സേന മുതലിയാർ (വിഷ്വക്സേനർ)

ശ്രീ:

ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഇതിന് മുമ്പുള്ള ബ്ലോഗിലെ പെരിയ പെരുമാൾ മറ്റും പെരിയ പിരാട്ടിയുടെ ചരിത്രത്തെ ആശ്വദിച്ചു. മേൽപ്പോട്ടു ദിവ്യ ദമ്പതി കളുടെ സൈന്യാധിപരായ വിഷ്വക്സേനരെ ദർശിക്കാം. ശ്രീ വിഷ്ണു സഹസ്രനാമത്തിന്റെ “യസ്യദ്വിരദവക്ത്രാദ്യാ:” എന്ന രണ്ടാമത്തെ ശ്ലോകത്തിൽ നമ്മൾ  “ബുദ്ധിമുട്ട് / മുടക്കം / തടസ്സം ഇല്ലാത്താക്കുന്ന വിഷ്വക്സെനരെ വന്ദിക്കുന്നു”.

vishwaksena

സേന മുതലിയാർ (വിഷ്വക്സേനർ)

തിരുനക്ഷത്രം: തുലാം, പൂരാടം

അരുളിയ ശാസ്ത്രം: വിഷ്വക്സേന സംഹിത

ഇവർ ഒരു നിത്യ സൂരിയാണ്. എംബെരുമാനുടെ ആധീനവായ നിത്യ മറ്റു ലീല വിഭുതികളെ ഇദ്യേഹം മേല്നോട്ടംവഹിക്കുകൈയാണ്. സേന മുതല്വർ, സൈന്യാധിപർ, വേത്രധരർ, വേത്രഹസ്തർ എന്ന് പല തിരുനാമങ്കളുണ്‍ടു. ഇവരുടെ ദിവ്യ മഹിഷിയുടെ തിരുനാമം സൂത്രാവതി. എംബെരുമാനുടെ ശേഷ പ്രസാദം ആദ്യം ഇവര്ക്ക് വിനിയോഗം ചെയ്യപ്പെടുന്നത് കാരണം ശേഷാസനർ എന്ന തിരുനാമവും കൂടി.

ഇതാ നമ്മുടെ അനുഭവമാകുന്ന ഈ ഗുരു പരമ്പര ചരിത്രത്തിലെ മൂണാമത്തെ ആചാര്യനായി സേന മുതലിയാർ ആരാധിക്കപ്പെടുന്നു. പെരിയ പിരാട്ടി തന്നെയാണ് ഇവരുടെ ആചാര്യൻ. എല്ലാ ആഴ്വാരും ശിഷ്യരകളാണ്.

എംബെരുമാൻ അരുളിയ പരപദമായ നിത്യ മറ്റും ലീല വിഭുതികളെ ഇദ്യേഹം തൻ ഭാര്യമാരോട് ആനന്ദമായി അനുഭവിക്കുന്നത് പൂർവാചര്യമുഖേണ അറിയിന്നതാണ്. അത് കൂടാത്തെ, എമ്ബെരുമാൻ രാജകുമാരനെ പോലേയും സേന മുതലിയാർ മുത്ത മത്രിയ പോലെയും പറയപ്പെടുന്നത്‌ കേക്കുന്നു.

എമ്ബെരുമാനും സേന മുതലിയാരും തമ്മിലുള്ള സംബന്ധം സ്തോത്ര രത്നം എന്നും ആളവന്താരുടെ ഗ്രന്ഥത്തിൽ നാല്പത്തിയിരണ്ടാം ശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.                                                                                          –
ത്വദീയ ഭുക്ത ഉജ്ഝിത ശേഷ ഭോജിനാ
ത്വയാ നിസൃഷ്ട ആത്മ ഭരേണ യദ്യഥാ |
പ്രിയേണ സേനാപതിനാ ന്യവേദി തത്
തഥാ അനുജാനന്തം ഉദാര വീക്ഷണൈ: ||

എമ്ബെരുമാനിടത്‌ സേന മുതലിയാറെ കുറിച്ചുള്ള അഭിനന്ദനമാണ് ഈ സ്ലോകം.

അർത്ഥം –

അങ്ങൈയുടെ ശേഷ പ്രസാദം ആദ്യം കൈക്കൊള്ളുന്നത് വിഷ്വക്സേനർ തന്നെയാണ്. നിത്യ ലീല വിഭൂതി സാമ്രാജ്യങ്ങളെ നിര്വഹിക്കാൻ അങ്ങെയുടെ അനുമതി കിട്ടിയവരും അവർ തന്നെയാണ്. എല്ലാവര്ക്കും പ്രിയനാണ്. അങ്ങെയുടെ ഉദാര കടാക്ഷം മാത്രം കണ്ടു എല്ലാ കാര്യങ്ങളും നല്ലവണ്ണം ചെയ്യാൻ കഴിവുള്ളവരാണ്. അങ്ങെയുടെ തിരുമനസ്സരിഞ്ഞു അത് നല്ലവണ്ണം പൂർത്തിയാക്കാൻ കഴിവുള്ളവരാണ്.

സേന മുതലിയാരുടെ തനിയന് :

ശ്രീരംഗചന്ദ്രമസം ഇന്ദിരയാ വിഹർതും
വിന്യസ്യ വിസ്വ ചിദചിന്നയനാധികാരം |
യോ നിര്വഹത്യ നിശമംഗുലി മുദ്രയൈവ
സേനാന്യം അന്യ വിമുഖാസ്  തമശി ശ്രിയാമ ||

നമ്മളും, ആ എമ്ബെരുമാനിടത് പരമാർത്ഥമായ ഭക്തനാകുവാൻ സേന മുതലിയാരെ പ്രാർത്ഥിക്കാം.

അടുത്ത ബ്ളോഗ് പോസ്റ്റിലെ പ്രപന്ന ജന കുടസ്തർ എന്ന കിര്ത്തിയുള്ള നമ്മാഴ്വാരെ ദർശിക്കാം.

അടിയൻ സൌരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2015/04/21/senai-mudhaliar

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

15 thoughts on “സേന മുതലിയാർ (വിഷ്വക്സേനർ)”

Comments are closed.