ഉയ്യക്കൊണ്ടാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാണ്‍ വഴി ഗുരുപരബരയിൽ നാഥമുനികള്ക്കടുത്ത ആചാര്യരായ ഉയ്യക്കൊണ്ടാരുടെ ചരിത്രത്തെ ആശ്വദിക്കാം.

uyyakondar-alwai

ഉയ്യക്കൊണ്ടാർ – ആഴ്വാർ തിരുനഗരി

തിരുനക്ഷത്രം – മേടം, കൃത്തിക

അവതാര സ്ഥലം – തിരുവെള്ളരൈ

ആചാര്യൻനാഥമുനിക

ശിഷ്യന്മാർ – മണക്കാൽ നംബി, തിരുവല്ലിക്കേണി പാണ്‍ പെരുമാൾ അരയർ, ചേത്താവൂർ ചെണ്ടലങ്കാര ദാസർ, ശ്രീ പുണ്ടരീക ദാസർ, ഗോമഠം തിരുവിണ്ണകരപ്പൻ, ഉലകപെരുമാൾ നങ്കൈ.

ഇവർ പിറന്ന സ്ഥലവായ തിരുവെള്ളരൈ (ശ്വേത ഗിരി) ദിവ്യ ദേശത്തിലേയുള്ള എംബെരുമാന്റെ പേരായ പുണ്ടരീകാക്ഷർ തന്നെയാണ് ഇവര്ക്കിട്ട പേര്. പദ്മാക്ഷർ എന്നും അറിയപ്പെട്ട ഇവർ പിന്നിട് ഉയ്യക്കൊണ്ടാർ എന്ന് പ്രാബല്യവായി.

നമ്മാഴ്വാരുടെ ദിവ്യാനുഗ്രഹം കിട്ടിയ പിന്നെ, നാഥമുനികൾ, കാട്ടു മാന്നാർ കോയിലിലേക്കു മടങ്ങി വന്നു, ശ്രീവൈഷ്ണവ സമ്പ്രദായത്തെ ഉപദേശിക്കാൻ തുടങ്ങി. കുറുകൈ കാവലപ്പൻ പോലെ ഉയ്യക്കൊണ്ടാരും നാഥമുനികളുടെ പ്രഥമ സിഷ്യനാണ്. കുറുകൈ കാവലപ്പനെ അഷ്ടാങ്ങ യോഗം പഠിപ്പിച്ചു. അഷ്ടാങ്ങ യോഗങ്കൊണ്ട്, യാതൊരു ദേഹ സംബന്ധവായ അവസ്ഥയെക്കുരിച്ചും ചിന്ദിക്കാത്തെ, തുടര്ച്ചയായി ഭഗവാനെ അനുഭവിക്കാം. ഉയ്യക്കൊണ്ടാർക്കും അഷ്ടാങ്ങ യോഗം പഠിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു.

“പിണം കിടക്ക മണം പുണരലാമോ” (അതായതു എത്തരയോ സംസാരികൾ സത്യ ജ്ഞാനമില്ലാത്തെ കഷ്ടപ്പെടുമ്പോഴ്, ഒറ്റയ്ക്ക് ഭഗവാനെ അനുഭവിക്കാമോ) എന്ന് ഉയ്യകൊണ്ടാർ മറുപടി പറഞ്ഞു. ഇതേ കേട്ട നാഥമുനികൾ ഉയ്യക്കൊണ്ടാരുടെ ഔദാര്യത്തെ അഭിനന്ദിച്ചു.  നാഥമുനികൾ ഭാവിയരിഞ്ഞു, തന്‍റെ മകൻ ഈശ്വര മുനിക്ക്‌ മകൻ പിറക്കുമെന്നും അവനെ യമുനൈത്തുരൈവരെന്ന പേര് വയിക്കണുമെന്നും, ശിഷ്യന്മാർ രണ്ടു പേരും  തന്നിടം പഠിച്ചതു എല്ലാം ആ പൌത്രനെയും പഠിപ്പിക്കണുമെന്നു നിർദേശിച്ചു.

നാഥമുനികളുടെ കാലത്തിനു ശേഷം ദര്ശന പ്രവർത്തകരായ (അതായതു സമ്പ്രദായത്തെ രക്ഷിക്കാനും പ്രചരിപ്പിക്കാനും ചുമതലയുള്ളവർ) ഉയ്യക്കൊണ്ടാർ ദിവ്യ ജ്ഞാനതതെ തന്‍റെ ശിഷ്യന്മാർക്ക് ഉപദേശിക്കുകയായിരുന്നു.  ഇവര് പരമപദത്ത്തിലേക്ക് പോകുന്ന സമയത്ത് തന്റെ പ്രഥമ ശിഷ്യൻ മണക്കാൽ നംബിയെ അടുത്ത ആചാര്യനായിരുന്നു സമ്പ്രദായത്തെ രക്ഷിക്കണുമെന്നും, യമുനൈത്തുരൈവരേ അവര്ക്ക് പിൻഗാമിയായി തയ്യാരാക്കണുമെന്നും കല്പിച്ചു.

യമുനൈത്തുരൈവർ യാരാണ്? മണക്കാൽ നംബിയുടെ ചരിത്രത്തെ കേട്ടാൽ മനസ്സിലാക്കാം. അതാണ് അടുത്ത ബ്ലോഗ്‌. അതിനു മുമ്പ് ഉയ്യക്കൊണ്ടാർ തനിയനെ അനുസന്ദിക്കാം.

ഉയ്യക്കൊണ്ടാർ തനിയൻ –

നമ: പംകജ നേത്രായ നാഥ: ശ്രീ പാദ പംകജേ !
ന്യസ്ത സർവ ഭരായ അസ്മാദ് കുല നാഥായ ധീമതേ ||

അർത്ഥം  –

നാഥമുനികളുടെ താമരപ്പദത്ഥെ പ്രാപിച്ചവരും പ്രപന്നര്കളുടെ തലവരും, മഹാജ്ഞാനിയുമായ പുണ്ടരീകാക്ഷരെ നമസ്കരിക്കിന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2015/05/03/uyyakkondar-malayalam/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org