ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
ഓരാൺ വഴി ഗുരു പരമ്പരയിലു പിള്ളൈ ലോകാചാര്യരെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.
ത്രുനക്ഷത്രം – ഇടവം വിശാഖം
അവതാര സ്ഥലം – കുന്തീനഗരം എന്ന കൊന്തകൈ
ആചാര്യൻ – പിള്ളൈ ലോകാചാര്യർ
ശിഷ്യമ്മാർ – അഴകിയ മണവാള മാമുനികൾ, ശഠകോപ ജീയർ (ഭവിഷ്യദാചാര്യൻ സന്നിധി), തത്വേശ ജീയർ മുതലായവര്
പരപദിച്ച സ്ഥലം – ആഴ്വാർ തിരുനഗരി
ഗ്രന്ഥങ്ങൾ – പെരിയാഴ്വാർ തിരുമൊഴി ശ്വാപദേശം
തിരുമലൈ ആഴ്വാരായി ജനിച്ചു, ശ്രീശൈലേശർ എന്നും ശഠകോപ ദാസർ എന്നും ആദ്യം അറിയപ്പെട്ട ഈ ആചാര്യൻ, പിന്നീടു, ആഴ്വാരുടെ തിരുവായ്മൊഴിയെ പ്രതിപത്തിയോടു പ്രചാരണം ചെയ്തതു കൊണ്ടു, തിരുവായ്മൊഴി പിള്ളൈ എന്ന് പ്രസിദ്ധിയായി.
ചെരുപ്പത്തിൽ തന്നെ പിള്ളൈ ലോകാചാര്യരുടെ താമര ത്രുപ്പാദങ്ങളെ നമിച്ചു, തിരുമലൈ ആഴ്വാർ പഞ്ച സംസ്കാരം ശ്വീകരിച്ചു. ഇദ്യേഹത്തിനെ തമിഴ് മൊഴിയില് മഹാ പാണ്ഡിത്യവും നല്ല നിർവാഹ കഴിവും ഉണ്ടായിരുന്നു. മധുര രാജ്യത്തുടെ രാജാവു തൻടെ കുട്ടികളെ തിരുമലൈ ആഴ്വാരിടത്തു ഏൽപ്പിച്ചു മരിച്ചതാലു, തിരുമലൈ ആഴ്വാർ സമ്പ്രദായത്തിൽ നിന്നും വേര്പിരിഞ്ഞു മധുര രാജാവീൻടെ ഉപദേശകനായി. പിള്ളൈ ലോകാചാര്യർ, തൻടെ അന്തിമ കാലത്തില്, തിരുമലൈ ആഴ്വാരിടത്തു പരമ കരുണ കാണിച്ചു, കൂര കുലോത്തമ ദാസർ തുടങ്ങിയ ശിഷ്യമ്മാരെ വിളിച്ചു തിരുമലൈ ആഴ്വാരെ തിരുത്തി സമ്പ്രദായത്തുടെ മാർഗദർശകനായി വീട്ടെടുക്കാൻ നിർദേശിച്ചു. കൂര കുലോത്തമ ദാസരും ഇക്കാര്യമായി യാത്രയായി.
ഇവിടെ വേറൊ സംഭവം കേട്ടു ഓർമ്മയിൽ സൂക്ഷിക്കുക. കുറെ കഴിഞ്ഞു ഉപയോഗിക്കാം. കൂര ക്കുലോത്തമ ദാസർ യാത്രയായ അതേ സമയത്ത് നമ്മാഴ്വാരുടെ അർച്ചാ രൂപവും ആഴ്വാർ തിരുനഗരിയിൽ നിന്നും നീങ്ങി കോഴിക്കോട്ടിൽ നമ്പെരുമാളുടെ അർച്ചാ രൂപത്തുടൻ താമസിക്കാൻ തുടങ്ങി. ഇതിനെ തൊട്ടടുത്ത കാലത്തുണ്ടായ മുസ്ലിം ആക്രമണത്തിൽ അർച്ചാ രൂപങ്ങൾ കളവു പോകാതിരുക്കാൻ വേണ്ടിയാണു ഈ ഏർപ്പാട് എന്ന് പിള്ളൈ ലോകാചാര്യരുടെ ചരിത്രത്തിൽ വായിച്ചത് ഓർക്കുന്നുണ്ടോ?
കോഴിക്കോട്ടിൽ നിന്നും നമ്പെരുമാൾ മടക്കു യാത്രയിരങ്ങിയപ്പോൽ, നാട്ടുകാരിടത്തു ഉണ്ടായ അഭിപ്രായ വ്യത്യാസത്താലു, നമ്മാഴ്വാർ കൂട്ടത്തിൽ ഇരങ്ങിയില്ലാ. നമ്മാഴ്വാരെ ഒരു പെട്ടിക്കകത്താക്കി തെന്മേർക്കു ദിഗ്ഗിലുണ്ടായിരുന്ന മലപ്രദേശത്തിൽ ഒരു കുന്നിൻടെ താഴെ സൂക്ഷിച്ചു വയിച്ചു. കുറേ കാലത്തിനു ശേഷം നമ്മാഴ്വാരിടത്തു പ്രിയങ്കൊണ്ടിരുന്ന തോഴപ്പർ എന്ന ശ്രീവൈഷ്ണവർ, അവരെ വീട്ടെടുക്കാൻ സൈന്യകരെ അയച്ചു സഹായിക്കണുവെന്ന് മധുര രാജ്യത്തിൽ ഉണ്ടായിരുന്ന തിരുമലൈ ആഴ്വാരിടത്തു ആപേക്ഷിച്ചു. സന്തോഷവായി സമ്മദിച്ച തിരുമലൈ ആഴ്വാർ ശൈന്യകരോടു തോഴപ്പരുടെ കൂട്ടത്തിൽ പോയി. തോഴപ്പർ മുൻകൈയെടുത്ത അപ്പത്തന്നെ ആഴ്വാർ തിരുനഗരി ശ്രീവൈഷ്ണവരെല്ലാം അവരെ അഭിനന്ദിച്ചു അന്ന് മുതല് അവര്ക്ക് വിശേഷ മര്യാദയും പ്രസാദങ്ങളും ഉറപ്പിച്ചു. യന്ത്രപ്പിടി പോലൊരു സാദനമുണ്ടാക്കി, തോഴപ്പർതന്നെ അതിലേക്കേറി ആ കുന്നിന്റെ അടിവാരത്തിലേക്കിറങ്ങിപ്പോയി, നമ്മാഴ്വാരെക്കേറ്റ്രി അയച്ചു. പിന്നീടു രണ്ടാം തവണ തോഴപ്പർ മേലേക്കേരുമ്പോൽ എങ്ങിനെയോ തെറ്റിപ്പോയി താഴേ വിന്നു അപ്പത്തന്നെ പരമപദിച്ചു. നമ്മാഴ്വാരും പെട്ടെന്ന് തോഴപ്പരുടെ മകനെ അശ്വാസിപ്പിച്ചു, താൻ തന്നെ ഇനി അവര്ക്ക് അച്ചനായിരിക്കുവെന്നു ഉറപ്പിച്ചു. ഇങ്ങിനേ തോഴപ്പരുടെ മുന്കൈയെടുപ്പും, തിരുമലൈ ആഴ്വാരുടെ സഹായവും കാരണം വീണ്ടു വന്ന നമ്മാഴ്വാരെ തിരുക്കണാംബി എന്ന ക്ഷേത്രത്തിൽ തൽക്കാലത്തേയ്ക്കായി പാർപ്പിച്ചു.
ഇനി മധുരയിലുള്ള തിരുമലൈ ആഴ്വാരുടെ ചരിത്രത്തിലേക്കു തിരികെ. പതിവ് പോലെ തിരുമലൈ ആഴ്വാർ ഒരു ദിവസം ആൾതോളിലേക്കേറി വലഞ്ചെയ്യുകയായിരുന്നു. ആഴ്വാരുടെ തിരുവിരുത്തം പാരായണം ചെയ്തു നില്കുന്ന കൂര കുലോത്തമ ദാസരെ കണ്ടു. പിള്ളൈ ലോകാചാര്യരുടെ പരിപൂർണ കഠാക്ഷം കിട്ടിയ കാരണം, ദാസരുടെ മഹത്വത്തെ പെട്ടെന്ന് തിരുമലൈ ആഴ്വാർ മനസ്സിലാക്കി. പല്ലക്കിൽ നിന്നും താഴേയിറങ്ങി തിരുവിരുത്തത്തുടെ അർത്ഥം പഠിപ്പിക്കണുമെന്നു ദാസരിടത്തു അവശ്യപ്പെട്ടു. ഇനിയും താൻ തയ്യാറല്ലാവെന്ന് മറുപടി പറഞ്ഞ ദാസർ തിരുമലൈ ആഴ്വാരുടെ മുകത്ത് തുപ്പി. സാത്വിക സ്വഭാവം നിറഞ്ഞ തിരുമലൈ ആഴ്വാർ, ദാസരെ ദണ്ഡിക്കാൻ തയ്യാറായ തൻ സേവകരെ തടഞ്ഞു നിർത്തി, അവിടം വിട്ടു നീങ്ങി. വളർത്ത അമ്മയിടത്തു ഈ വൃത്താന്തം അറിയിച്ചപ്പോൾ അവർക്ക് പിള്ളൈ ലോകാചാര്യയരിടത്തു ഉണ്ടായിരുന്ന ബന്ദത്തെ അമ്മ ഓർക്കാമ്പരഞ്ഞു. താൻ അതുവരെ ഇഴന്നതു എന്താണുവെന്നു പെട്ടെന്ന് ഉണര്ന്നു വിഷമിച്ചു.
വേറൊരിക്കല് ആനപ്പുറത്ത് യാത്രയായിരുന്നപ്പോൽ ദാസരെ പിന്നും കണ്ടു. ഇത്തവണ പെട്ടെന്ന് താഴെയിറങ്ങി ദാസരുടെ പദ്മപാദങ്ങളിൽ നിഷ്ഫലമായി. ദാസരും അവരെ ശ്വീകരിച്ചു എല്ലാ അർത്ഥങ്ങളെയും പഠിപ്പിക്കാൻ സമ്മദിച്ചു. തൃവാരാദനം മുതലായവ ചെയ്യാൻ പറ്റിയ ഒരു അഗ്രഹാരം പണിഞ്ഞു ദാസരെ അവിടെ പാർപ്പിച്ചു. രാജ്യ കാര്യ തെരെക്കിൽ പെട്ട് പോയതുകൊണ്ടു, താൻ ദിവസം തിരുമൺ കാപ്പിടുന്ന സമയം ദാസർ വന്നു ഉപദേശിക്കാൻ തിരുമലൈ ആഴ്വാർ അപേക്ഷിച്ചു. ദാസരും സമ്മദിച്ചു. അങ്ങിനെ ആദ്യമായിട്ടുള്ള വരവില്, പിള്ളൈ ലോകാചാര്യരുടെ തനിയൻ ഉച്ചരിച്ചു കൊണ്ടേ തിരുമലൈ ആഴ്വാർ തിരുമൺ കാപ്പിടുന്നതു കണ്ടു ദാസർ വളരെ സന്തോഷിച്ചു. അത് മുതലായി പിള്ളൈ ലോകാചാര്യരിടത്തു താൻ പഠിച്ചതെല്ലാം തിരുമലൈ ആഴ്വാർക്കു ഇടവിടാത്തെ പഠിപ്പിക്കാരായി.
ഒരിക്കൽ ജോലിത്തെരക്ക് കാരണം തിരുമലൈ ആഴ്വാർ വകുപ്പെ മറന്നു. അത് കൊണ്ടു ദാസർ പിറ്റ്രയ ദിവസങ്ങളില് വരാത്തെ നിർത്തി. ദാസരിടത്തിൽ വന്നു ക്ഷമ ചോദിച്ച തിരുമലൈ ആഴ്വാർക്കു ദാസർ ശേഷ പ്രസാദം നല്കി. അന്ന് തൊട്ടു, ലൌകിക കാര്യങ്ങളെ പൂർണമായും ഒഴിവാക്കി, രാജ്യഭാരത്തെ യുവരാജനെ ഏൽപ്പിച്ചു, രാജ്യം വിട്ട തിരുമലൈ ആഴ്വാർ, സദാ സർവ കാലവും ദാസർടെ കൂട്ടത്തിൽ താമസിക്കാൻ തുടങ്ങി.
തൻടെ അന്തിമ ദശയിലു, തിരുമലൈ ആഴ്വാരെ, തിരുക്കണ്ണംകുടി പിള്ളയിടത്തു വിശതമായി തിരുവായ്മൊഴിയും, വിളാഞ്ചോലൈ പിള്ളയിടത്തു എല്ലാ രഹസ്യ അർത്ഥങ്ങളെയും പഠിക്കാൻ ദാസർ നിർദേശിച്ചു. പിള്ളൈ ലോകാചാര്യരെ ദ്യാനിച്ചപടിത്തന്നെ ദാസർ പരപദിച്ച പിന്നെ, അവരുടെ ചരമ കൈങ്കര്യങ്ങളെ ഗംബീരമായ രീതിയിലു ചെയ്തു.
തിരുമലൈ ആഴ്വാർ തിരുക്കണ്ണംകുടി പിള്ളയിടത്തു ചെന്ന് തിരുവായ്മൊഴി പഠിക്കാൻ തുടങ്ങി. പിള്ളൈ ശാരത്തെ പഠിപ്പിച്ചു. അതുകൂടാത്തെ അറിയാൻ ആവശ്യപ്പെട്ടു. അതെ പഠിക്കാനായി പിള്ളൈ അവരെ തിരുപ്പുട്കുഴി ജീയരിടത്തു അയച്ചു. തിരുമലൈ ആഴ്വാരും കാഞ്ചീപുരത്തെ അടുത്ത തിരുപ്പുട്കുഴിക്കുപ്പോയി. പക്ഷേ ഭാഗ്യദോഷത്താലു അവിടെ എത്തുന്നതിനു മുൻബേതന്നെ ജീയർ പരമപദിച്ചു. തിരുമലൈ ആഴ്വാർ കാഞ്ചീപുരത്തു ദേവപ്പെരുമാളെ മംഗളാശാസനം ചെയ്യാൻ തീരുമാനിച്ചു. അവിടം എത്തിയ അവരെ ഏവരും സ്വാഗതംപറഞ്ഞു. ദേവപ്പെരുമാൾ ശഠകോപം, മാലൈ മറ്റും ചാറ്റ്രുപ്പടി (ഉടുത്തു കളഞ്ഞ പീതാംബരം) എന്നിവ പ്രസാദിച്ചു. ആ സമയത്ത് നാലൂർ പിള്ളയും അവിടമുണ്ടായിരുന്നു.
ഇവിടെ നമ്പിള്ളൈ ചരിത്രത്തെ ഓര്ക്കുക. നമ്പിള്ളൈ, വടക്കു തിരുവീതി പിള്ളൈ രേഖപ്പെടുത്തിയ ഈടു വ്യാഖ്യാനത്തെ ഈയുണ്ണി മാധവ പെരുമാളിടത്തു കൊടുത്തു. അവർ തൻടെ മകൻ ഈയുണ്ണി പദ്മനാഭ പെരുമാളെ പഠിപ്പിച്ചു. അവരിടത്തിൽ നിന്നും അവർടെ സ്വന്തം ശിഷ്യരായ നാലൂർ പിള്ളൈ പഠിച്ചു തൻടെ മകൻ നാലൂർ ആച്ചാൻ പിള്ളയ്ക്കും പഠിപ്പിച്ചു.
ഇവിടെ പിള്ളൈ ലോകാചാര്യരുടെ ചരിത്രത്തെയും ഓര്ക്കുക. ജ്ഞാൻ ജ്യോതിഷ്കുടിയില് (പിള്ളൈ ലോകാചാര്യരായി) പരഞ്ഞാപ്പോലെ, തിരുപ്പുട്കുഴി ജീയരിടത്തു തിരുമലൈ ആഴ്വാർ പഠിക്കാത്തെ അരുളിച്ചെയൽകളുടെ എല്ലാ അർത്ഥങ്ങളെയും, താങ്ങൾ പഠിപ്പിക്കണുമെന്നു, ദേവപ്പെരുമാള് നാലൂർ പിള്ളയിടത്തു നേരിട്ടു പറഞ്ഞു. ഇതെക്കേട്ട നാലൂർ പിള്ളൈ അതിനെ താൻ ഭാഗ്യം ചെയ്തവനാണു എന്നു മറുപടി പറഞ്ഞു. എന്നാലും തൻടെ മുതിര്ന്ന വയസു അതിനു സഹായിക്കുവോ എന്നും സംശയിച്ചു. തങ്ങൾടെ മകൻ നാലൂർ ആച്ചാൻ പിള്ളൈ പഠിപ്പിച്ചാൽ അത് താങ്ങൾ തന്നെ പഠിപീച്ചത്തിനു സമവാണു എന്ന് ദേവപ്പെരുമാൾ ഉത്തരം നല്കി. നാലൂർ പിള്ളൈ, ഈ ദൈവ നിയമനം കേട്ടു, സന്തോഷവായി തിരുമലൈ ആഴ്വാരെ ശ്വീകരിച്ചു, നാലൂർ ആചാൻ പിള്ളൈയിടത്തു കൂട്ടിച്ചെന്നു, ഈടും അതുകൂടാത്തെ മറ്റു അരുളിചെയൽകളുടെ അർത്ഥങ്ങളെയും പഠിപ്പിക്കാമ്പരഞ്ഞു.
ദേവരാജർ എന്നും അറിയപ്പെട്ട നാലൂർ ആച്ചാൻ പിള്ളൈ അദ്യാപകം തുടങ്ങി. ഇതെക്കേട്ട തിരുനാരായണപുരത്ത് ആയി, തിരുനാരായണപുറത്ത് പിള്ളൈ ഇന്നും ഇതരര്, അവർകളും വിശതമായി വായ്‌ക്കാൻ ഹേതുവായി, നാലൂർ ആച്ചാൻ പിള്ളയും തിരുമലൈ ആഴ്വാരും തിരുണരായണപുരത്തിൽ താമസിച്ചു ഈ കാലക്ഷേപം ചെയ്യാൻ പ്രാർത്തിച്ചു. ഈ അഭ്യർത്ഥന ശ്വീകരിച്ചു, അവര് രണ്ടു പേരും ത്രുനാരായണപുരത്ത് എത്തി, എംബെരുമാനാർ, യതുഗിരി നാച്ചിയാർ, സെല്വ പിള്ളൈ മറ്റും തിരുനാരണൻ എന്നെല്ലോർക്കും മങ്ങളാശാസനം ചെയ്തു, അവിടത്തന്നെ കാലക്ഷേപം മുഴുവനും പൂർത്തിയാക്കി. ഈടു മുഴുവനും സംശയമോ കുഴപ്പമോ ഇല്ലാത്തെ പഠിച്ച തിരുമലൈ ആഴ്വാരുടെ കൈങ്കര്യ മനോഭാവം കണ്ടു സന്തോഷിച്ചു, താൻ തിരുവാരാധനം ചെയ്തിരുന്ന ഇനവായർ തലൈവൻ എന്ന പെരുമാളെത്തന്നെ സമ്മാനിച്ചു. ഇങ്ങിനെ നാലൂർ ആച്ചാൻ പിള്ളയിടത്തിൽ നിന്നും തിരുമലൈ ആഴ്വാർ, തിരുനാരായണപുറത്ത് ആയി മറ്റും തിരുനാരായണപുറത്ത് പിള്ളൈ എന്നീ മുന്ന് മഹാ വിദ്വാൻമാര് ഈടു മുപ്പത്താരായിരത്തെ പ്രചരിപ്പിച്ചു.
പിന്നീടു തിരുമലൈ ആഴ്വാർ, ആഴ്വാർ തിരുനഗരിയില് സ്ഥിരവാസഞ്ചെയ്യാൻ പോയി. നമ്മാഴ്വാർ കോഴിക്കോടു പോയ പിന്നെ ആഴ്വാർ തിരുനഗരി കാടു പോലായി. തിരുമലൈ ആഴ്വാർ അവിടം വന്നതും മരങ്ങളെയും കുട്ടികാടുകളെയും കളഞ്ഞു വൃത്തിയാക്കി. അത് കൊണ്ടു അവര്ക്ക് കാടുവെട്ടി ഗുരു എന്ന പേറായി. ഇതിനു ശേഷം കേരളത്തു ത്രുക്കണാംബിയിൽ നിന്ന് നമ്മാഴ്വാരെ തിരികക്കൊണ്ടുവന്നു ആലയ വഴിപാട് പുനര് നിർമ്മാണിച്ചു. അത് കൂടാത്തെ, ആഴ്വാർ തിരുനഗരിയുടെ പടിഞ്ഞാറോട്ട് എംബെരുമാനാർക്കു ഒരു അമ്പലം പണിഞ്ഞു അതില് ഭവിഷ്യദാചാര്യൻ തിരുമേനിയെ സ്ഥാപിച്ചു. നമ്മാഴ്വാർ പറഞ്ഞത് അനുശരിച്ചു താമ്രപരണി നദി നിരെ കായ്ച്ചിയപ്പോൽ ഉണ്ടായി പിന്നെ നാഥമുനികൾ വഴിയായി വന്നതാണു ഈ ഭവിഷ്യദാചാര്യൻ തിരുമേനി എന്ന് മധുരകവി ആഴ്വാർ ചരിത്രത്തിലേ വായിച്ചതു ഓർക്കുക. അംബലത്തെ ചുറ്റി ചതുര്വേദിമംഗലം എന്ന നാലു തെരുക്കളെയും നിർമ്മാണിച്ചു. അവിടെ പത്തു കുടുംബങ്ങളെയും അംബലത്തുടെ കൈങ്കര്യപരയായി വിധവയായ ഒരു ശ്രീവൈഷ്ണവ അമ്മയെയും പാർപ്പിച്ചു. എപ്പോഴും നമ്മാഴ്വാരെ ആരാദിച്ചും തിരുവായ്മൊഴിയെ പഠിപ്പിച്ചും കഴിഞ്ഞതിനാല് ഇദ്യേഹം തിരുവായ്മൊഴി പിള്ളൈ എന്നുതന്നെ പ്രസിദ്ധവായി.
കുറെ കാലങ്കഴിഞ്ഞു, എല്ലാ രഹസ്യ അർഥങളെയും പഠിക്കാനായി പിള്ളൈ ലോകാചാര്യരുടെ പ്രിയ ശിഷ്യരിലൊരുവരായ വിളാഞ്ചോലൈ പിള്ളയെ കാണാൻ തിരുവനന്തപുരം പോയി. എപ്പോഴും പിള്ളൈ ലോകാചാര്യരെത്തന്നെ ദ്യാനിച്ചിരുന്ന വിളാഞ്ചോലൈ പിള്ളയും സന്തോഷവായി തിരുവായ്മൊഴി പിള്ളയെ ശ്വീകരിച്ചു. എല്ലാ ആഴ്ന്ന പൊരുളെയും പഠിപ്പിച്ചു അനുഗ്രകഹിച്ചു. തിരുവായ്മൊഴി പിള്ളൈ ആഴ്വാർ തിരുനഗരിയിലേക്കു മദങി വന്നു. പിന്നീടു വിളാഞ്ചോലൈ പിള്ളൈ നിത്യ വിഭൂതിയിലു തൻടെ ആചാര്യനെ ശേവ ചെയ്യാൻ തീരുമാനിച്ചു ചരമ തിരുമേനിയെ വിട്ടു നീങി. ഇതെ കേട്ട തിരുവായ്മൊഴി പിള്ളൈ അവർക്കു എല്ലാ ചരമ കൈങ്കര്യങളെയും ചെയ്തു.
ഇനിയും കുരെ കാലത്തിനു ശേഷം പല ജീവന്മാരെ പരമപദത്തിലേക്കു കൊണ്ടു വരാനായി ആദിശേഷനെ ഈ സംസാരത്തിൽ എംബെരുമാൻ ഒരിക്കൽ കൂടി അവതരിപ്പിച്ചു. തുലാ മൂലത്തിലെ, ആഴ്വാർ തിരുനഗരിയിലേ, തിരുവനന്താഴ്വാൻ അഴകിയ മണവാള പെരുമാൾ നായനാരായി അവതരിച്ചു പിന്നീടു അഴകിയ മണവാള മാമുനികളായി. അച്ചൻ തികഴ കിടന്താൻ തിരുനാവീരുടയ പിരാൻ, എംബെരുമാനാരുടെ എഴുപത്തിനാലു സിംഹാസനാധിപതികളീൽ ഒരുവരായ ഗോമടത്താഴ്വാൻ വംശവഴിയിൽ വന്നവരാണു. അമ്മ പേർ ശ്രീരംഗ നാച്ചിയാർ. സിക്കിൽ കിടാരം എന്ന അമ്മയുടെ നാട്ടിലെ ചില കാലം സാമാന്യ ശാസ്ത്രം വായിച്ചു അച്ചനിടത്തു വേദ അധ്യയനവും ചെയ്തു.
തിരുവായ്മൊഴി പിള്ളയെ കുറിച്ചു കേട്ട അഴകിയ മനവാള പെരുമാൾ നായനാർ, ആഴ്വാർ തിരുനഗരിയിലെത്തി, അവരുടെ ശിഷ്യരായി, അവർക്കു കൈങ്കര്യഞ്ചെയ്തു, അരുളിച്ചെയൽകളെയും അവകളുടെ അർത്ഥങളെയും പഠിക്കാൻ തുടങി. തിരുവായ്മൊഴി പിള്ളൈ കാണീച്ചതെപ്പോലേ മികച്ച പ്രീതിയോടും ശ്രദ്ധയോടും ഭവിഷ്യദാചാര്യനെ (എംബെരുമാനാരെ) തിരുവാരാധനം ചെയ്തിരുന്നു. എംബെരുമാനാരെ സ്തുതിച്ചു യതിരാജ വിംശതിയും എഴുതി. അഴകിയ മണവാള പെരുമാൾ നായനാരിടത്തു ആചാര്യൻ ഇത്തരയും പ്രത്യേക വാത്സല്യം കാണിക്കിന്നതെന്താണു എന്നു മറ്റ്രുള്ള ശിഷ്യമ്മാർ അതിശയിച്ചപ്പോൽ, അവർ വേരാരുമല്ലാ സാക്ഷാത് ആദിസശേഷൻ തന്നെയാണു എന്നു തിരുവായ്മൊഴി പിള്ളൈ തെളിയിച്ചു.
അന്തിമ കാലത്തിലു, തനിക്കു പിന്നീടു സമ്പ്രദായത്തെ പ്രവർത്തിക്കാൻ പിൻഗാമി യാരാണോവെന്നു തിരുവയ്മൊഴി പിള്ളൈ വ്യാകുലരായപ്പോൽ, താൻ ചെയത് അവരുടെ ആശകളെ നിരവേറ്റ്രാമെന്നു അഴകിയ മണവാള പെരുമാൾ നായനാർ വാക്കു കൊടുത്തു. സന്തോഷിച്ച തിരുവായ്മൊഴി പിള്ളൈ അവർ ഒരിക്കൽ മാത്രം ശ്രീഭാഷ്യം വായിച്ചു ശേഷ ജീവിതത്തെ തിരുവായ്മൊഴി മറ്റും അതിൻടെ വ്യാഖ്യാനങ്ങളിൽ മാത്രം കഴിച്ചു ശ്രീരംഗത്തു പെരിയ പെരുമാളെ മംഗളാശാസന ചെയ്യുന്നതേ കുറിയായിരിക്കണുവെന്നു നിർദേശിച്ചു.
തൻടെ ശിഷ്യരെല്ലാം അഴകിയ മനവാള പെരുമാൾ നായനാരെ വളരെ ബഹുമാനിക്കണുമെന്നും അവരെ അസാദാരണമായ അവതാരമായി കാണണുവെന്നും പറഞ്ഞു. പിന്നെ പിള്ളൈ ലോകാചാര്യർ ത്രുപ്പാദങ്ങളെ ദ്യാനിച്ചുകൊണ്ടേ ചരമ തിരുമേനി നീങ്ങി പരപദമേറി. അഴകിയ മണവാള പെരുമാൾ നായനാരും മറ്റു ശിഷ്യമ്മാരും ചരമ കൈങ്കര്യങ്ങളെ ഗംബീരമായി നടത്തി. പരാങ്കുശ ദാസർ എന്ന പെരിയ നംബിയിടത്തു ശരണം ഗമിച്ച എംബെരുമാനാരെപ്പോൽ, അഴകിയ മണവാള പെരുമാൾ നായനാർ ശഠകോപ ദാസർ എന്ന തിരുവായ്മൊഴി പിള്ളയെ ആശ്രയിച്ചു.
ഇന്ന് നാം കാണുന്ന ആഴ്വാർ തിരുനഗരി ക്ഷേത്രവും, ആതിനാഥർ ആഴ്വാർ കോയിലും, ഭവിഷ്യദാചാര്യർ (എംബെരുമാനാർ) കോയിലും തിരുവായ്മൊഴി പിള്ളൈ അധ്വാനിച്ചു ഉണ്ടാക്കിയതാ. ജീവനെത്തന്നെ നമ്മാഴ്വാർക്കും തിരുവായ്മൊഴിക്കും സമർപ്പിച്ചു, പിള്ളൈ ലോകാചാര്യർ പറഞ്ഞത് പോലേ ഒരുപാടു സ്ഥലങ്ങൾക്കും ചെന്ന് പല ആചാര്യമ്മാരിടത്തും പഠിച്ചു, ഒടിവില് അതൊക്കെ അഴകിയ മണവാള മാമുനികൾ എന്ന് പ്രസിദ്ധമാകാനുള്ള അഴകിയ മണവാള പെരുമാൾ നായനാരെ പഠിപ്പിച്ചു. മാത്രമല്ല, അഴകിയ മണവാള മാമുനികൾ പ്രാപിച്ചു പിന്നും ഉയര്ത്തിച്ച ഈടു മുപ്പത്താരായിരപ്പടി, തിരുവായ്മൊഴി പിള്ളയുടെ പരിശ്രമം കൊണ്ടാ നമുക്കുക്കിട്ടി.
നമുക്കും അങ്ങെയെപ്പോലെ എംബെരുമാനാരിടത്തും നമ്മുടെ ആചാര്യരനിടത്തും അഭിമാനം ഉണ്ടാകേണുമേ!
തനിയൻ-
നമ: ശ്രീശൈലനാഥായ കുന്തീനഗരജന്മനേ|
പ്രസാദലബ്ദപരമപ്രാപ്യകൈങ്കര്യശാലിനേ ||
അർത്ഥം-
കുന്തീ നഗരത്തു അവതരിച്ചു, തിരുമലൈ ആഴ്വാരെന്ന നാമന്ധരിച്ചു, കാടുപിടിച്ചിരുന്ന ആഴ്വാർ തിരുനഗരി എന്ന തിരുക്കുറുകൂരെ മരങ്ങളെയും കുട്ടികാടുകളെയും കളഞ്ഞു നാടാക്കി, അവിടെ കുടിയേറി, നമ്മാഴ്വാരെയും പാർപ്പിച്ചു, സകല കൈങ്കര്യങ്ങളെ ചെയ്തവരുവായ തിരുവായ്മൊഴി പിള്ളയെ കൂപ്പുന്നു.
അഴകിയ മണവാള മാമുനികളുടെ ചരിത്രം അടുത്ത് വരുന്നു.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: http://acharyas.koyil.org/index.php/2012/09/19/thiruvaimozhi-pillai-english/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org/index.php
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org
7 thoughts on “തിരുവായ്മൊഴി പിള്ളൈ”
Comments are closed.