പെരിയാഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

periazhvar

ത്രുനക്ഷത്രം – മിഥുനം ചോതി

അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്)

ആചാര്യൻവിഷ്വക്സേനർ

ഗ്രന്ഥങ്ങൾ –   തൃപ്പല്ലാണ്ട്, പെരിയാഴ്വാർ തൃമൊഴി

പരമപദിച്ച സ്ഥലം – തൃമാലിരുഞ്ചോലൈ (തമിഴ്നാട്ടില് മധുരയെ അടുത്ത കള്ളഴകർ ക്ഷേത്രമുള്ള അഴകര് കോവിൽ)

“വേദവായ്ത്തൊഴിലാളികൾ വാഴുന്ന വില്ലിപുത്തൂർ” എന്നു പാടിപ്പുകഴ്ത്തിയ ശ്രീവിള്ളിപുത്തുരില്,   വേദ പാരായണം ചെയ്‌തിരുന്ന, ഉത്തമ ബ്രാഹ്മണരായ വേയർതങ്ങൾ കുലത്തില്, ആനിച്ചോതിയില്, ഗരുഡൻടെ അംശവായി, വിഷ്ണുചിത്തർ എന്ന പേരുങ്കൊണ്ട് പെരിയാഴ്വാർ അവതരിച്ചു. സംസ്കൃത ഭാഷയിലുള്ള ശ്രീവില്ലിപുത്തൂർ സ്ഥല പുരാണത്തിലും, മണിപ്രവാളഗതിയിലുള്ള ഗുരുപരമ്പരാ പ്രഭാവത്തിലും ഇവരുടെ ചരിതം വിശതമായിക്കാണാം. പെരിയാഴ്വാർ പ്രഭാവമെന്ന പ്രസാധനവുമുണ്ടു.

അവിടത്തെ ക്ഷേത്രത്ത് എഴുന്നരുളിയിരുന്ന വറ്റപെരുങ്കോയിലുടയാൻടെ സ്വാഭാവിക കടാക്ഷത്താലേ, എങ്ങിനെ പ്രഹ്ലാദൻ വൈഷ്ണവനായിത്തന്നെ ജനിച്ചോ, അങ്ങിനെ പെരിയാഴ്വാരും ഭഗവാൻടെ സഹജദാസനായിത്തന്നെ പിറന്നു. ശ്രീനാരായണനു എല്ലാ ജീവികളും ശേഷരാണുവെന്ന ശേഷത്വ മുറയെ ഉണര്ന്നു, ഗുണ മേന്മയ്ക്കായി ചെറുതായിട്ടെങ്ങിലും ഭഗവദ് കൈങ്കര്യം ചെയ്യാൻ വിചാരിച്ചു. ഭഗവാൻ അവർക്കായിമാത്രം തന്നൈക്കൊള്ളേണുവെന്ന്  അവര്ക്കിഷ്ടപ്പെട്ട സേവനത്തെ കർത്തവ്യമാക്കാൻ തീരുമാനിച്ചു. ആ സേവനം എന്തെന്ന് അറിയാൻ ഭഗവാൻടെ അവതാരങ്ങളെ ആരായ്ഞ്ചു. ശ്രീക്രുഷ്ണാവതാരമെത്തി.

ഭൂഭാരങ്കുറയ്ക്കാന്തന്നെ വടമതുരയിപ്പിരന്നു. ശ്രീമാൻ നാരായണൻ പാൽകടലിലായ തൻടെ അരവണയെ നീങ്ങി മഥുരാപുരിയിലെത്തി. പുണ്യ ദ്വാരക എവിടെയോ അവിടെയാണു സാക്ഷാത് ദേവനായ മധുസുദനനും സനാതന ധര്മവും. സജ്ജനങ്ങളെ രക്ഷിച്ചു, ദുഷ്ടരെ സംഹരിച്ചു, ധര്മത്തെയും സ്ഥാപിക്കാനായി, ലക്ഷ്മീ ദേവിയുടെ രൂപകൊണ്ട ദേവകീ പ്രസവിക്ക പിറന്നു. അഞ്ജനമെഴുതിയ വിടർന്ന കന്നുടയ യശോദ വളര്ത്ത വളർന്നരുളി. ഉരുവ് കറിയ ഒളി മണിവണ്ണനായ ശ്രീക്രുഷ്ണൻ.

പരമപദത്ത്തില് നിത്യസൂരികൾ നന്നായി തൃമഞ്ജനം ചെയ്യിച്ചു, അഴകു ധൂപവും സമർപ്പിക്ക, ധൂമികയാല് ത്രുമുഖം കാണാതായ ക്ഷണത്തില്, ഒപ്പറ്റ്ര മായഞ്ചെയ്തു, ഇവിടെ ത്രുവായ്പ്പാടിക്കാർ ദിവസേന കടഞ്ഞു ശേഖരിച്ച വെന്നയെടുത്തു അമുത് ചെയ്യ ഇഷ്ടപ്പെട്ടു വന്നവനല്ലേ! അതുകൊണ്ടു മഥുരാപുരിയിലു കംസനുടെ മാലാകാരനിടത്തു എഴുന്നരുളി മാല ചോദിച്ചു. മാലാകാരരും “പ്രസാദ പരമൗനാദൗ മമദേഹമുപാദദൗ ദന്യോഹമർച്ചയിഷ്യാമി” എന്ന് ഇഷ്ടപ്പെട്ടു മാല ചൂട്ടി.  ഇതെക്കേട്ട്  പുഷ്പങ്ങളെ കെട്ടി ഭഗവാനെ ചാർത്തുന്നതു ശേഷത്വത്തിനു പറ്റിയ കര്ത്തവ്യമായി തിരഞ്ഞെടുത്തു. ദിവസം മുഴുവൻ മണക്കും പൂക്കളുടെ ഉദ്യാനമായി ത്രുനന്ദവനം നിശ്ചയിച്ചു, ത്രുമാല കെട്ടി, ആലമരത്തിലയിലും പാന്പുപ്പത്തിയിലും ഉറങ്ങുന വടപെരുങ്കോയിലുടയാനിന് ചാർത്തുകയായി.

ഹിമ പര്വതത്തില് കയൽ മുദ്രണം ചതിച്ച ശ്രീവല്ലഭ ദേവൻ എന്ന പാണ്ഡ്യർ കുല രാജാവു ധാർമീകനായിരുന്നു. കൂടൽ എന്ന് അറിയപ്പെട്ടിരുന്ന തെന്മധുരയിൽ നിന്നും പാവങ്ങളെ വലിയോർ ഉപദ്രവിക്കാത്തെ രാജ്യംഭരിച്ചിരുന്നു. ഒരു രാത്രി നഗര ശോദനയിനിടയ്ക്കു തിണ്ണയിലുരങ്ങുവായിരുന്ന ഒരു ബ്രാഹ്മണനെ രാജാവു കണ്ടു. അവനെയുണർത്തി യാരാണൂവെന്നു ചോദിച്ചു. “ജ്ഞാൻ ദിവ്യദേശയാത്ര കഴിഞ്ഞു വടദേശമൊക്കെ സഞ്ചരിച്ചു  ഗംഗാ സ്നാനവും ചെയ്തു വരുക” എന്നുത്തരം പറഞ്ഞു. അത് കേട്ട രാജാവു “തനിക്കറിയാവുന്ന നല്ല ശ്ലോകമൊണ്ണു പറയുക” എന്ന് നിയമിച്ചു. അന്തണനും,

വർഷാർഥമഷ്ടൗ  പ്രയതേത മാസാൻ
നിശാർഥമർഥം ദിവസം യതേത|
വര്ദ്ധക്യഹേതോർ വയസാ നവേന
പരത്ര ഹേതോരിഹ ജന്മനാ ച||

എന്ന ശ്ലോകം ചൊല്ലി. ഈ ശ്ലോകത്തുടെ ആർഥമിതാണൂ:

കടക ചിങ്ങ കന്നി തുലാ എന്ന നാലു മഴക്കാല മാസത്തു സന്തോഷമായീക്കഴിയാൻ മറ്റ്രയ എട്ടു മാസങ്ങളിലും പാടുപെടുക. രാത്രി സുഖമായിക്കഴിയാൻ പകലിൽ ശ്രമിക്കുക. പ്രായഞ്ചെന്നപ്പോൾ സമാധാനമായി കഴിയാൻ വയസ്സ് കാലത്തു അദ്വാനിക്കുക. അന്യലോകത്തു നന്നാവാൻ ഈജന്മത്തില് അഭ്യസിക്കുക.

രാജാവും അന്ന് രാത്രി മുഴുവനും ഈ ശ്ലോകത്തെക്കുറിച്ചുത്തന്നെ ചിന്തിച്ചൊണ്ടേ കന്നുറങ്ങി. വെളുപ്പാങ്കാലം “ഈ ശ്ലോകത്തുടെ ആദ്യത്തെ മൂന്നു പദങ്ങളിൽ പറഞ്ഞത് നാം അനുശരിക്കുന്നുണ്ടു. നാലാവതായിപ്പരഞ്ഞാപ്പോലെ മരുജന്മത്തിനായി എന്തൊരു തയ്യാറെടുപ്പും ചെയ്തില്ലല്ലോ” എന്ന് വിഷമിച്ചു.

തൻടെ പുരോഹിതനും ശാസ്ത്ര വിദ്യാന്തഗനുവായ ചെല്വനംബിയെ നോക്കി “മരുജന്മത്തിലു പരമാനന്ദം കിട്ടാൻ എന്താ മാർഗം?” എന്ന് ചോദിച്ചു. ചെല്വനംബിയും “നാം തന്നെ ഒരു അർത്ഥം പറഞ്ഞാല് രാജാവിന്‌ ദ്രുഢ വിശ്വാസം ഊന്ദാകുവില്ലാ” എന്ന് കരുതി “നാട് മുഴുവനും പരയടിച്ചു അറിയിച്ചു, വിദ്വാമ്മാരെ തിരട്ടി, വേദാന്തപ്രകാരം പരമ്പൊരുളെ നിശ്ചയിച്ചു, ആ വഴിയായി നിർവൃതി പെരുക” എന്ന് ഉപദേശിച്ചു. രാജാവും സമ്മദിച്ചു. വമ്പിച്ച ധനമുള്ള പൊന്കിഴിയെ സഭാ മണ്ഠപത്തിനു മുന്പിൽ ഒരു തൊങ്ങലിക്കെട്ടിയിട്ടു. വിദ്വാന്മാർ യോഗംകൂട്ടിച്ചേർക്കാനായി “പരതത്വം നിശ്ചയിക്കുന്നവരക്ക് ഈ പൊന്കിഴി സമ്മാനമാകും” എന്ന് പരയുമടിപ്പിച്ചു.

വടപെരുങ്കോയിലുടയോൻ പെരിയാഴ്വാരെക്കൊണ്ടു വേദാന്ത സാരദീപത്തെ വെളിപ്പെടുത്തി ലോകത്തെ രക്ഷിക്കാനായി “താങ്ങൾ ചെന്ന് കിഴിവിജയിച്ചു കൊണ്ടു വരുക” എന്ന് സ്വപ്നം സാധിച്ചു.  “അത് എല്ലാ ശാസ്ത്രവും പഠിച്ചറിയാവുന്ന പണ്ഡിതമ്മാർക്കുള്ളതല്ലേ? ശാസ്ത്രങ്ങളെ വായിക്കാത്തെ പൂന്തോട്ട ശേവകനായ ജ്ഞാൻ, കളകൊട്ടി പിടിച്ചു ശീലിച്ചു തഴമ്പേറിയവെൻടെ കൈകളെ കാണിച്ച് കിഴിനേടാനൊക്കുവോ?” എന്ന് മറുപടി പറഞ്ഞു. “അതിനായി താങ്ങൾക്കെന്താ വിഷമം? താങ്ങളെക്കൊണ്ടൂ പരതത്വ നിശ്ചയഞ്ചെയ്യാനുള്ളതു ജ്ഞാനേട്രു. താങ്ങൾ ചെയ്തേപറ്റ്രു” എന്ന് എംബെരുമാൻ നിർഭന്ദിച്ചു.

വെലുപ്പാങ്കാലം ഉണര്ന്ന വിഷ്ണുചിത്തർ വിസ്മയത്തോടെ ഈ സ്വപ്നത്തെ ഓർത്തൊണ്ടിരുന്നു. അപ്പോൾ വടപെരുങ്കോയിലുടയോൻടെ സേവകമ്മാർ തൃപ്പല്ലക്ക്, ത്രുചിഹ്നം തുടങ്ങിയ കോയിൽ അകമ്പടിക്കാരും, ചിഹ്നങ്ങളായ കുടതഴചാമരാദികളുവായി വന്നു. എംബെരുമാൻ, ആഴ്വാരെ കുടൽ മനഗര്ക്ക് എഷുന്നരുലിക്കൊണ്ടു ചെല്ലാൻ നിയമിച്ചതായി പറഞ്ഞു. ആഴ്വാരും സമ്മദിച്ചു കോയിൽ പരിജന പരിച്ഛദങ്ങളുവായി പാണ്ട്യസഭയിലേക്ക് എഴുന്നരുളി.

വല്ലഭദേവൻ ആഴ്വാരെക്കുറിച്ചു ചെല്വനമ്പി നേരത്തേതന്നെ പറഞ്ഞു കേട്ടിട്ട്ണ്ടു. അവർടെ തേജസ്സേക്കണ്ടു ബ്രഹ്മിച്ചു, ചെല്വനമ്പിയോടെ ചെന്ന് സ്വീകരിച്ചു, ത്രുപ്പാദം നമസ്കരിച്ചു, “ഭട്ടർപിരാൻ വന്നു” എന്ന് കൊണ്ടാട്ടി. അവിടെ കുടിയിരുന്ന ഇതര മത വിദ്വാമ്മാർ “സകല വേദ ശാസ്ത്ര പ്രമാണീകരായ ജ്ഞങ്ങളുടെ മുന്നില് ഒരു ശാസ്ത്രവും പഠിക്കാത്ത ഇവരെ കൊണ്ടടരുതു” എന്ന് ആക്ഷേപിച്ചു. അതെക്കണ്ട ചെല്വനമ്പി “വേദാന്ത സാരമായ പരതത്വത്തെ നിശ്ചയിച്ചു അരുളിച്ചെയ്യുക” എന്ന് പ്രാർത്തിച്ചു.

ബ്രഹ്മാവുടെ അരുളാലു വാല്മീകി ഭഗവാനിന് രാമായണം മുഴുവനും അറിയാങ്കഴിഞ്ഞു. ശങ്കുനുനി സ്പർശങ്കിട്ടിയ കൊച്ചു കുട്ടിയായ ധൃവൻ കടൽ മട തുരന്നാപ്പോലേ എംബെരുമാനെ സ്തുതിച്ചു. അത് പോലത്തന്നെ വിഷ്ണുചിത്തരും ശാർങമെന്ന വില്ലില്നിന്നും പൊന്തിവന്ന ചരമ്പോലെ പ്രഭാഷിക്കുകയായി. ദേവ ലോകത്തിൽ നിന്നും പണ്ഡിത രൂപത്തിൽ വന്നിരുന്ന ബ്രുഹസ്പതിയും, ആക്ഷേപിച്ച പണ്ടിതംമാരും മിണ്ടാതായി.

പ്രാഹ വേദാൻ അശേഷാൻ എന്നും വേണ്ടപോലെ വേദങ്ങൾ ഓതി എന്നും അവരുടെ തനിയങ്ങളിൽ കീർത്തിച്ചതെപ്പോലേ ഉപന്യസിച്ചു. താൻ ഗുരുവിടത്തു പഠിച്ച വേദങ്ങൾ കൂടാത്തെ, അങ്ങിനെ അഭ്യസിക്കാത്തതും, ദേവലോകത്തും മറ്റു ലോകങ്ങളിലും പ്രസിദ്ധവായ വേദ വാഖ്യങ്ങളെയും ഉപയോഗിച്ചു പരതത്വം നിശ്ചയിച്ചു. എല്ലാ വിദ്വാമ്മാരെയും വിജയിച്ചു. എന്നിട്ട് പെരിയാഴ്വാർ അന്ന് സ്ഥാപിച്ച വിഷ്ണുപരത്വം ഇന്നുവരെ അചലമായിരിക്കുന്നു എന്നെല്ലാവരുമോർക്കുക.   വിഷ്ണുചിത്ത വിജയമെന്ന പുസ്തകത്തിൽ ഈ വിദ്വത് സതസ്സുടെ സംഭാഷണങ്ങളെ വിശതമായിക്കാണാം. ചില പ്രമാണങ്ങളെ ഇവിടെ എടുത്തു പറയുകയാണ്:

സമസ്ത ശബ്ദ മൂലത്വാദ് അകാരസ്യ സ്വഭാവത:
സമസ്ത വാച്യ മൂലത്വാദ് ബ്രാഹ്മണോപി സ്വഭാവത:
വാച്യവാചക സംഭന്ദസ് തയോർ അർഥാത് പ്രദീയതേ

സ്വാഭാവികമായി എല്ലാ ശബ്ദങ്ങളും അകാരത്തിൽ നിന്നും ഉണ്ടാകുന്നു. ആ ശബ്ദങ്ങളുടെ അർഥവും ലക്ഷ്യവും സ്വാഭാവികമായിത്തന്നേ ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു. എന്നിട്ട് അകാരത്തിനും ബ്രഹ്മത്തിനുമുള്ള സ്വാഭാവികമായ സംഭന്ധം മനസ്സിലാക്കാം.

സ്വയം ഗീതാചാര്യനായ ശ്രീക്രുഷ്ണൻ “അക്ഷരാണാമകാരോസ്മി” എന്ന് പറഞ്ഞു. അക്ഷരങ്ങൾക്കുൽ ജ്ഞാൻ അകാരമാണൂ എന്നത്രെ.

“അകാരോ വിഷ്ണു വാചക:” എന്ന് പരഞ്ഞീട്ടുണ്ടു. അകാരം വിഷ്ണുവെക്കുറിക്കുകയാണു എന്നാ ഇതിൻടെ അർത്ഥം. ശ്രീമൻ നാരായണൻ പരമ്പൊരുളെന്നു ഇത് സ്ഥാപിക്കുന്നു.

അങ്ങേയുടെ മുഖ്യ ഗുണങ്ങളായി താത്രിയ ഉപനിഷദ് കുറിക്കുന്നു:

യതോ വ ഇമാനി ഭൂതാനി ജായ്യന്തേ| യേന ജാതാനി ജീവന്തി| യത്പ്രയന്തി അഭിസംവിശന്തി| തത് വിജിജ്ഞാസസ്വ| തത് ബ്രഹ്മേതി…

ഏതിൽ നിന്നു ഈ വിശ്വവും ജീവങ്കളും ശ്രുഷ്ടിക്കപ്പെടുന്നോ, എന്തിനെ സർവ വിശ്വവും ചാര്ന്തിരുക്കിന്നോ, ഏതിൽ പ്രളയ കാലത്തു ഐക്യമാവുന്നോ, എവിടെ മോക്ഷം കിട്ടിയപ്പോൾ ചെല്ലുന്നോ, അതാണ് ബ്രഹ്മമെന്നു ഉണരുക. ഇങ്ങിനെ ബ്രഹ്മത്തിൻടെ മുഖ്യ ഗുണങ്ങളായവെ:

  • ജഗത് കാരണത്വ – വിശ്വ കാരണം
  • മുമുക്ഷു ഉപാസ്യത്വ – മോക്ഷം പ്രാർത്തിക്കിന്നവർക്ക് വഴിപാട്ട് ലക്‌ഷ്യം
  • മോക്ഷ പ്രദത്വ – ജീവാത്മാക്കൾക്കു മോക്ഷം അനുഗ്രഹിക്കാനുള്ള കഴിവ്

ഈ ഗുണങ്ങളൊക്കെ, താഴെക്കാണിച്ചീട്ടുള്ളത്  പോലെ ശ്രീമന്നാരായണനിടത്ത് കാണാം:

വിഷ്ണോസ്  സകാശാദുദ്ഭൂതം ജഗത് തത്രൈവ ച സ്ഥിതം
സ്ഥിതി സംയമകർതാസൗ ജഗതോസ്യ ജഗച്ച സ:

വിഷ്ണു പുരാണം പറയിന്നു: ഈ വിശ്വം വിഷ്ണുവിടത്തിൽ നിന്നും ഉണ്ടാവുകയാണ്. സൃഷ്ടിയില്ലാത്ത പ്രളയ കാലത്ത് അവരിനകത്ത് അടങ്ങുന്നു. അവരേ ഇതേ പോഷിച്ചു നിശ്ശേഷം നശിപ്പിക്കുന്നു. അവർ  മുഴു വിശ്വത്തെയും തൻടെ ത്രുമേനിയുമാക്കീട്ടുണ്ടു.

നാരായണാത്പരോ ദേവോ ന ഭൂതോ ന ഭവിഷ്യതി 
ഏതത് രഹസ്യം വേദാനാം പുരാണാനാമ് ച സമ്മതം

വരാഹ പുരാണം പറയുകയാണ്: കഴിഞ്ഞ കാലത്തോ, തത് കാലത്തോ, ഇനി വരാനുള്ള കാലത്തോ നാരായണനേക്കാൾ ഉയര്ന്ന ദൈവം ഇല്ലാ. ഈ രഹസ്യം വേദങ്ങളും പുരാണങ്ങളും സമ്മതിച്ചതാണ്.

സത്യം സത്യം പുനസ്സത്യം ഉധ്ധ്രുത്യ  ഭുജമുച്യതേ 
വേദാ: ശാസ്ത്രാത് പരം നാസ്തി ന ദൈവം കേശവാത് പരം

നാരദീയ്യ പുരാണം പറയുന്നത്: കൈകളുയർത്തി മൂന്നു തവണ സത്യഞ്ചെയ്തു പറയുകയാണ് വേദത്തിനേക്കാൽ ഉയര്ന്ന ശാസ്ത്രമില്ലാ! കേശവനേക്കാൽ ഉയര്ന്ന ദൈവമില്ലാ!

ഇങ്ങിനെ പല്ലായിരക്കണക്കിനു വേദവാക്യങ്ങളെക്കൊണ്ടും, സ്മൃതി ഇതിഹാസം പുരാണം മുദലായ പ്രമാണങളെക്കൊണ്ടും വിദ്വാമ്മാരു ആഴ്വാരെ നേരിട്ടു. അവര്ക്കൊക്കെ , പെരിയാഴ്വാർ “ശ്രീമന്നാരായണനേ പരമ്പൊരുൾ” എന്ന് സ്ഥാപിച്ചപ്പോൽ, സമ്മദിക്കേണ്ടതായി. “അവരുടെ വിജയം പരമ്പൊരുളിനു കൂടി  ഇഷ്ടവാണു” എന്ന്  തെളിയിക്കുന്നതു പോ, തൊങ്ങലിൽ കെട്ടിയിട്ടിരുന്ന പന്തയപ്പണമുള്ള പൊങ്കിഴിയും, ഇവരുടെ മുന്പിൽ തന്നേ താഴോട്ട് വളഞ്ഞുവന്നു. എമ്പെരുമാൻടെ കൃപയെ അഭിനന്ദിച്ച ആഴ്വാരും, “വേഗം കിഴി കൊയ്താൻ” എന്ന് അവരുടെ തനിയനിൽ അനുസന്ദിച്ചാപ്പോലെ ആ പൊൻ കിഴിയെക്കൊയ്തരുളി.

ഇതെക്കണ്ടു ആശ്ചര്യപ്പെട്ട വിദ്വാമ്മാരും, രാജാവും മറ്റ്രയാളുകളും ഇവർടെ ത്രുപ്പാദങ്ങളെ വണങ്ങി. ശ്രീവല്ലഭദേവൻ താന്തന്നേ അധ്യക്ഷനായി, ആഴ്വാരെ പട്ടത്താന മേലേക്കേറ്റ്രി “വേദഫലം കൊള്ളാനായി വിഷ്ണുചിത്തർ വന്നു” എന്നും, “സത്യവക്താവ് വന്നു”എന്നും, “നിജഭക്തർ വന്നു” എന്നും പല ബിരുദുകളെക്കൂവി ചിന്നവും ഊതിപ്പിച്ചു, നഗരത്തെച്ചുറ്റ്രി വന്നു. എല്ലാ വിദ്വാമ്മാരും വിഷ്ണു ചിത്തരേ അവർകളുടെ നേതാവെന്നു അറിയിക്കാൻ “ഭട്ടര്പിരാൻ” എന്ന് ത്രുനാമഞ്ചാർത്തിക്കൊണ്ടാടി, കുട, കൊടി, ചാമരം, വീശുവാള എന്നിവയോടെ കൂട്ടത്തിൽ വന്നു.

pallandu

ഇങ്ങിനെ ആഴ്വാർടെ പുറപ്പാടു നഗരെച്ചുറ്റ്രി വരുന്നത് കാണാൻ, മകൻടെ വൈഭവം കാണാൻ വന്ന അച്ഛനേപ്പോൽ, ഗരുഡാരൂടനായി, ശങ്ക്ചക്രമേന്ദിയവരായി, ശ്രീ മറ്റും ഭൂമി സമേതനായി, വേദാന്തസാരദീപനായ ശ്രീമന്നാരായണൻ, ബ്രഹ്മൻ ശിവൻ മുതലായ എല്ലാ ദേവതകളും സ്തുതിക്ക, ബൂമിപ്പുരത്തുള്ള ഏവരും കാണ ആകാശത്തു പ്രത്യക്ഷപ്പെട്ടു. എംബെരുമാൻടെ  കാരണമില്ലാത്തെ കൃപയാല് മൂഡതയില്ലാത്ത ബുദ്ധി അരുളികിട്ടിയ ആഴ്വാരും, “സാധാരണയായി കാല അതീതമായ ശ്രീവൈകുണ്ഠത്തിലു എഴുന്നരുളിയിരുക്കുന്ന ഈ വസ്തു, കാല ആധീനമായ ഇരുൾ നിറഞ്ഞ വലിയ ലോകത്തില് കല്യാണഗുണസമ്പന്ന രൂപനായി, അസൂയക്കാരും കാണാൻ വന്നതാൽ, അതിനെ എന്തെങ്ങിലും ദോഷമുണ്ടാകുവോ?” എന്ന് വയിരു പിടിച്ചു.

പിന്നും പിന്നും പേടിച്ചു, “പല കൊല്ലങൾ, പല കൊല്ലങ്ങൾ, പല്ലായിരം കൊല്ലങ്ങൾ” എന്ന് തുടങ്ങി, പട്ടത്താന മേലിരുന്ന രണ്ടു മണികളേത്തന്നെ താളമായുപയോഗിച്ചു, ത്രുപ്പല്ലാണ്ടെന്ന ദശകം പാടാരായി. ഇവരുടെ ഭയം മാരാനായി, എംബെരുമാൻ തൻടെ മത്സരിച്ച തോൽകൾ, വടിവഴകു, അസുരരേകൊന്ന ത്രുപ്പാദങ്ങൾ, തൻടെ മങ്ങളകാരണീയായ പെരിയ പിരാട്ടിയാർ, ശങ്കചക്രം എന്നിവെ തന്വശത്തുള്ളതെക്കാണിച്ചു. എന്നിട്ട് പിന്നും പിന്നും പേടിച്ചു, അവറ്റ്രിനേക്കുറിച്ചും ചിന്തിച്ചു, ആഴ്വാർ മുദലിരണ്ടു പാസുരങ്ങളിൽ മംഗളാശാസനഞ്ചെയ്തു. ഇങ്ങിനെ താൻ മാത്രം പല വർഷങ്ങൾ ധീഘായുഷ്മാനാവട്ടേ എന്ന് പാടിത്ത്രുപ്തനായില്ല. തന്നേപ്പോൾ ശ്രീമൻ നാരായണനല്ലാത്തെ വെരോര്ത്തർക്കും പ്രയോജനരാവാത്ത മറ്റവരെയും കൂട്ടിച്ചേർത്തു.

ഐശ്വര്യത്തെയും സര്ഗത്തെയും പ്രാർത്തിക്കിന്നവരെയും, “അരുത്, അനന്യപ്രയോജനരാവാൻ യാശിക്കു” എന്ന് സല്ബുദ്ധി പറഞ്ഞു കൂട്ടിച്ചേർത്തു. ഇവരോട് കൂടി മേലാല് ഒന്പത് പാസുരങ്ങൾ പല്ലാണ്ടെന്നു അരുളി. പരമപദത്തിലും പല്ലാണ്ടു പറയണം പരമ ഫലം നൽകുവെന്നു പറഞ്ഞു ത്രുപ്പല്ലാണ്ടു എന്ന ദിവ്യ പ്രഭന്ദത്തെ പൂർത്തിയാക്കി. ഇങ്ങിനെ പ്രവഹിക്കുന്ന ഇവരുടെ വാത്സല്യത്തെ അനുഭവപ്പെട്ട എംബെരുമാൻ ഇവര്ക്ക് പെരിയാഴ്വാർ എന്ന് ത്രുനാമം ചാർത്തി അന്തര്യാമിയായി.

അത് കഴിഞ്ഞു ആഴ്വാർ “എംബെരുമാനെ ഭജിച്ചു, അങ്ങേയ്ക്കായും അവരുടെ അടിയമ്മാർക്കായും വാഴുന്നതു മാത്രവേ, അവൻ ദയവാലു അന്യലോകത്തു നന്നാവാൻ പറ്റിയ മാർഗമാണ്” എന്ന ത്രുപ്പല്ലാണ്ടുടെ സാരത്തെ വല്ലഭദേവനെ ഉപദേശിച്ചു. അവനെ നന്നാക്കി ശ്രീവില്ലിപുത്തുർക്കു മടങ്ങി വന്നു. പൊങ്കിഴിയിലിരുന്ന പെരുന്ധനം ഉപയോഗിച്ചു വടപെരുങ്കോയിലുടയാൻ ക്ഷേത്രത്തു ചിറന്ന വലിയ ത്രുപ്പണീകളെ ചെയ്യിച്ചു. നേരത്തെ താൻ നോക്കിയിരുന്ന പൂന്തോട്ടപ്പണീയെ തുറ്റരുകയായി. ഓരോ ദിവസവും വടപെരുങ്കോയിലുടയാനിന് തൃമാല കെട്ടിച്ചാർത്തുകയായി.

ആ സമയത്ത്, താൻ അധികം ആശ്വദിച്ച ക്രുഷ്ണാവതാരത്തെ, “കണ്ണൻ കേശവ നംബി പിറന്നു” എന്ന്  തുടങ്ങി, ബാല ലീലകൾ ഒന്ന് പോലും വിടാത്തേയും, “വിജയഞ്ചേർ പിള്ളൈ നല് വിളയാട്ടം” എന്ന് മറ്റ്ര ആനത്തൊഴിൽകളെയും അതിമാനുഷ ചേഷ്ടിതങ്ങളെയും വിസ്താരമായി അനുഭവിക്കുന്ന പെരിയാഴ്വാർ ത്രുമൊഴിയേയും അനുഗ്രഹിച്ചു. ഇങ്ങിനെ ശ്രീ കൃഷ്ണ ഗുണ ചേഷ്ടിതങ്ങളെ, ഒരെണ്ണം പോലും വിടത്തെ, സ്വയം യശോദയായി ഭാവിച്ചു രചീച്ചതുകൊണ്ടു “ഭോഗം വഴുവാത്ത പുതുവയർ കോൺ” എന്ന് അവർ പെറ്റ്രെടുത്ത പെണ്ണായ ആണ്ഡാൾ തന്നെ പുകഴ്ന്നു.

പെരിയാഴ്വർ ലോകം നന്നാവാൻ അരുളിയ ഈ പ്രഭന്ദങ്ങളുടെ  അർഥത്തെ മനസ്സിലാക്കാൻ മുന്നു കാര്യങ്ങൾ നമുക്ക് അനുക്കൂലിക്കുന്നു:

  • പെരിയവാച്ചാൻ പിള്ള ത്രുപ്പല്ലാണ്ഡിനും പെരിയ ത്രുമൊഴിയിനും എഴുതിയ വ്യാഖ്യാനങ്ങൾ
  • മണവാള മാമുനികളുടെ ആചാര്യനായ ത്രുവയ്മൊഴി പിള്ള അരുളിയ സ്വാപദേശ വ്യാഖ്യാനം
  • പെരിയവാച്ചാൻ പിള്ള വ്യാഖ്യാനത്തില് കാണാതായ നാലു ദശകങ്ങളുടെ (നാനൂരു പാസുരങ്ങൾ) വ്യാഖ്യാനങ്ങളുടെ പകരം മണവാള മാമുനികൾ എഴുതിച്ചേർത്ത വ്യാഖ്യാനം.

ഇങ്ങിനെ ലോകത്തിനു പ്രഭന്ദങ്ങളെ ഉപകരിച്ചതു മാത്രമല്ല. “ഒരു മകൾ തന്നെ ഉടയേൻ” എന്ന് സ്വയം പറഞ്ഞ രീതിയിലു ആണ്ഡാളെ വളര്ത്തിയെടുത്ത്. അവൾ ത്രുപ്പാവൈ, നാച്ചിയാർ ത്രുമൊഴി എന്ന പ്രഭന്ദങ്ങളെ ലോക നന്മക്കായി പാടുന്നതിനു കാരണവുമായി. അവളെ ശ്രീരംഗനാഥനുക്കായി അർപ്പിച്ചതെയും ആണ്ഡാൾടെ വൈഭവത്തിക്കാണാം. ഇപ്പേർക്കൊത്ത പല മഹാ ഉപകാരങ്ങളെ ചെയ്ത പെരിയാഴ്വാർ, താൻ തികച്ചും അനുഭവിച്ച ത്രുമാലിരുഞ്ചോലയിൽത്തന്നെ (മധുരയെ അടുത്ത അഴകർ കോവിൽ) തൻടെ അന്ത്യമ കാലത്തു വാഴ്ന്നു, അവിടേത്തന്നേ പരമപദിച്ചു.

തനിയന്  1-
ഗുരുമുഖമനധീത്യ പ്രാഹ വേദാനശേഷാൻ നരപതിപരിക്ല്രുപ്തം ശുല്കമാദാതുകാമ: |
ശ്വശുരമമരവന്ദ്യം രംഗനാഥസ്യ സാക്ഷാത് ദ്വിജകുലതിലകം തം വിഷ്ണുചിത്തം നമാമി||

അര്ത്ഥം –

ആർ വല്ലഭദേവനെന്ന രാജാവു ഏര്പ്പെടുത്തിയ പൊന്കിഴി സമ്മാനത്തുക കിട്ടാനോര്ത്ത്, ആചാര്യമുഖവായൊരു പാഠവുങ്കേൾക്കാത്തെ, (പരതത്വ നിശ്ചയത്തിന് ആവശ്യമായ) വേദങ്ങളൊക്കെ (ഭഗവാൻടെ കൃപയാല്) എടുത്തു പരഞ്ചോ, ദേവമ്മാര് സേവിക്കാൻ അർഹനും, ശ്രീരംഗനാഥൻടെ നേരെ അമ്മായിയപ്പനും, ബ്രാഹ്മണകുല തിലകരുവായ പെരിയാഴ്വാരെ വണങ്ങുന്നു.

തനിയൻ 2

മിഥുനേ സ്വാതിജം വിഷ്ണോ രഥാംശം ധനവിന:പുരേ|
പ്രപദ്യേ ശ്വശുരം വിഷ്ണോ: വിഷ്ണുചിത്തം പുരശ്ശിഖം||

അർത്ഥം –

മിതുന മാസം ചോതി നക്ഷത്രത്തില്, ശ്രീവില്ലിപുത്തുരിലു, വിഷ്ണുവാഹനമായ ഗരുഡൻടെ അംശവായി, പൂർവശിഖയുള്ള ശ്രീവൈഷ്ണവ ബ്രാഹ്മണ കുലത്തു ജനിച്ചു, ശ്രീരംഗനാഥൻടെ അമ്മായിയപ്പനായ വിഷ്ണുചിത്തരെന്ന പെരിയാഴ്വാർ ശരണം.

തനിയൻ 3-

താദാത്വിക പ്രതിഫലത്ഭാഗവത്പരത്വം
വിസ്തീര്യ പാണ്ഡ്യകഥകേന്ദ്രജയീ ഗജേന|
ഗച്ഛൻ പ്രിയാദുപഗതേ ഗരുഡേന നാഥേ
പ്രേംണാSSശിഷം രചയതിസ്മ നമോസ്തു തസ്മൈ||

അർത്ഥം-

തത്ക്ഷണം (വെറുതെ ഒരുകാരണവുമില്ലാത്തെ പരമപുരുഷൻടെ കൃപയാല്) മനസ്സില് തോന്നിയ ശ്രീമന്നാരായണൻടെ പരത്വത്തെ (സമാനമില്ലാത്ത മേന്മ) പെരിയാഴ്വാർ വിശതീകരിച്ചു വാദിച്ചു. എന്നിട്ട് പാണ്ഡ്യ ദേശത്ത് കൂടിയിരുന്ന വക്താക്കളെ വിജയിച്ചു. ഇതിനു ശേഷം ആനപ്പുറത്ത് പെരിയാഴ്വാർ ഘോഷയാത്രയായി വന്നപ്പോൾ സന്തുഷ്ഠനായ ശ്രീമന്നാരായണൻ ഗരുഡൻടെ മീതേക്കേറി പ്രത്യക്ഷപ്പെട്ടു. അങ്ങെയെക്കണ്ടു പ്രവഹിച്ച വാത്സല്യത്താല് പല കൊല്ലങ്ങൾ ദീർഘായുഷ്മാനാവുക എന്ന് പാടിയ പെരിയാഴ്വാർക്ക് നമസ്കാരം!

തനിയൻ 4-

തത്വാബ്ദാപഗമേ കലൗ യുഗവരേ സംവത്സരേ ക്രോധനേ
ചണ്ഡാംശൗ മിഥുനംഗതേSഹ്നി നവമേ പക്ഷേ വളർക്ഷേSപി ച|
സ്വാത്യാം ഭാസ്കരവാസരേ ശുഭതിഥാവേകാദശീനാമനി
ശ്രീമാനാവിരഭൂദചിന്ത്യമഹിമാ ശ്രീവിഷ്ണുചിത്തോSനഘ:||

അർത്ഥം-

വാത്സല്യപ്രവാഹവായ സ്വത്തും, ആരും അളക്കാനാവാത്ത പെരുമയുമുള്ള പരിശുദ്ധനായ പെരിയാഴ്വാർ, അല്പശ്രമത്തിനു അധികഫലംതരും പ്രത്യേകതയുള്ള കലിയുഗത്ത്, കടപയാദി സങ്ഖ്യപ്രകാരം തത്വ എന്ന അക്ഷരങ്ങളാലുണ്ഡാവുന്ന നാൽപ്പത്തിയാരു കൊല്ലങ്ങൾ കഴിഞ്ഞ ശേഷം,ക്രോധന വര്ഷം, സൂര്യൻ മിഥുന രാശിയിപ്രവേശിക്കുന്ന തുലാ മാസം ഒൻപതാം ദിവസം സുക്ലപക്ഷ ഏകാദശിയിലു ജ്ഞായരാഴ്ച്ച സ്വാതീ നക്ഷത്രത്തില് അവതരിച്ചു.

 

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-periyazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://acharyas.koyil.org/index.php/2013/01/20/periyazhwar-english/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org