ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഓരാൺ വഴി ഗുരു പരമ്പരയിലു നമ്പിള്ളയെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.
ക്കഞ്ചീപുരം ക്ഷേത്രത്തിലു വടക്കു തിരുവീതി പിള്ളൈ
ത്രുനക്ഷത്രം – മിതുനം ചോതി
അവതാര സ്ഥലം – ശ്രീരംഗം
ആചാര്യൻ – നമ്പിള്ളൈ
ശിഷ്യമ്മാർ – പിള്ളൈ ലോകാചര്യർ, അഴകിയ മണവാള പെരുമാൾ നായനാർ ആദിയായോര്
പരമപദിച്ച സ്ഥലം – ശ്രീരംഗം
ഗ്രന്ഥങ്ങൾ – ഈടു മുപ്പത്താരായിരപ്പടി
ശ്രീ കൃഷ്ണ പാദർ എന്നാ ജനിച്ചപ്പോൾ കിട്ടിയ ത്രുനാമം. പിന്നീടു വടക്കു തിരുവീതി പിള്ളൈ എന്ന് പരസിദ്ധിയായി. നമ്പിള്ളയുടെ മുഖ്യ ശിഷ്യർകളിലെ ഒരുത്തരായിരുന്നു.
ആചാര്യ നിഷ്ഠയിലു മുങ്ങിയിരുന്ന വടക്കു തിരുവീതി പിള്ളൈ ഗൃഹസ്ഥനയിട്ടും സന്താന പ്രാപ്തിയിലു താല്പര്യം കാണിച്ചില്ലാ. അവരുടെ അമ്മ നമ്പിള്ളയിടത്തു ഈ സങ്കടം പറഞ്ഞു. നമ്പിള്ളൈ ദമ്പതി സമേതരെ വിളിച്ചു വരുത്തി ബുദ്ധി പറഞ്ഞു , തൻടെ പുരണ അനുഗ്രഹവും നൽകി. ഒരു കുഞ്ഞുണ്ടായി. ളോകാചാര്യർ എന്ന് പ്രസസ്ഥനായ നമ്പിള്ളയുടെ അനുഗ്രഹത്താൽ ജനിച്ചതിനായി, ആ കുഞ്ഞിനെ പിള്ളൈ ലോകാചാര്യൻ എന്ന നാമമ് വടക്കു തിരുവീതി പിള്ളൈ കൊടുത്തു. ഇതെക്കേട്ട നംബെരുമാൾ വടക്കു തിരുവീതി പിള്ളയ്ക്കു ഇന്നൊരു കുഞ്ഞിനെ അനുഗ്രഹിച്ചു. അഴകിയ മണവാളൻ എന്ന് പ്രസസ്ഥനായ നംബെരുമാൾ അനുഗ്രഹിത്താൽ പിറന്ന രണ്ടാം കുഞ്ഞിനെ അഴകിയ മണവാള പെരുമാൾ നായനാർ എന്ന നാമങ്കൊടുത്തു. ഇങ്ങിനെ രണ്ടു മഹരത്നങ്ങളെ നമ്മുടെ സമ്പ്രദായത്തിനെ തന്ന നമ്പിള്ളയെ പെരിയാഴ്വാർക്കു ഒപ്പിടാം:
- രണ്ടു പേരും അവതരിച്ചതു ആനി ചോതിയിലാ.
- എംബെരുമാൻടെ കാരുണ്യങ്കൊണ്ടു പെരിയാഴ്വാർ ത്രുപ്പല്ലാണ്ടും പെരിയാഴ്വാർ തിരുമൊഴിയും രചിച്ചു. നമ്പിള്ളയുടെ അനുഗ്രഹത്താലു വടക്കു തിരുവീതി പിള്ളൈ ഈടു മുപ്പത്താരായിരപ്പടി എഴുതി.
- നമ്മുടെ സമ്പ്രദായത്തിനു വേണ്ടി പെരിയാഴ്വാർ ക്രുഷ്ണാനുഭവം ഊട്ടി ആണ്ടാളെ വളർത്തി. വടക്കു തിരുവീതി പിള്ളൈ പിള്ളൈ ലോകാചാര്യരെയും അഴകിയ മണവാള പെരുമാൾ നായനാരെയും ഭഗവദനുഭവം ഊട്ടി വളർത്തി നമ്മുടെ സമ്പ്രദായത്തില് ചേർത്തു.
നമ്പിള്ളയുടെ തിരുവായ്മൊഴി ഉപന്യാസങ്ങളെ പകലിൽ കേട്ടു രാത്രി ഓലച്ചുവടികളിലു രേഖപ്പെടുത്തുന്നതു വടക്കു തിരുവീതി പിള്ളയ്ക്കു പതിവായിരുന്നു. ഇങ്ങിനെയാ ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനം നമ്പിള്ളൈ അറിയാത്ത തന്നെ തയ്യാരായതു.
ഒരിക്കിൽ വടക്കു തിരുവീതി പിള്ളൈ നമ്പിള്ളയെ തൻ തിരുമാളികയ്ക്കു ത്രുവാരാധനത്തിനു ക്ഷണിച്ചു. ആ വരവേല്പ് ഏറ്റു വന്ന നമ്പിള്ളൈ, വടക്കു തിരുവീതി പിള്ളൈ ത്രുമാളികയിലു സ്വയം ത്രുവാരാധനം തുടങ്ങി. കോയിലാഴ്വാരിൽ (പൂജ അലമാരയിൽ) ഒരു കെട്ട് ഓലച്ചുവടികൾ ഇരുന്നത് കണ്ടൂ. എടുത്തു വായ്ച്ചു നോക്കി. എന്താണുവെന്നു വടക്കു തിരുവീതി പിള്ളയെ അന്വേഷിച്ചു. വിവരം അറിഞ്ഞപ്പോൾ വടക്കു തിരുവീതി പിള്ളയെ ത്രുവാരാധനം തുടരാൻ പറഞ്ഞു ഒലച്ചുവടികളെ വായ്ക്കാൻ തുടങ്ങി. പെരിയവാച്ചാൻ പിള്ളയയും ഈയുന്നി മാധവ പെരുമാളെയും ആ ചുവടികളെ വയ്ക്കാൻ പറഞ്ഞു. അവരും അതെ വായ്ച്ചു വളരെ പുകഴ്ത്തി.
തൻടെ അനുവാദമില്ലാത്തെ ചെയ്തതു എന്തിനാ എന്നും പെരിയവാച്ചാൻ പിള്ളൈ എഴുതുന്ന വ്യഖ്യാനമുവായി സാമർത്ഥ്യങ്കാണിക്കാനോ എന്നും നമ്പിള്ളൈ ചോദിച്ചു. നെട്ടിപ്പോയ വടക്കു തിരുവീതി പിള്ളൈ സാഷ്ഠാങ്ങവായി നമ്പിള്ളയുടെ താമര പദങ്ങളെ നമസ്കരിച്ചു പിൽകാലത്തു വേണ്ടിവന്നാൽ നോക്കാൻ ഒരു കുറിപ്പായി ചെയ്തു എന്ന് തെളിയിച്ചു.
ഈ വിളക്കങ്കൊണ്ടു ത്രുപ്തനായി, ഇങ്ങിനെ തൻടെ ഉപന്യാസങ്ങളിൽ പറഞ്ഞത് ഒരെണ്ണം പോലും വിടാത്തെ ഒരു കുറിപ്പെടുത്ത വടക്കു തിരുവീതി പിള്ളൈ ഒരു അവതാര വിശേഷവാണു എന്നു നമ്പിള്ളൈ ശ്ലാഘിച്ചു. മാധവർ എന്നാ നംജീയരുടെ പൂർവാശ്രമ പേരു കൊണ്ട ഈയുണ്ണീ മാധവ പെരുമാളിടത്ത് അവരുടെ പരമ്പരയ്ക്കു പഠിപ്പിക്കാൻ ഈ ഗ്രന്ഥത്തെ കൊടുത്തു. എംബെരുമാൻടെ അനുഗ്രഹത്താല് മണവാള മാമുനികൾ അവതാരത്തെ നമ്പിള്ളൈ മുന്കൂട്ടിയറിഞ്ഞു. ഈയുണ്ണി മാധവ പെരുമളിടത്തു, അവരുടെ സന്തതികൾ വഴിയായി ഇതേ പഠിച്ചു മണവാള മാമുനികൾ ശരിയായ സമയത്ത് ലോകത്തിൽ ഏവര്ക്കും വെളിയിടുവെന്നു, നമ്പിള്ളൈ പറഞ്ഞു.
നമ്പിള്ളൈ പരപദിച്ച പിന്നീടു വടക്കു തിരുവീതി പിള്ളൈ നം സമ്പ്രദായത്തുടെ തലവനായി. പിള്ളൈ ലോകാചാര്യർ മറ്റും അഴകിയ മണവാള പെരുമാൾ നായനാർ രണ്ടു പേര്ക്കും എല്ലാ സമ്പ്രദായ അർത്ഥങ്ങളെയും പഠിപ്പിച്ചു. പിള്ളൈ ലോകാചാര്യർ ശ്രീവചന ഭൂഷണത്തിൽ ചില ഇടങ്ങളിൽ വടക്കു തിരുവീതി പിള്ളയുടെ ഉപദേശങ്ങളെ പരാമർശിക്കുകയാണു:
- എഴുപത്തിയേഴാം സൂത്രം – അഹങ്കാരം വിട്ടൊഴിച്ചാൽ പിന്നേ അടിയൻ എന്നാൽ ആത്മാവു തന്നെയാണു. ഈ നിർദേശത്തെ വടക്കു തിരുവീതി പിള്ളൈ വിളക്കിയതായി യതീന്ദ്ര പ്രവണ പ്രഭാവത്തിൽ കാണാം.
- നാനുറ്റ്രിനാല്പത്തുമൂണാം സൂത്രം – സ്വ സ്വാതന്ത്ര്യം കാരണം അനാദി കാലവായി ഈ സംസാരത്തിൽ തന്നെ കഴിയുന്ന ജീവാത്മാക്കളിനെ, സദാചാര്യനെ ശരണങ്ങമിക്കിന്നതു മാത്രവാണും മുക്തി മാര്ഗം. ഇതേ വടക്കു തിരുവീതി പിള്ളൈ പറഞ്ഞതായി പിള്ളൈ ലോകാചാര്യർ രേഖപ്പെടുത്തിട്ടുണ്ടു.
കുറെ കാലം കഴിഞ്ചു തൻടെ ആചാര്യൻ നമ്പിള്ളയെ ധ്യാനിച്ചു വടക്കു തിരുവീതി പിള്ളൈ ചരമ തിരുമേനി വിട്ടു പരമപദത്തിലേക്കേറി.
വടക്കു തിരുവീതി പിള്ളയെപ്പോലെ എംബെരുമാനാരെയും നമ്മുടെ ആചാര്യനെയും ഭക്തിയോടു പറ്റ്രിനിൽകേണുമേ എന്ന് അവരുടെ ത്രുപ്പാദങ്ങളെത്തന്നെ ധ്യാനിക്കാം.
തനിയൻ
ശ്രീ കൃഷ്ണ പാദ പാദാബ്ജേ നമാമി ശിരസാ സദാ|
യത് പ്രസാദ പ്രഭാവേന സർവ സിദ്ധിരഭൂന്മമ||
അർത്ഥം
ശ്രീ കൃഷ്ണ പാദർ എന്ന വടക്കു തിരുവീതി പിള്ളയുടെ അതികമായ ദയ എനിക്കി എല്ലാ പുരുഷാർത്ഥവും കൊടുത്തു. അവരുടെ ത്രുപ്പാദങ്ങളെ എപ്പോഴും തലയാൽ വണങ്ങുകയാണു.
പിള്ളൈ ലോകാചാര്യർ ചരിത്രം കാണാൻ തയ്യാറാണോ?
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: http://acharyas.koyil.org/index.php/2012/09/17/vadakku-thiruveedhi-pillai-english/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
6 thoughts on “വടക്കു തിരുവീതി പിള്ളൈ”
Comments are closed.