നാഥമുനികൾ

ശ്രീ:

ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

നമ്മാഴ്വാറെ കുറിച്ചുള്ള ബ്ലോഗിൽ നിന്ന് നമ്മൾ ഇപ്പോൾ ഓരാണ്‍ വഴി ഗുരു പരമ്പരയിലെ അടുത്ത ആചാര്യനായ നാഥമുനികളുടെ  ബ്ലോഗിലാണ്.

nathamunigal

നാഥമുനികള് – കാട്ടു മന്നാർ കോയിൽ ക്ഷേത്രത്തില്

തിരുനക്ഷത്രം: മിഥുനം, അനിഴം

അവതാര സ്ഥലം: കാട്ടു മന്നാർ കോയിൽ (വീര നാരായണ പുറം)

ആചാര്യൻ: നമ്മാഴ്വാർ

ശിഷ്യന്മാർ: ഉയ്യക്കൊണ്ടാർ, കുറുകൈ കാവലപ്പൻ, പിള്ളൈ കരുണാകറ ദാസർ, നംബി കരുണാകര ദാസർ, ഏരു തിരുവുടൈയാർ, തിരുക്കണ്ണമങ്കൈ ആന്ദാൻ, വാനമാമലൈ ദൈയ്വനായക ആണ്ടാൻ, ഉരുപ്പട്ടൂർ ആച്ചാൻ പിള്ളൈ, ചോകത്തൂരാഴ്വാൻ, കീഴൈയകത്താഴ്വാൻ, മേലൈയകത്താഴ്വാൻ

ഗ്രന്ഥങ്ങൽ: ന്യായ തത്വം, യോഗ രഹസ്യം, പുരുഷ നിർണയം

ഈശ്വര ഭട്ടാഴ്വാരുടെ മകനായി ശ്രീമൻ നാഥമുനികൾ അവതരിച്ചു. ഇദ്യേഹം ശ്രീ രംഗനാഥ മുനി എന്നും നാഥ ബ്രഹ്മർ എന്നും അറിയപ്പെടുന്നു. ആഷ്ടാങ യോഗത്തിലും ദൈവീക സങ്ങീതത്തിലും നിപുണരാണ്. ഈശ്വരന്റെ മുംബില്‍ ദൈവീക ഗാനങ്ങളെ അഭിനയത്തോട് പാടുന്ന അറയർ സേവയെ തുടങ്ങിയവരാണ്. ശ്രീരംഗം, ആഴ്വാർ തിരുനഗരി, ശ്രീവില്ലിപുത്തൂർ മുതലായ ക്ഷേത്രങ്ങളില്  അരയർ സേവ ഇന്നും തുടരുന്നുണ്ട്.

നാഥമുനിഗൽ തന്റെ അച്ചൻ, മകൻ (ഈശ്വര മുനി) പിന്നും കുടുംബത്തോട് കുടി തീർത്ഥയാത്ര പോയി. വട മതുരൈ, വൃന്ദാവനം,ഗോവർദ്ധന ഗിരി, ദ്വാരകൈ, ഭദ്രികാശ്രമം, നൈമിശാരണ്യം മുതലായ ഇടങ്ങൾക്കു പോയി. യമുനാ നദി തീരത്തു ഗോവർദ്ധനപുരം എന്ന ഗ്രാമത്തില് താമസിച്ചു. യമുനൈ തുരൈവരുടെ രുപത്തിളിണ്ടായിരുന്ന എംബെരുമാനെ സേവ ചെയ്തു. ഒരു ദിവസം, കാട്ടു മന്നാർ കോയില് മടങ്ങിപ്പോകാൻ, എംബെരുമാൻ സ്വപ്നം സാധിച്ചു. മടങ്ങി വരുകയിൽ വാരണാസി, പുറി ജഗന്നാഥ്, സിംഹാചലം, തിരുവേങ്കഠം, ഘഠികാചലം, കാഞ്ചീപുരം, കാഞ്ചീപുരത്തെ സുറ്റ്രിയുള്ള ദിവ്യ ദേശങ്ങൾ, തിരുവഹീന്ദ്രപുരം, തിരുക്കോവലൂർ, ശ്രീരംഗം, തിരുക്കുടന്തൈ എന്ന് എല്ലാ സ്ഥലങ്ങളിലും മങ്ങളാശാശനച്ചെയ്തു  അവസാനം കാട്ടു മന്നാർ കോയിൽ തിരുച്ചെത്തി.

മേല്നാടെന്നു അറിയപ്പെടുന്ന തിരുനാരായണപുരത്തിൽ നിന്നും ഒരു ശ്രീവൈഷ്ണവ സംഘം കാട്ടു മന്നാർ കോയില് സന്ദര്സിച്ച്ചു. അവിടത് മന്നനാർ എന്ന എംബെരുമന്റെ മുംബിൽ “ആരാവമുതേ” എന്ന് തുടങ്ങും തിരുവായ്മൊഴി പതികത്തെ പാടി.  ഈ പാസുരങ്ങളുടെ പൊരുളിൽ വശീകരിക്കപ്പെട്ട നാഥമുനികൾ, തിരുവായ്മൊഴിയെക്കുരിച്ചു ആ യാത്രികരിടം ചോദിച്ചു. അവര്ക്ക് ആ പതിഗത്ത്തിനപ്പുറം ഒന്നും അറിഞ്ഞുകുട. പക്ഷേ   തിരുക്കുറുക്കൂരിൽ ചെന്ന് അന്വേഷിച്ചാല്  കുടുതലായി വിവരങ്കിട്ടാൻ സാധ്യമുന്ടെന്നു പറഞ്ഞു.

നാഥമുനികൾ മന്നനാരുടെ അനുമതി വാങ്ങി ആഴ്വാർ തിരുനഗരിയില് എത്തി. മധുരകവി ആഴ്വാരുടെ ശിഷ്യരായ പരാങ്കുശ ദാസരെ കണ്ടു. അദ്യേഹം കണ്ണിനുണ്‍ ചിരുത്താംബു എന്ന പ്രബന്ധത്തെ പഠിപ്പിച്ചു. അതെ പന്തീരായിരം തവണ തുടര്ച്ചയായി തിരുപ്പുളിയാഴ്വാരുടെ (നമ്മാഴ്വാർ യോഗം ചേർന്നിരുന്ന പുളിമാരത്തടി) മുന്പിൽ ജപിക്കാം പറഞ്ഞു. ആഷ്ടാങ യോഗത്തിലെ നിപുണരായ നാഥമുനികൾ നമ്മാഴ്വാരെ ധ്യാനിച്ചു പന്തീരായിരം തവണ കണ്ണിനുണ്‍ ചിരുത്താംബു സഫലമായി ജപിച്ചു. തൃപ്തിയായ നമ്മാഴ്വാർ നാഥമിനികൾ മുംബ് പ്രത്യക്ഷവായി പരിപൂർണ ആഷ്ടാങ യോഗ ജ്ഞാനവും, നാലായിരം ദിവ്യ പ്രബന്ധങ്ങളും, ഈ അരുളിച്ചെയൽകളുടെ മുഴുവൻ അർഥവും അനുഗ്രഹിച്ചു. എംബെരുമാൻ നമ്മാഴ്വാർക്ക് ദിവ്യ ജ്ഞാനം അരുളിയത് പോലെ നമ്മാഴ്വാർ നാഥമുനികൽക്ക് അതെ ദിവ്യ ജ്ഞാനത്തെ അനുഗ്രഹിച്ചു. “അരുൾ  പെറ്റ നാഥമുനി” എന്നാണ് മാമുനികൾ  ഉപദേശരത്നമാലാഇയിൽ പറയുന്നു.

കാട്ടു മാന്നാർ കോയിൽ മടങ്ങി വന്ന നാഥമുനികൾ  നാലായിരം ദിവ്യ പ്രബന്ധങ്ങളെയും മന്നനാരുടെ മുമ്പ് സമർപ്പിച്ചു. സന്തുഷ്ടരായ മന്നനാർ ദിവ്യ പ്രബന്ധങ്ങളെ ക്രമമായി തിരിച്ചു പ്രചരിപ്പിക്കാൻ പറഞ്ഞു.   രാഗവും താളവും കുട്ടിചേർത്ത അരുളിചെയല്കളെ തന്റെ മരുമകന്മാരായ കീഴൈയകത്താഴ്വാൻ, മേലൈയകത്താഴ്വാൻ എന്ന ഇരുവരെ പഠിപ്പിച്ചു അവരുടെ മൂല്യവായി പ്രചരിപ്പിച്ചു.

നാഥമുനികളുടെ ദിവ്യ സംഗീത ജ്ഞാനത്തിനെ തെളിയിച്ച ഒരു സംഭവമുണ്ട്.  അവിടത്തെ രാജാവിനെ സാധാരണ മറ്റും സംഗീത വിദ്വങ്കളെ തിരിച്ചറിയാൻ പറ്റിയില്ല. നാഥമുനികൾ ദിവ്യ സംഗീത വിദ്വാനെ ചുണ്ടിക്കാനിച്ചപ്പോഴ്  നാഥമുനികളുടെ അർഹതയ രാജാവു സംശയിച്ചു. നാഥമുനികൾ നാലായിരം കൈമണികളെ ഒരേ സമയത്ത് ശബ്ദിക്കാം പറഞ്ഞു. ആ കൈമണികളിൽനിന്നും വന്ന സബ്ദങ്കൊണ്ട് അവ ഓരോന്നിന്റെ തൂക്കം ക്രുത്യവായി പറഞ്ഞു. ഇവരുടെ മഹത്ത്വത്തെ മനസ്സിലാക്കിയ രാജാവ്‌ ഒരുപാടു പൊന്നുമ്പൊരുളും കൊടുത്തു. പക്ഷേ നാഥമുനികൾ ആ ധനത്തിനോട് യാതൊരു താല്പര്യവും കാണിച്ചില്ലാ.

തനിക്കു പേരമകൻ പിറക്കുമെന്ന ഭാവി ദർശിച്ചു, ശ്രീക്രുഷ്ണനോടുള്ള കുടുത്തൽ പ്രിയംകൊണ്ട്, യമുനൈ തുരൈവൻ എന്ന നാമമായിരിക്കണുമെന്നു മകൻ ഈശ്വര മുനിയിടം പറഞ്ഞു. ശിഷ്യന്മാരിടവും, തന്റെ നിന്നും പഠിച്ച എല്ലാം, തന്റെ പൌത്രനെയും പഠിപ്പിക്കണുമെന്നും നിർദേശിച്ചു. ഈ പൌത്രനാണും ആലവന്താരായി പിന്നിട് സമ്പ്രദായത്തിന്റെ ചുമതല ഏറ്റ്രെടുക്കാനുള്ളവര്.

നാഥമുനികൾക്കു ദ്യാനത്തിലുള്ളപ്പോഴ്  തന്നെച്ച്ചുട്രി നടക്കുന്ന ഏതുമറിയാൻ വൈയാ. അങ്ങിനെ, ഒരു പ്രാവശ്യം രാജാവ്‌ അവരുടെ ഭാര്യമാരുവായി നാഥമുനികളെ സന്ദര്ശിച്ചു. നാഥമുനികൾ  ദ്യാനത്തിലായിരിന്നതാല് രാജാവ് സബ്ദിക്കാതു മടങ്ങിപ്പോയി. ഭക്തി ഭാവത്തോടുകുടിയ ചിന്താമഗ്നരായ നാഥമുനികൾ, ശ്രീക്രുഷ്നൻ ഗോപിമാരോട് വന്നു പോയതായി കരുതി അവരുടെ പുരകിലോടി.

അവശാനം, രാജാവ്‌ വേറൊരു പ്രാവശ്യം, വേട്ടയാടി തിരിച്ചെത്തുമ്പോഴ് നാഥമുനികളെ സന്ദര്ശിച്ചു. കുട്ടത്തില് രാണിയും, വേട്ടകാരനും, ഒരു കുരങ്ങും വന്നു. ഭക്തിഭാവത്തോടുകുടി ദ്യാനതിൽ ആഴ്ന്നിരുന്ന നാഥമുനികൾ അവരെ ശ്രീ രാമൻ, സീത, ലക്ഷ്മണൻ മറ്റും ഹനുമൻ എന്ന് കരുതി. അവരെ പിന്തുടര്ന്നു ഓടിപ്പോയി, അവരെ കാണാതായപ്പോഴ് പെട്ടെന്ന് മൂർച്ഛയായി. ഇങ്ങിനെ എംബെരുമാനെ ഒരു തവണ കുടി കാണാനാവാത്തത്‌  താങ്ങാമ്പറ്റ്രാത്തെ, ആ ക്ഷണത്തില്തന്നെ പരമപദിച്ചു. ഇത് കേട്ടു മകൻ ഈശ്വര മുനിയും മറ്റേ ശിഷ്യന്മാരും അവിടം വന്നു ആചാര്യരുടെ ചരമ കൈങ്കര്യങ്ങളെ പൂർത്തിച്ചു.

നാഥമുനികൾ  ഏകാഗ്രതയോട് കുടിയ ഉറച്ച പരിശ്രമം ചെയ്തു  അരുളിച്ചെയൽകലെ തിരികെകൊണ്ടു വന്നില്ലെങ്കില്, നമുക്ക് ഇന്നുള്ള ശ്രീവൈഷ്ണവശ്രീക്കല് മുഴുവനും  ഉണ്ടായിരിക്കുവില്ലാ.  ആളവന്താർ സ്തോത്ര രത്നത്തിലെയുള്ള നാലു സ്ലോകങ്ങളും (താഴെ കാണുക) നാഥമുനികളുടെ പെരുമയെ നമുക്ക് ഭോദ്യപ്പെടുതുന്നു –

സ്ലോകം 1  –

നമോ അചിന്ത്യ അദ്ഭുത അക്ളിഷ്ട ജ്ഞാന വൈരാഗ്യ രാശയേ|
നാഥായ മുനയെ അഗാധ ഭഗവദ് ഭക്തി സിന്ധവേ ||

അർത്ഥം –

ജ്ഞാനം മറ്റും വൈരാഗ്യത്തിന്റെ പാര്പ്പിടവും ഭക്തിക്കടലുവായ നാഥമുനികൾക്കു നമസ്കാരം.

ജ്ഞാനം – മനസ്സു കൊണ്ട്  അളക്കാംപറ്റ്രാത്തതും, അറിഞ്ഞവരെ ആശ്ചര്യം ഉണ്ടാക്കുന്നതും, ഭഗവദ് കൃപയാൽ വന്നത് കൊണ്ട് കഠിനതയില്ലാത്തതുവായ വിലക്ഷണവായ ജ്ഞാനം.

വൈരാഗ്യം – മേൽ വിവരിച്ച ജ്ഞാനത്താൽ ഉണ്ടായത്.

കടൽ – തുലസി മാലാധരനായ ഭഗവാനെക്കുരിച്ച (ശ്രീമന്നാരായണൻ) ഭക്തിയാല് നിറഞ്ഞു   അലയടിക്കുന്ന സമുദ്രം

സ്ലോകം 2   –

തസ്മൈ നമോ മധുജിതങ്ഘ്രിസരോജ തത്ത്വജ്ഞാനാനു  രാഗ മഹിമാതിശയാന്ത സീമ്നേ |
നാഥായ നാഥമുനയേ അത്ര പരത്ര ചാപി നിത്യം യദീയചരണൗ ശരണം മദീയം ||

അർത്ഥം –

തിരുമാലുടെ താമരപ്പടങ്ങളെ കുറിച്ച തത്വജ്ഞാനം പ്രേമവും മുഴുവനായി അറിഞ്ഞവരും, മഹാ ജ്ഞാനിയും, നമുക്ക് സ്വാമിയുവായ നാഥമുനികൾക്കു നമസ്കാരം. ഇവരുടെ തിരുവടികളേ നമുക്ക് ഗതി.

തിരുമാൽ  – മധുസൂദനൻ എന്നും രാക്ഷസനെ സംഹരിച്ച തിരുമാൽ. അതായതു തന്നെ ശരണങ്ങമിച്ചവരുടെ ശത്രുക്കളെ സംഹരിക്കുന്ന തിരുമാൽ. അഥവാ ആശ്രിത വിരോധി നിവർത്തകൻ.

തത്വജ്ഞാനം – തിരുമാലുടെ തിരുപ്പാതങ്ങളേ മോക്ഷത്തിലേക്കു പോംവഴിയും(ഉപായവും) ലക്ഷ്യവും(ഉപേയവും) എന്ന മൂത്ത തത്വജ്ഞാനം

പ്രേമം – അനുഭവിച്ചാൽ അല്ലാത്ത ധരിക്കാം പട്രാത്തെ പ്രേമം. നാഥമുനികൾക്കു തിരുമാലെ പ്രേമിച്ച അനുഭവം ഒരുപാടു ഉണ്ടെന്നു മേലേ കാണിച്ചതു ഓര്ക്കുക.

ഗതി – നമുക്ക് ഈ ജന്മത്തും, മറു ജന്മത്തും, എതു ക്കാലത്തും ഗതിയായതു തിരുമാലുടെ കഴൽകൾ മാത്രവാണ്.

സ്ലോകം 3   –

ഭൂയോ നമോ അപരിമിതാച്യുത ഭക്തി തത്ത്വ ജ്ഞാനാമൃതാബ്ധി പരിവാഹ ശുഭൈർവചോഭി:|
ലോകേ അവതീർണ പരമാർഥ സമഗ്ര ഭക്തി: യോഗായ നാഥമുനയേ യമിനാം വരായ ||

അർത്ഥം –

മധുര വാക്കുകളാൽ ഭക്തി യോഗത്തെ ഭോദിച്ച നാഥമുനികളെ ഒരിക്കിൽ കുടി നമസ്കരിക്കിയാണു.

വാക്കുകൾ – ഒന്നാം സ്ലോകത്തില് വിവരിച്ച ഭക്ടിക്കടൽ നിരഞ്ഞൊഴുകിയതു കൊണ്ട് പ്രവഹിച്ച മധുര ഭാഷ

ഭോദിച്ച – എല്ലാര്ക്കും പ്രയോജനവായതും, പരിപൂർണവായാതുവായ ഭക്തി യോഗത്തെ ദയവായി ഭോദിച്ചു ഈ ലോകത്തില് പ്രകാശിപ്പിച്ചു.

നാഥമുനികളെ – മുനിമാരിൽ ശ്രേഷ്ഠരും, സന്യാസികൾ പുജിക്കാൻ അര്ഹപ്പെട്ടവരുവായ നാഥമുനികൾ.

സ്ലോകം 65    –

അകൃത്രിമ ത്വത് ചരണാരവിന്ദ പ്രേമപ്രകർഷ അവധിം അത്മവന്തം |
പിതാമഹം നാഥമുനിം വിലോക്യ പ്രസീദ മത് വൃത്തം അചിന്തയിത്വാ ||

അർത്ഥം –

നാഥമുനികളോടു എന്നെ ഒത്തുനോക്കി തള്ളിക്കളയാത്തെ അനുഗ്രഹിക്കണുവെന്നു  ആളവന്താർ സ്തുതിക്കിയാണു.

നാഥമുനികൾ – അങ്ങൈയുദെ തിരുവടി സുഖമല്ലാത്തെ വേര് പ്രതിഫലം നോക്കാത്തെ സ്വാഭാവികവായി അങ്ങെയേ പ്രേമിച്ചിരുന്ന മഹാ യോഗ പുരുഷരായ നാഥമുനികൾ

എന്നെ – എന്റെ പാപങ്ങൾക്കായി എന്നെ

ഒത്തുനോക്കി – നാഥമുനികൾ എന്റെ മുത്തച്ഛനും, ആചാര്യന്റെ ആചാര്യനുവായതു കൊണ്ട്, എന്നെ അവരുവായി ഒത്തുനോക്കി

അനുഗ്രഹിക്കണും – എന്നെ അവജ്നതയോടു കാണാത്തെ ദയവായി അനുഗ്രഹിക്കേണുമേ.

മേൽകാണുന്ന നാലു സ്ലോകങ്ങൽ കൊണ്ട് നാഥമുനികളുടെ മഹത്ത്വത്തെ മനസ്സിലാക്കാം. അച്യുതനോടും അഴ്വാരോടും നാഥമുനികൾക്കു ഉണ്ടായിരുന്ന അതെ പ്രേമം നമുക്കുങ്കുടി ഉണ്ടാകണുമെന്നു നാഥമുനികളുടെ താമര പദങ്ങളിൽ പ്രാർത്തിക്കാം.

നാഥമുനികളുടെ തനിയൻ –

(സ്ലോകം 1 തന്നെ! ഒന്നുകുടി ആവർത്തിച്ചു പറയുകയാണ്)  –

നമോ അചിന്ത്യ അദ്ഭുത അക്ളിഷ്ട ജ്ഞാന വൈരാഗ്യ രാശയേ|
നാഥായ മുനയെ അഗാധ ഭഗവദ് ഭക്തി സിന്ധവേ ||

അർത്ഥം –

ജ്ഞാനം മറ്റും വൈരാഗ്യത്തിന്റെ പാര്പ്പിടവും ഭക്തിക്കടലുവായ നാതമുനികൾക്കു നമസ്കാരം.

ജ്ഞാനം – മനസ്സു കൊണ്ട്  അളക്കാംപറ്റ്രാത്തതും, അറിഞ്ഞവരെ ആശ്ചര്യം ഉണ്ടാക്കുന്നതും, ഭഗവദ് കൃപയാൽ വന്നത് കൊണ്ട് കഠിനതയില്ലാത്തതുവായ വിലക്ഷണവായ ജ്ഞാനം.

വൈരാഗ്യം – മേൽ വിവരിച്ച ജ്ഞാനത്താൽ ഉണ്ടായത്.

കടൽ – തുലസി മാലാധരനായ ഭഗവാനെക്കുരിച്ച (ശ്രീമന്നാരായണൻ) ഭക്തിയാല് നിറഞ്ഞു   അലയടിക്കുന്ന സമുദ്രം

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2015/05/01/nathamunigal-malayalam/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org