെപ്പോലെ പ്രകാസിക്കാൻ മിന്ന്നമിനുങ്ങിയിന് കഴിവുണ്ടോ? പട്ടിയുടെ കുരച്ചാല് പുലിയുടെ ഗര്ജ്ജനയിനു മുമ്പ് എത്ര മാത്രം? കുറുക്കനെ സിംഹത്തിനെപ്പോൽ ഗാംബിര്യവായി നടക്കാനാകുവോ? അഴകിയ ഊർവശിയിനെതിരായി പേയ് നർത്തനഞ്ചെയ്യാനൊക്കുവോ? മറ്റ്രെല്ലാ കവിതകളും വ്വകുളഭരണ പെരുമൻ ദയവായി അരുളിയ  തമിഴ് വേദത്തിൻ ഒരു ചൊല്ലിനുപോലും സമവാകുവോ?”

ആ വിദ്വാൻമാരെല്ലാരും തന്നെ ആഴ്വാരുടെ ബഹുമാനങ്ങളെ മുഴങ്ങി അവർക്ക് പലവിദവായ പ്രത്യേക മര്യാദകൾ നല്കി.

ഇങ്ങിനെ മധുരകവിയാഴ്വാർ നമ്മാഴ്വാരിനെ കൈങ്കര്യഞ്ചെയ്തും അവരുടെ പെരുമകളെ പരസ്യപ്പെടുത്തിയും ഈ ഭുലോകത്തില് ചില കാലം ജീവിച്ചു, “നംബുവാർ പതി വൈകുന്തം കാണ്‍മിനേ” (കണ്ണിനുണ്‍ – 11) (അതായതു ആചാര്യനെ ശരണടഞ്ഞവര് വൈകുണ്ഠംകാണും) എന്ന് അവര് പരഞ്ഞതപ്പോലെതന്നെ, പരമ പടം ചെന്ന് അവിടെയും വേറൊരു ദൈവം അറിയാത്തവരായി നമ്മാഴ്വാരിനെ സേവനഞ്ചെയ്യാൻ തിരുനാട്ടിലേക്ക് എഴുന്നരുളി.

ശ്രീവചനഭൂഷണ ചൂർണകളും അവയുടെ വ്യാഖ്യാനങ്ങളും മധുരകവി ആഴ്വാരുടെ കീർത്തിയെ  വിവരിക്കുകയാണ്.

മധുരകവി ആഴ്വാരുടെ തനിയൻ –

അവിദിത വിഷയാന്തര: ശഠാരേ: ഉപനിഷദാം ഉപഗാന മാത്ര ഭോഗ: |
അപി ച ഗുണ വശാത്  തദേക ശേഷി മധുരകവിർ ഹ്രുദയേ മമാവിരസ്തു ||

ഇവരുടെ അർചാവതാര അനുഭവങ്ങളെ ഇവിടെ കാണാം –http://ponnadi.blogspot.in/2012/10/archavathara-anubhavam-madhurakavi.html.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2015/05/01/madhurakavi-azhwar-malayalam/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org