മണക്കാൽ നംബി

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഈ ബ്ലോഗിലെ ഉയ്യക്കൊണ്ടാരെ പ്രാപിച്ച മണക്കാൽ നംബിയുടെ ചരിത്രങ്കാണാം.

manakkal-nambi

മണക്കാൽ നംബി – മണക്കാൽ ക്ഷേത്രത്തില്

തിരുനക്ഷത്രം – കുംഭം, മകം 

അവതാര സ്ഥലം – കാവേരി നദി തിരത്ത് ശ്രീരംഗത്തെയടുത്ത മണക്കാൽ എന്ന ഗ്രാമം

ആചാര്യൻ – ഉയ്യക്കൊണ്ടാർ

ശിഷ്യന്മാർ – ആളവതാർ, ശ്രീരംഗ പെരുമാൾ അരയർ (ആളവന്താരുടെ മകൻ), ദൈവത്തുക്കരസു നംബി, പിള്ളൈ അരസു നംബി, ചിരു പുള്ളൂരുടൈയാർ പിള്ളൈ, തിരുമാലിരുഞ്ചോലൈ ദാസർ, വംഗിപുരത്തു ആയ്ച്ചി

രാമ മിശ്രരരെന്ന് മണക്കാലിലു അവതരിച്ചു. പിന്നിട് മണക്കാൽ നംബിയെന്നു പ്രസിദ്ധവായി.

ആചാര്യൻ ഉയ്യക്കൊണ്ടാരോടെ പന്ത്രണ്ട് വര്ഷം താമസിച്ചു. ഇടയില് ഉയ്യക്കൊണ്ടാരുടെ ധർമ പത്നി (ഭാര്യ) പരമ പദിച്ചതിന് ശേഷം അവരുടെ പിള്ളാരെയും തിരുമാളികയയും സൂക്ഷിക്കാൻ ചുമതല ഏറ്റെടുത്തു. ഒരിക്കല്, ആചാര്യന്റെ പെണ് മക്കളോടു കാവേരിയിൽ നിന്നും തിരികെ  വരുമ്പോഴ്, വലിയ ചേറ്റ്രുക്കുളത്തെ കടക്കാൻ അവര് അധൈര്യപ്പെട്ടു നില്കുകയായിരിന്നു. നംബി, ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ആ ചേറ്റ്രുക്കുഴി മേലിൽ കിടന്നു, നംബിയുടെ പുരകിലേറി ആവര് അപ്പുറത്തേക്ക് പോയി.

ഉയ്യക്കൊണ്ടാർ ഇതെ കേട്ടു സന്തോഷവായി, തന്റെ തിരുവടി കൊണ്ട് നംബിയുടെ തിരുമുടി അലങ്കരിച്ചു, നംബിക്കു എന്ത് വേണുമിന്നു ചോദിച്ചു. ആചാര്യ സേവനം മാത്രം മതിയെന്ന് നംബി പറഞ്ഞു. ശിഷ്യന്റെ പെരുമാറ്റം കണ്ട് പിന്നും സന്തോഷവായി, ഉയ്യക്കൊണ്ടാർ ദ്വയ മഹാ മത്രത്തെ മണക്കാൽ നംബിയിനെ ഉപദേശിച്ചു. (ശിഷ്യരോട് പ്രീതി തോണുമ്പോൽ ദ്വയ മന്ത്രോപദേശഞ്ചെയ്യുന്നതു അക്കാലത്തെ പതിവായിരുന്നു).

ഉയ്യക്കൊണ്ടാർ പരമപദത്ത്തിലേക്ക് പോകുന്ന സമയത്ത് തന്റെ പ്രഥമ ശിഷ്യൻ മണക്കാൽ നംബിയെ അടുത്ത ആചാര്യനായിരുന്നു സമ്പ്രദായത്തെ രക്ഷിക്കണുമെന്നും, യമുനൈത്തുരൈവരേ അവര്ക്ക് പിൻഗാമിയായി തയ്യാരാക്കണുമെന്നും കല്പിച്ചു. നാഥമുനികളുടെ മകനായ ഇശ്വര മുനിയുടെ മകനാണും യമുനൈത്തുരൈവർ.

യമുനൈത്തുരൈവർ പിറന്ന പിന് ഈശ്വര മുനി അവരെ മണക്കാൽ നംബിയിടത്ത് കൊണ്ട് വന്നു. നംബി അവര്ക്ക് പഞ്ച സംസ്കാരം ചെയ്വിച്ചു. (കുഞ്ഞു പിറന്ന 11 ആം ദിവസം നാമകരണവും ശങ്ക ചക്ര മുദ്രയും ചെയ്യുന്നത് പണ്ടെത്തെ പതിവായിരിന്നു. തിരുമന്ത്രാർതവും തിരുവാരാധന  ഉപദേശവും ശിഷ്യനെത്തക്കതായ മുതിർച്ചി വന്ന പിറകു പഠിപ്പികുകയായിരുന്നു).

ഭുദ്ധിമാനായിരുന്ന യമുനൈത്തുരൈവർ, പകുതി രാജ്യം നേടി, (എങ്ങിനെയാണുമെന്നു അടുത്ത ബ്ലോഗിലെ കാണാം) ആളവന്താരെന്ന പേരോടെ രാജാവുമായി, ശ്രീവൈഷ്ണവ സമ്പ്രദായത്തെ ഓർക്കാത്തെ, രാജ്യഭരണ ജോലിത്തിരക്കിൽ പെട്ടുപോയി. മണക്കാൽ നംബി, ആളവന്താരെ കാണാൻ ശ്രമിച്ചപ്പോഴ്  അങ്ങരക്ഷകർ അനുവദിച്ചില്ലാ.

മണക്കാൽ നംബി ആളവന്താരെ സമ്പ്രധായത്തിലേക്കു വീട്ടെടുക്കാൻ  തീരുമാനിച്ചു. എല്ലാദിവസവും അരമന അടുക്കളെ ജോലിക്കാരിടത്ത് തൂതുവില (പടര്ച്ചുണ്ട, പരച്ചുണ്ട എന്നും അറിയപ്പെറ്റുന്നു, ലത്തീൻ പേര് solanum trilobatum linn) ചീര കൊണ്ടുപോയി കൊടുക്കാൻ  തുടങ്ങി. കുറെ കാലങ്കഴിഞ്ഞു ആളവന്താർക്കതു ഇഷ്ടമായപ്പോൾ കൊടുക്കാത്ത നിർത്തി. അളവന്താർ ജോലിക്കരിടത്ത് ഇതിനു കാരണം ചോദിച്ചപ്പോഴ്, മൂത്ത ശ്രീവൈഷ്ണവരൊരുത്തര് പതിവായി വിതരണം ചെയ്തു പിന്ന നിർത്തിയതെ അവര് വിസ്തരിച്ചു. ആളവന്താർ അവര് മണക്കാൽ നംബിയെന്ന് കണ്ടെത്തി, അവരെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു വരുത്തി, പ്രത്യേകമായ സ്ഥലം നല്കി, “നിങ്ങൾ ഇത്തരയും ദിവസം തൂതുവില ചീര കൊണ്ട് വന്നു തരുന്നത് എന്തിന വേണ്ടി? ധനം വേണോ? സ്ഥലം വേണോ? “, എന്ന് ചോദിച്ചു.

എനിക് ഇവയൊന്നും വേണ്ടാ. നിങ്ങല്ടെ പൂർവർകൽ നേടിയ അർത്ഥമുള്ളതു. അവൈയുള്ള ഇടമും എനിക്കറിയാം. അതെ നിങ്ങൾ ചുമതലയേറ്റ്രെടുക്കും വരെ ജ്ഞാൻ നിങ്ങലെയടുത്ത് വന്നു സംസാരിക്കാൻ തടയരുതെന്നു അംഗ രക്ഷകരെ അജ്ഞാഭിക്കണും” എന്ന് മണക്കാൽ നംബി പറഞ്ഞു. ഇതേ കേട്ട ആളവന്താർ, തന്റെ അംഗരക്ഷകര്ക്ക്, മണക്കാൽ നംബിയെ ഏതു സമയത്തും അകത്തേക്ക് അനുവദിക്കുകവെന്ന് ഉത്തരവിട്ടു.

മണക്കാൽ നംബി ഭഗവദ് ഗിതയുടെ അർത്ഥത്തെ പൂർണവായി പഠിപ്പിച്ചു, ആളവന്താരെ പതുക്കെ പഴയ നിലയിലേക്ക് വീട്ടെടുത്ത്. അപ്പോഴ്, ഭഗവദ് സാക്ഷാത്കാരം ലഭ്യമാക്കുന്ന ഗിതാ സാരം എന്താണുമെന്നു ആളവന്താർ ചോദിച്ചു. മണക്കാൽ നംബി ചരമ സ്ലോകത്തിന്റെ അർത്ഥത്തെ വിവരിച്ചു. പിന്നീടു ആളവന്താറെ ശ്രീരംഗത്തിലേക്കു കൂട്ടി ചെന്ന് പെരിയ പെരുമാളെ ദർശിച്ചു. പെരിയ പെരുമാളുടെ അഴകിലെ മയങ്ങിയ  ആളവന്താർ ലൌകികമായ ബന്ധങ്ങളെ ത്യാഗഞ്ചെയ്തു.

ഇങ്ങിനെ, നാഥമുനികളുടെയും ഉയ്യക്കൊണ്ടാരുടെയും ആഗ്രഹത്തെ നിരവേറ്റ്രിയവരായി മണക്കാൽ നംബി പരമപദിച്ചു. ആളവന്താർ സദാസർവകാലവും നാഥമുനികളെ കുറിച്ചു ചിന്ദിക്കണുമെന്നും, സമ്പ്രദായത്തെ രക്ഷിച്ചു പ്രചരിപ്പിക്കണുമെന്നും, പിൻഗാമിയായി ഒരു ദർശന പ്രവര്ത്തകരെ കണ്ടെടുത്തു അനുഗ്രഹിക്കണുമെന്നും നിർദേശിച്ചു. അങ്ങിനെതന്നെ, ആളവന്താർ എംബെരുമാനാരെ തിരഞ്ഞെടുത്തു ദര്ശന സ്ഥാപകരായി അനുഗ്രഹിച്ചത്.

അടുത്ത ബ്ലോഗിലെ ആളവന്താരുടെ വൈഭവം കാണാം. അതിനു മുമ്ബായി –

മണക്കാൾ നംബി തനിയൻ –

അയത്നത:  യാമുനാം ആത്മ ദാസം അലറ്ക്ക പത്രാർപ്പണ നിഷ്ക്രയേണ |
യ: ക്രീതവാൻ ആസ്തിത യൌവരാജ്യം നമാമിതം രാമമേയ സത്വം ||

അർത്ഥം –

രാജ്യം ഭരിച്ചിരുന്ന ആളവന്താരെ, എളുപ്പവായി ഭുദ്ധിക്കൂർമ കൊണ്ട്, തൂതുവില ചീര കൊടുത്തു വീട്ടെടുത്ത രാമ മിശ്രരെ (മണക്കാൽ നംബിയെ)  നമസ്കരിക്കുകയാണ്‌.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം – https://acharyas.koyil.org/index.php/2015/05/04/manakkal-nambi-malayalam/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org