പെരിയ നംബി

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഒരാണ്‍ വഴി ഗുരു പരമ്പരയില്  ആളവന്താരെ തുടർന്ന് അടുത്ത ആചര്യരായി വന്നത് പെരിയ നംബി.

periya-nambi

ശ്രീരംഗം ക്ഷേത്രത്തില് പെരിയ നംബി

തിരുനക്ഷത്രം – ധനു, തൃക്കേട്ട

അവതാര സ്ഥലം  ശ്രീരംഗം

ആചാര്യന്‍ ആളവന്താര്‍

ശിഷ്യമ്മാര്‍ – എമ്പെരുമാനാര്‍, മലൈ കുനിയ നിന്രാര്‍, അരിയുരില്‍ ശ്രീ ശഠകോപ ദാസര്‍, അണിയരംഗത്തമുതനാര്‍ പിള്ളൈ, തിരുവായ്ക്കുലമുടയാര്‍ ഭട്ടര്‍ മുതലായവര്

പരമപദിച്ച സ്ഥലം – ചോഴ ദേശത്ത്  പശിയത് (പശുപതി എന്നുമാകാം) കോയില്‍

വേറെ പേരകള് –  മഹാ പൂര്‍ന്നര്‍,  പരാങ്കുശ ദാസര്‍ മറ്റും പൂര്‍ണാചാര്യര്‍.

രാമാനുജരെ ശ്രീരംഗത്തിലേക്ക് കൊണ്ട് വന്നത് അളവന്താരുറെ മുഖ്യമായ ശിഷ്യമ്മാരിലെ  ഒരുവരായ ഇവരാണ്. ആളവന്താരുറെ കാലത്തിന് ശേഷം, ശ്രീരംഗത്തിലുണ്ടായിരുന്ന ശ്രീവൈഷ്ണവംമാരെല്ലാവരും പെരിയ നംബി ദയവായി  കാഞ്ചീപുരഞ്ചെന്നു രമാനുജരെ കൂട്ടിക്കൊണ്ടു വരേന്നുമെന്നു പ്രാര്ത്തിച്ചു. അതുകൊണ്ട് പെരിയ നംബിയുമ് ശ്രീരംഗത്തില്‍ നിന്നും കാഞ്ചീപുരത്തിലേക്ക് യാത്രയായി.

ഇതിനിടയ്ക്ക് രമാനുജരും കാഞ്ചീപുരത്തില്‍ നിന്നും ശ്രീരംഗത്തിലേക്ക് യാത്രയായി. രണ്ടു പേരും മധുരാന്തകത്തില്‍ വച്ചു കണ്ടുമുട്ടി. അവിടത്തില്‍ തന്നെ പെരിയ നംബി രാമാനുജര്‍ക്ക് പഞ്ച സംസ്കാരഞ്ചെയ്തു. പെരിയ നംബി രാമാനുജര്‍ക്ക് സമ്പ്രദായത്തിന്‍ടെ അര്‍ത്ഥങ്ങളെ പഠിപ്പിക്കാനായി അവരുടെ കൂടെ കാഞ്ചീപുരത്തിലെത്തി. പക്ഷേ രാമാനുജരുറെ ധര്മപത്നിയുവായി അഭിപ്രായ വ്യത്യാസപ്പെട്ടു ശ്രീരംഗത്തിലേക്ക് തിരിച്ചെത്തി.

പെരിയ നംബിയുടെ ജീവിതത്തിലുണ്ടായ കുറെ സംഭവങ്ങളെ പല പൂര്വാച്ചര്യ സൂക്തികളിലും കാണാം. അതില്‍ ചിലതെ ഇവിടെ ഓര്‍ക്കുകയാണ്:-

  • ആത്മ ഗുണങ്ങള്‍ നിറഞ്ഞ ഇവര് രാമാനുജരിടത്ത് കൂടുതല്‍ ബന്ധപ്പെട്ടിരുന്നു. വിവാഹഞ്ചെയ്തു പോയ ഇവരുടെ സ്വന്തം മകള്‍, അമ്മായിയമ്മ സല്യം താങ്ങാത്തെ, സ്രീധനവായി  അലക്കുകാരത്തി ചോദിച്ചു വന്നപ്പോഴും, അവളെ രാമാനുജരിടത്ത് പോയി പരികാരം ചോദിക്കാം പറഞ്ഞയിച്ചു. ഇങ്ങനെ യാരെങ്ങിലും ആചാര്യനെ സല്യഞ്ചെയ്യുവോ? പെരിയ നംബി സര്വമും രാമാനുജരിടത്ത് ഏല്പിച്ചു കഴിഞ്ചാ പിന്നെ അവരുടതായി ഒന്നും ഇല്ലാത്ത പോയില്ലേ?. നമ്മുടെ ഈ ബ്ലോഗ്‌ തുടരിലെ, ഇനി വരാനുള്ള മുതലിയാണ്ടാന്‍ എന്ന ആചാര്യ സ്രേഷ്ടരുറെ ചരിത്രത്തില് ഈ സംഭവത്തെ വിശതമായി കാണാം.
  • ഒരു തവണ രാമാനുജര്‍ ശിഷ്യമ്മാരുടെ കൂട്ടത്തില്‍ നടക്കുകയായി. പെരിയ നംബി അവരെ സാഷ്ടാങ്ങവായി നമസ്കരിച്ചു. യാതൊരു ശിഷ്യനും, പ്രത്യേകിച്ചു രാമാനുജര്‍, ഇതേ എല്കുവോ? എന്താ ഇങ്ങനെ നമസ്കരിച്ചു എന്ന് എല്ലാവരും ചോദിച്ചു. രാമാനുജരിടത്ത് തന്‍ടെ സ്വയം ആചാര്യനായ ആളവന്താരെ കണ്ടത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തെന്നു അദ്യേഹം പറഞ്ഞു. വാര്‍ത്താ മാലയെന്ന പൂര്വാചാര്യ ഗ്രന്ഥത്തില്‍ “അചാര്യംമാര്‍ ശിഷ്യമ്മാരോറെ വളര മാന്യതയായി പെരിമാരന്നുവെന്ന്” പറഞ്ഞതു പോലേ പെരിയ നംബി തന്‍ടെ ജീവിതത്തിലും പ്രവര്‍ത്തിച്ചു.
  • മാരനേരി നംബി എന്ന മഹാ ശ്രീവൈഷ്ണവര്‍ ആളവന്താരുറെ ശിഷ്യരായിരുന്നു. ഇവര്‍ താന്ന കുലത്തില്‍ പിറന്നവരാണ്. അവര്‍ പരമ പദിച്ചപ്പോഴ്, പെരിയ നംബി അവര്‍ക്കുണ്ടായ അന്തിമ ക്രിയകളെച്ചെയ്തു. ജാതി വ്യത്യാസം നോക്കുന്ന നാട്ടുകാരായ മറ്റേ ചില ശ്രീവൈഷ്ണവംമാര്‍ക്ക് ഇതില് യോജിപ്പില്ലാ. അവര് രാമാനുജരിടത്ത് പരാതി വയിച്ചു. രാമാനുജര്‍ ഇതെ പെരിയ നംബിയിടത്ത് പ്രസ്ഥാവിച്ചു. നമ്മാഴ്വാര്‍ പറഞ്ഞതു പോലെത്തന്നെയാണ് താന്‍ പ്രവര്‍ത്തിച്ചു എന്ന് ഉത്തരം നല്‍കി. “പയിലും ചുടരൊളി” (3.7 – മൂണാം പത്ത് ഏഴാം തിരുവായ്മൊഴി) മറ്റും “നെടുമാര്‍ക്കടിമൈ” (8.10 – എട്ടാം പത്ത് പത്താം തിരുവായ്മൊഴി) എന്ന രണ്ടു പതികങ്ങളെ  എടുത്തു കാണിച്ചു. രണ്ടു പൂര്വാചാര്യ ഗ്രന്ഥങ്ങളിലെ ഈ ഐതിഹ്യത്തെ കാണാം. ഒന്ന് അഴകിയ മണവാളപ്പെരുമാള് നായനാരുടെ ആചാര്യ ഹൃദയം. മറ്റൊന്നു  ഗുരു പരംപരാ പ്രഭാവം.
  • ചില വിഷമികളിടത്തില്‍ നിന്നും  പെരിയ പെരുമാളുക്ക്  അപകട സാദ്ധ്യതെ ഒരു സമയം ഉണ്ടായി. പെരിയ കോയിലെ ചുറ്റി പ്രദക്ഷിണം വന്നു കാവല്‍ ചെയ്യാന്‍ പറ്റിയ ആള് പെരിയ നംബിയാണ് എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. പെരിയ നംബി കൂരത്താഴ്വാനെ കൂട്ടിക്കൊണ്ട് ചെന്ന്. എന്തുകൊണ്ടാണ്? കൂരത്താഴ്വാന്‍ പാരതത്രിയത്തുറെ ലക്ഷണത്തെ മുഴുവനും ശരിയായി മനസ്സിലാക്കിയവരാണ്. പെരിയ പെരുമാളെ മറ്റും രാമാനുജരെ പൂരണവായി പറ്റി നില്കുന്നവരാന്ന്‍. ഈ ഉപാഖ്യാനത്തെ മ്പിള്ളയുടെ ഈടു വ്യാഖ്യാനത്തില് 7.10.5 ആം തിരുവായ്മൊഴിയുടെ വിവരണത്തില് കാണാം.
  • ചോഴ രാജാവ് എല്ലാ വിദ്വാങ്കളിടത്തും “ശിവാത്പരം നാസ്തി” (ശിവന്‍ അല്ലാത്ത വേറൊരു ദൈവം ഇല്ലാ) എന്ന് എഴുതി വാങ്കുകൈയായിരുന്നു. നാലൂരാന്‍ എന്ന ആളുടെ പ്രേരണ കാരണം രാജാവ് രാമാനുജരെ പിടിച്ചു കൊണ്ട് വരാന്‍ ഉത്തരവിട്ടു. ഈ വാര്‍ത്ത കേട്ട കൂരത്താഴ്വാനും പെരിയ നംബിയും പിന്‍ വിളവുകള ഉദ്ദേശിച്ച് രാമാനുജര്‍ക്ക് അപഗടം വരാതിരിക്കാന്‍ വേണ്ടി, കൂരത്താഴ്വാന്‍ രാമാനുജരെപ്പോലെ ത്രിദണ്ട കാഷ്യാദികളെ തരിക്കുകൈയും പെരിയ നംബി ശിശ്യനെപ്പോലെ  അവരെ പിന്‍ തുടരുകൈയുമായി രാജ കൊട്ടാരത്തിലേക്ക് ചെന്ന്. ചോഴ രാജാവ് അവര് രണ്ടു പേരെയും “ശിവാത് പരം നാസ്തി” എന്ന് ഓല എഴുതിത്തരാന്‍ പറഞ്ഞു. അവര് നാലായിര ദിവ്യ പ്രഭന്ദ പാസുരങ്ങളെ എടുത്തു കാണിച്ചു ഒപ്പിടാന്‍ പറ്റിയില്ലെന്ന് പറഞ്ഞു. കുപിതനായ രാജാവ് അവരുടെ കണ്ണുകളെ പറിച്ചെടുക്കാന്‍ ആജ്ഞാപിച്ചു. രണ്ടു പേര്‍ക്കും കണ്ണുകള് പോയി. പ്രായങ്കൂടിയ പെരിയ നംബി നോവ്‌ താങ്ങാത്ത കീഴെ വീന്നു. ആഴ്വാന്‍ മടിയിലെ തിരുമുടിയും മകള്‍ അത്തുഴായ് മടിയിലെ തിരുവടിയും വയിച്ചു കണ്ണ്‍ മയങ്ങി. അത്തുഴായ്  “ശ്രീരംഗം എത്താന്‍ കുറച്ചു ദൂരമേയുള്ളൂ. അവിടെ ചെല്ലുന്ന വരെ പിടിച്ചു നില്‍കാന്‍” പറഞ്ഞു. ശ്രീരംഗത്തില് ശരീരം ത്യാകഞ്ചെയ്യിന്നത് നല്ലതെന്ന ചിന്ത കൊണ്ടാണ്. പെരിയ നംബി പറഞ്ഞു “ഇതെ യാരെങ്ങിലും കേട്ട് അന്തിമ കാലത്ത് ശ്രീരംഗത്തിലുണ്ടാകന്നുവെന്നു വിശ്വസിച്ചാല് അത് ശ്രീവൈഷ്ണവരുടെ മാഹാത്മ്യത്തെ കുറയ്ക്കും.  പ്രപന്നനുക്ക്  അന്തിമ ദേശ നിയമമില്ലാ. അവന്‍ടെ ഊര്തന്നെ വൈകുന്ന്‍ഠമാണ്”. എന്ന് പറഞ്ഞു അപ്പത്തന്നെ സരീരത്തെ ത്യാഗഞ്ചെയ്തു.  ഇതിന്‍ടെ താല്പര്യം എന്താണും? നമ്മള്‍ എവിടേയായാലും എമ്പെരുമാനെ പറ്റി നില്‍കുക. എത്തരയും പേര് ദിവ്യ ദേശത്ത് താമസിക്കുന്ന വരപ്രസാദം കിട്ടിട്ടും അതരിയാത്തെ കഴിയുന്നു? ചാണ്ടിലി എന്ന ഭക്തയപ്പോലെ വേറെ ചിലര് ദിവ്യ ദേശത്തില്‍ നിന്നും ദൂരെ വസിച്ചാലും എമ്പെരുമാനെ എപ്പോഴും ദ്യാനിക്കുകയാണ്. ചാണ്ടിലി എന്തിനെ ദിവ്യ ദേസത്തില്‍ നിന്നും അകലെ താമസിക്കുണ്ണ്‍ എന്ന് ഓര്ത്ത അപ്പോഴ് തന്നെ ഗരുഡനുടെ രണ്ടു  ചിറകുകളും കാണാത് പോയില്ലേ?

ഇങ്ങിനെ പെരിയ നംബിയുടെ മഹാത്ത്വത്തെ അറിയാം. അദ്യേഹം പൂര്‍ണവായി എമ്പെരുമാനെ പറ്റി നില്കുകയായിരുന്നു. നമ്മാഴ്വാര്‍ പറ്റും തിരുവായ്മൊഴിയുവായി  അവര്‍ക്ക് ഉണ്ടായിരുന്ന സ്നേഹബന്ധം കാരണം പരാങ്കുശ ദാസര്‍ എന്നും അയേഹം അറിയപെട്ടിരുന്നു. കിഴെ കാണിച്ചിട്ടുള്ള അവരുടെ തനിയനിലിരുന്നു അദ്യേഹം ശ്രിയ:പതിയുടെ മംഗള ഗുണ അനുഭവങ്ങളില്‍ ആഴ്ന്നു  ആ അനുഭവങ്കൊണ്ട് പൂര്‍ണ തൃപ്തിയായി എന്ന് മനസ്സിലാക്കാം. അതെപ്പോലെ  ഗുണങ്ങളെ നമുക്കും അനുഗ്രഹിക്കനുമെന്നു അവരുടെ പദ പങ്കജങ്ങളെ തൊഴുന്നു.

പെരിയ നംബിയുടെ തനിയന്‍

കമലാപതി കലയാണ ഗുണാമൃത നിഷേവയാ |
പൂര്‍ണ കാമായ സതതം പൂര്‍ണായ മഹതേ നമ: ||

അര്‍ത്ഥം :-

കമലാ എന്നും ലക്ഷ്മിയുടെ നാഥനായ എമ്പെരുമാനുറെ ദിവ്യ മംഗള ഗുണങ്ങളില്‍ എപ്പോഴും ആഴ്ന്നു ത്രുപ്തനാകുന്ന മഹാ പൂര്‍ണരെ വന്ദിക്കുന്നു.

അടുത്തതായി എംബെരുമാനാരുറെ വൈഭവം ആഘോഷിക്കാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഹേതു – ആരായിരപ്പടി ഗുരു പരംബരാ പ്രഭാവം, പെരിയ തിരുമുടി അടൈവ്

ഉറവിടം: https://acharyas.koyil.org/index.php/2012/09/01/periya-nambi-english/

ഗ്രന്ഥപ്പുര –  https://acharyas.koyil.org/index.php

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org